കണ്ണൂര്‍: ഹിസ്റ്ററി ടിവി18 സിബിഎസ്ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ് 2022-ന്റെ കാലന്തോട് എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിന് നടന്ന റീജിയണല്‍ റൗണ്ടില്‍ കണ്ണൂരിലെ ചിന്മയ വിദ്യാലയ ജേതാക്കളായി. ഗൗതം ദിനേശന് സി, അഭിജയ് കുട്ടാശ്ശേരി, റഹ്മാന് എം എന്നിവരടങ്ങിയ ചിന്മയയുടെ ടീം ഇതോടെ ദേശീയ സെമി ഫൈനലില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി.
സിബിഎസ്ഇ സ്കൂളുകളെ പങ്കെടുപ്പിച്ച് രാജ്യമെമ്പാടുമായി നടക്കുന്ന ഹെറിറ്റേജ് ഇന്ത്യാ ക്വിസ് മത്സരത്തിന്റെ കേരളത്തിലെ പ്രാഥമിക എലിമിനേഷന് റൗണ്ടുകളില്‍ 8049-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് നടന്ന റീജിയണല്‍ റൗണ്ടുകളില്‍ 30 സ്കൂളുകളില്‍ നിന്നുള്ള 90 വിദ്യാര്‍ത്ഥികളും മാറ്റുരച്ചു. സ്നേഹജ് എസ് ആയിരുന്നു ക്വിസ്മാസ്റ്റര്‍. 16 സോണുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങള്‍ നടന്നത്. 2683 സിബിഎസ്ഇ സ്കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.