• HOME
  • »
  • NEWS
  • »
  • career
  • »
  • Growth in Hiring | 2021 ഡിസംബറിൽ നിയമനങ്ങളിൽ 12% വളർച്ച; ഫ്രഷേഴ്‌സിന് കൂടുതൽ അവസരങ്ങൾ: സർവേ

Growth in Hiring | 2021 ഡിസംബറിൽ നിയമനങ്ങളിൽ 12% വളർച്ച; ഫ്രഷേഴ്‌സിന് കൂടുതൽ അവസരങ്ങൾ: സർവേ

2021 ഡിസംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 2 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കഴിഞ്ഞ വർഷം അവസാനത്തോടെ (2021 ഡിസംബറിൽ) വിവിധ മേഖലകളിലെ നിയമനങ്ങൾ 12 ശതമാനം ഉയർന്നതായി മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ് (Monster Employment Index) റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 6 ശതമാനം ഉയർച്ചയോടെ നിയമനങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 2021 ഡിസംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 2 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

    വിവിധ മേഖലകളിൽ ഉടനീളം, പുതിയ ഉദ്യോഗാർത്ഥികൾക്കായുള്ള ഡിമാൻഡ് (0-3 വർഷം പ്രവൃത്തിപരിചയം ഉള്ളവർ) വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ നിയമനങ്ങളിൽ 2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്റർമീഡിയറ്റ് ലെവലിനുള്ള (4-6 വർഷം) നിയമന ആവശ്യം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മിഡ്-സീനിയർ ലെവൽ (7-10 വർഷം) 1 ശതമാനമായി നേരിയ വളർച്ചയും രേഖപ്പെടുത്തി. സീനിയർ ലെവൽ (11-15 വർഷം) നിയമന വളർച്ചയിൽ കാര്യമായ മാറ്റങ്ങളില്ല.



    മഹാമാരിയെ തുടർന്ന് 2020നെ അപേക്ഷിച്ച് 2021ൽ കമ്പനികളിലും മാനേജ്‌മെന്റിലും വന്ന മാറ്റങ്ങൾ കാരണം മുൻനിര മാനേജ്‌മെന്റ് റോളുകൾ (15 വർഷത്തിലേറെയായി) 64 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മിഡ് - സീനിയർ ലെവൽ (7-10 വർഷം) പ്രൊഫഷണലുകൾ 37 ശതമാനവും ഇന്റർമീഡിയറ്റ് ലെവൽ (4-6 വർഷം) 30 ശതമാനവും സീനിയർ ലെവൽ (11-15 വർഷം) 21 ശതമാനവും നിയമന വളർച്ച രേഖപ്പെടുത്തി. എൻട്രി ലെവൽ പ്രൊഫഷണലുകളുടെ (0-3 വർഷം) റിക്രൂട്ട്‌മെന്റ് ഡിമാൻഡിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2021 ഡിസംബറിൽ 9 ശതമാനം വളർച്ച രേഖപ്പെടുത്തി.

    രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കാരണം ആരോഗ്യ സംരക്ഷണ മേഖലയിലെ വിവിധ ജോലി ആവശ്യകത 6 ശതമാനം വർധിച്ചു. അതേസമയം എച്ച്ആർ, അഡ്മിൻ എന്നീ റോളുകളിൽ 5 ശതമാനവും ധനകാര്യം, അക്കൗണ്ട്സ് എന്നീ മേഖലയിൽ 4 ശതമാനം നിയമന വർദ്ധനവും രേഖപ്പെടുത്തി.

    റീട്ടെയിൽ (14 ശതമാനം), ട്രാവൽ ആൻഡ് ടൂറിസം (4 ശതമാനം) തുടങ്ങിയ വ്യവസായങ്ങൾ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും 2022ൽ കൂടുതൽ വളരുമെന്നും പ്രതീക്ഷിക്കുന്നു. ഓഫീസ് /ഓട്ടോമേഷൻ (86 ശതമാനം), പ്രിന്റിംഗ്/പാക്കേജിംഗ് (36 ശതമാനം), ബിഎഫ്‌എസ്‌ഐ (35 ശതമാനം), ഐടി-ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ (30 ശതമാനം), ടെലികോം/ഐഎസ്‌പി (23 ശതമാനം) എന്നിങ്ങനെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. റീട്ടെയിൽ (14 ശതമാനം), ട്രാവൽ ആൻഡ് ടൂറിസം (4 ശതമാനം) തുടങ്ങിയ വ്യവസായങ്ങൾ മുൻ മാസങ്ങളിലെ ഇടിവിൽ നിന്ന് വ്യത്യസ്തമായി മികച്ച രീതിയിൽ മുന്നേറുന്നതും ശ്രദ്ധേയമാണ്. കാരണം അവ മഹാമാരിയെ തുടർന്നുള്ള ഇടിവിൽ നിന്ന് കരകയറാൻ ഒരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ്.

