നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ

  Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ

  ജോലി ലഭിക്കുന്നവര്‍ക്ക് 65,000 രൂപ മുതല്‍ 85,000 രൂപ വരെ പ്രതിമാസ സ്‌റ്റൈഫന്റ് ലഭിക്കും.

  • Share this:
   ഹിന്ദുസ്ഥാന്‍ പെട്രോളിയം(hindustanpetroleum) കോപ്പറേഷന്‍ ലിമിറ്റഡ്, ബംഗളുരുവില്‍(Bangalore ) സ്ഥിതി ചെയ്യുന്ന എച്ച്പി ഗ്രീന്‍ ആര്‍&ഡി കേന്ദ്രത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുന്നു. എംടെക് ബിരുദം, പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവരെയാണ് കമ്പനി തേടുന്നത്. നിശ്ചിത കാലത്തേക്കുള്ള ഗവേഷണ അസ്സോസ്സിയേറ്റുകളെയാണ് എച്ച്പിയ്ക്ക് ആവശ്യം. താല്പര്യവും മേല്‍പ്പറഞ്ഞ യോഗ്യതകളുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വൈബ്സൈറ്റായ hindustanpetroleum.comലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്.

   യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ആദ്യ ഘട്ടമായി 1 വര്‍ഷത്തേക്ക് ജോലിയില്‍ നിയോഗിക്കും. ശേഷം, പദ്ധതിയുടെ ആവശ്യകതയും ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനവും വിലയിരുത്തി ഇവരുടെ തൊഴില്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതായിരിക്കും. ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയാണ് പരമാവധി കാലാവധി നീട്ടാന്‍ സാധിക്കുന്നതെന്ന് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ കമ്പനി കൂട്ടിച്ചേര്‍ത്തു.

   Hindustan Petroleum Recruitment 2021: യോഗ്യതാ മാനദണ്ഡം

   വിദ്യാഭ്യാസ യോഗ്യത: അപേക്ഷാ സമയത്ത് അപേക്ഷകര്‍ക്ക് പിഎച്ച്ഡിയുടെ അവസാന വര്‍ഷ ബിരുദമോ പ്രൊവിഷ്ണല്‍ ബിരുദമോ ഉണ്ടായിരിക്കണം. എല്ലാ ബിരുദ, ബിരുദാന്തര പരീക്ഷകളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

   പ്രായ പരിധി: അപേക്ഷകര്‍ക്ക് ഒക്ടോബര്‍ 11, 2021ല്‍ 32 വയസ്സില്‍ കൂടാന്‍ പാടില്ല.

   Hindustan Petroleum Recruitment 2021: അപേക്ഷാ പ്രക്രിയ

   സ്റ്റെപ്പ് 1: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്ത ശേഷം, ഇപ്പോഴുള്ള ജോലി ഒഴിവുകളില്‍ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 2: ശേഷം, 'Fixed Term Research Associates, R&D Centre, Bengaluru,' എന്നതിനായുള്ള അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 3: അപേക്ഷ ഫോമില്‍ നല്‍കിയിരിക്കുന്ന, എല്ലാ നിര്‍ദ്ദേശങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും എല്ലാ പ്രസക്തമായ വിശദാംശങ്ങളും ശ്രദ്ധാപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ പൂരിപ്പിക്കുക. (ശ്രദ്ധിക്കുക: ഒരിക്കല്‍ സമര്‍പ്പിച്ച വിശദാംശങ്ങള്‍ വീണ്ടും പരിഷ്‌ക്കരിക്കാനാവില്ല).

   സ്റ്റെപ്പ് 4: നിങ്ങളുടെ ഏറ്റവും പുതിയ പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയും നിങ്ങളുടെ വിശദ വിവരങ്ങള്‍ അടങ്ങുന്ന സിവിയും അപ്ലോഡ് ചെയ്യുക.

   സ്റ്റെപ്പ് 5: ഇത്രയും ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ക്ക് സിസ്റ്റം-ജനറേറ്റ് ചെയ്ത ഒരു 12 അക്ക ആപ്ലിക്കേഷന്‍ / റഫറന്‍സ് നമ്പര്‍ ലഭിക്കും.

   ശ്രദ്ധിക്കുക: നിങ്ങള്‍ക്ക് ലഭിച്ച അപേക്ഷ / റഫറന്‍സ് നമ്പര്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്, കാരണം തുടര്‍ന്നുള്ള ലോഗിനുകള്‍ക്കായി ഈ നമ്പര്‍ ആവശ്യമാണ്.

   സ്റ്റെപ്പ് 6: തുടര്‍ന്ന്, നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷാ ഫോമിന്റെ ഒരു കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. പിന്നീടുള്ള റഫറന്‍സുകള്‍ക്ക് ഇതാവശ്യമായി വരാം.

   Hindustan Petroleum Recruitment 2021: തിരഞ്ഞെടുപ്പ് പ്രക്രിയ

   അപേക്ഷകളുടെയും സാക്ഷ്യപത്രങ്ങളുടെയും യോഗ്യതാ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വ്യക്തിഗത അഭിമുഖത്തിനായി വിളിക്കുന്നതിനായിരിക്കും. അഭിമുഖത്തിന് ശേഷം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും.

   Hindustan Petroleum Recruitment 2021: ശമ്പളം

   ജോലി ലഭിക്കുന്നവര്‍ക്ക് 65,000 രൂപ മുതല്‍ 85,000 രൂപ വരെ പ്രതിമാസ സ്‌റ്റൈഫന്റ് ലഭിക്കും. ഇത് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകളെയും പ്രവര്‍ത്തി പരിചയത്തെയും അടിസ്ഥാനമാക്കിയാണ് നല്‍കുക.
   Published by:Jayashankar AV
   First published:
   )}