    എഞ്ചിനീയറിംഗ്, സിമൻറ്, നിർമ്മാണം, ഇരുമ്പ്, ഉരുക്ക് എന്നീ മേഖലകളിൽ 2021 ഡിസംബറിൽ നിയമനത്തിൽ 13 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇറക്കുമതി കയറ്റുമതി മേഖല (-8 ശതമാനം), സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ/ പ്രതിരോധം (-7 ശതമാനം), മീഡിയ, വിനോദമേഖല (-6 ശതമാനം), വിദ്യാഭ്യാസം (-4 ശതമാനം) എന്നിവയാണ് നിയമന ആവശ്യകതയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന മറ്റ് മേഖലകൾ. ക്ലാസുകളുടെ പൂർണ്ണമായ അടച്ചുപൂട്ടലിന് സാക്ഷ്യം വഹിച്ച വിദ്യാഭ്യാസ മേഖലയും മന്ദഗതിയിൽ വീണ്ടെടുക്കൽ തുടരുകയാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

    13 നഗരങ്ങളിൽ 11 എണ്ണവും നിയമനങ്ങളിൽ പ്രതിമാസ അടിസ്ഥാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ബാംഗ്ലൂർ (5 ശതമാനം), മുംബൈ (4 ശതമാനം), ഡൽഹി-എൻസിആർ (4 ശതമാനം), ഹൈദരാബാദ് (4 ശതമാനം), പൂനെ (3 ശതമാനം), കൊൽക്കത്ത (3 ശതമാനം), ചെന്നൈ (3 ശതമാനം), കൊച്ചി (3 ശതമാനം), ജയ്പൂർ (3 ശതമാനം), കോയമ്പത്തൂർ (2 ശതമാനം), അഹമ്മദാബാദ് (1 ശതമാനം) എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ നിയമന വർദ്ധനവ്. എന്നാൽ ബറോഡ നിയമനത്തിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.

    കൂടാതെ, വാർഷിക അടിസ്ഥാനത്തിൽ, ടയർ-2 നഗരങ്ങളായ കൊൽക്കത്ത (13 ശതമാനം), കോയമ്പത്തൂർ (11 ശതമാനം), കൊച്ചി (5 ശതമാനം), ബറോഡ (2 ശതമാനം) എന്നിവ നിയമനങ്ങളിൽ അനുകൂലമായ വർധനവ് രേഖപ്പെടുത്തി. മെട്രോ നഗരങ്ങളിൽ ബാംഗ്ലൂരാണ് (29 ശതമാനം) ഏറ്റവും കൂടുതൽ വളർച്ച നേടിയത്. ഹൈദരാബാദ് (22 ശതമാനം), പൂനെ (20 ശതമാനം), ചെന്നൈ (19 ശതമാനം), മുംബൈ (15 ശതമാനം) എന്നിങ്ങനെ നിയമനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ജയ്പൂർ നിയമനത്തിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചണ്ഡീഗഡ് (-9 ശതമാനം), അഹമ്മദാബാദ് (-4 ശതമാനം) എന്നിങ്ങനെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

    പ്രമുഖ ഐടി (IT) കമ്പനികളായ ടിസിഎസ് (TCS), വിപ്രോ (Wipro), ഇൻഫോസിസ് (Infosys) എന്നിവ അടുത്തിടെ കമ്പനികളുടെ മൂന്നാംപാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഐടി കമ്പനികൾ എല്ലാം തന്നെ ഈ കാലയളവിൽ വൻ തോതിൽ സാമ്പത്തിക ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ നിയമനങ്ങൾ വൻ തോതിൽ വർദ്ധിപ്പിച്ചിരുന്നെങ്കിലും 2022ലും നിയമനങ്ങൾ തുടരുമെന്നും കമ്പനികൾ അറിയിച്ചു. മൂന്ന് ഐടി ഭീമന്മാരും 2021ൽ 1.7 ലക്ഷം ജീവനക്കാരെ നിയമിച്ചിരുന്നു. 2020ൽ ആകെ 31,000 പേരെ മാത്രമാണ് നിയമിച്ചതെന്നും കമ്പനികൾ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടയിൽ ഇന്ത്യ കൂടുതൽ ഡിജിറ്റലായി മാറുന്ന സാഹചര്യത്തിലാണ് ഐടി കമ്പനികൾ നിയമനങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഗ്ലോബൽ ഗ്രാജുവേറ്റ് റിക്രൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി 2022 സാമ്പത്തിക വർഷത്തിൽ 55,000ലധികം പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ഇൻഫോസിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
    Published by:user_57
    First published: