നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • PG Diploma in Developmental Neurology| പിജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി, അഡോളസെന്റ് പീഡിയാട്രിക്‌സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

  PG Diploma in Developmental Neurology| പിജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി, അഡോളസെന്റ് പീഡിയാട്രിക്‌സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

  അവസാന തീയതി ജനുവരി 31

  • Share this:
   തിരുവനന്തപുരം: കേരള സര്‍വകലാശാല (Kerala University) തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററുമായി (Child Development Centre) സഹകരിച്ചു നടത്തുന്ന പി ജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി (പിജിഡിഡിഎന്‍), പി ജി ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പിജിഡിഎപി) എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

   എം.ബി.ബി.എസ്., എം.ഡി./ഡി.എന്‍.ബി./എം.എന്‍.എ.എം.എസ്./ഡി.സി.എച്ച്. എന്നിവയില്‍ കേരളസര്‍വകലാശാല അംഗീകൃത ബിരുദമാണ് യോഗ്യത. ഒരു വർഷമാണ് കോഴ്സ് കാലാവധി.

   ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സ് ഫീസ്: 25,000. www.keralauniverstiy.ac.inല്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 31നുമുമ്പ് ഡയറക്ടര്‍, സി.എ.സി.ഇ.ഇ., യൂണിവേഴ്‌സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്‌സ് സെന്റര്‍ കാമ്പസ്, പി.എം.ജി. ജങ്ഷന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0471 2302523.

   ഒറ്റനോട്ടത്തിൽ
   കോഴ്സുകൾ: പി ജി ഡിപ്ലോമ ഇന്‍ ഡെവലപ്‌മെന്റല്‍ ന്യൂറോളജി (പിജിഡിഡിഎന്‍), പി ജി ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പിജിഡിഎപി)
   യോഗ്യത: എം.ബി.ബി.എസ്., എം.ഡി./ഡി.എന്‍.ബി./എം.എന്‍.എ.എം.എസ്./ഡി.സി.എച്ച്. എന്നിവയില്‍ കേരളസര്‍വകലാശാല അംഗീകൃത ബിരുദം
   കോഴ്സ് കാലാവധി: ഒരുവർഷം
   അവസാന തീയതി: ജനുവരി 31
   പ്രായപരിധി: ഉയർന്ന പ്രായപരിധിയില്ല
   ഫീസ്: 25,000 രൂപ
   അപേക്ഷാ ഫോറം: www.keralauniverstiy.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം
   ഫോൺ നമ്പർ: 0471 2302523   Currency Note Press| 149 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 95,910 രൂപ വരെ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25

   മഹാരാഷ്ട്രയിലെ (Maharashtra) നാസിക്കിലുള്ള (Nasik) കറന്‍സി നോട്ട് പ്രസ്സ് (CNP - The Currency Note Press) ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, ജൂനിയര്‍ ടെക്നീഷ്യന്‍, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് തുടങ്ങി 149 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം സിഎന്‍പി പുറത്തിറക്കി.

   താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിനായി www.cnpnashik.spmcil.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 25 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

   ജനുവരി 4ന് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് ടെസ്റ്റ് താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം അനുസരിച്ചായിരിക്കും അന്തിമ തീയതി സ്ഥിരീകരിക്കുക. റിക്രൂട്ട്‌മെന്റ് സര്‍ക്കാരിന്റെ സംവരണ നയങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.

   സിഎന്‍പി റിക്രൂട്ട്മെന്റ്: ഒഴിവുകള്‍

   താഴെ പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകള്‍

   വെല്‍ഫെയര്‍ ഓഫീസര്‍/ ലെവല്‍-എ-2 - ആകെ തസ്തികകള്‍ 1

   സൂപ്പര്‍വൈസര്‍ (ടെക്‌നിക്കല്‍ കണ്‍ട്രോള്‍)/ ലെവല്‍-എസ്1 - ആകെ തസ്തികകള്‍ 10

   സൂപ്പര്‍വൈസര്‍ (ടെക്‌നിക്കല്‍ ഓപ്പറേഷന്‍- പ്രിന്റിംഗ്)/ ലെവല്‍ എസ്1- ആകെ തസ്തികകള്‍ 5

   സൂപ്പര്‍വൈസര്‍ (ഔദ്യോഗിക ഭാഷ)/ ലെവല്‍ എ1 - ആകെ തസ്തികകള്‍ 1

   സെക്രട്ടേറിയല്‍ അസിസ്റ്റന്റ്/ ലെവല്‍ ബി-4 - ആകെ തസ്തികകള്‍ 1

   ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് / ലെവല്‍ ബി-3 - ആകെ തസ്തികകള്‍ 6

   ജൂനിയര്‍ ടെക്നീഷ്യന്‍ (പ്രിന്റിംഗ്/നിയന്ത്രണം)/ ലെവല്‍- ഡബ്ല്യു- 1 - ആകെ തസ്തികകള്‍ 104

   ജൂനിയര്‍ ടെക്നീഷ്യന്‍ (വര്‍ക്ക്ഷോപ്പ്)/ ലെവല്‍-ഡബ്ല്യു-1- ആകെ തസ്തികകള്‍ 21

   മേല്‍പ്പറഞ്ഞ തസ്തികകളുടെ ശമ്പളം 18,780 രൂപ മുതല്‍ 95,910 രൂപ വരെയാണ്. ശമ്പളം ഓരോ തസ്തികയിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

   സിഎന്‍പി റിക്രൂട്ട്മെന്റ്: യോഗ്യത

   വിദ്യാഭ്യാസം: ബിരുദധാരിയോ ഐടിഐ സര്‍ട്ടിഫിക്കറ്റ്/ ബിരുദാനന്തര ബിരുദം/ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ (പ്രിന്റിംഗ്) എന്നിവ ഉള്ളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് സിഎന്‍പി നാസിക്കിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പരിശോധിക്കുക.

   Also Read- SEBI Recruitment 2022 | ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് SEBI; ബിരുദധാരികൾക്ക് അപേക്ഷിക്കാം; ശമ്പളം 55,600 രൂപ വരെ

   പ്രായപരിധി: വെല്‍ഫെയര്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 മുതല്‍ 30 വയസ്സ് വരെയും സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതല്‍ 28 വയസ്സു വരെയുമാണ്. ജൂനിയര്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് 18 മുതല്‍ 25 വയസ്സ് വരെയാണ് പ്രായപരിധി. കൂടാതെ, ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെടുന്ന വിഭാഗത്തെ ആശ്രയിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് ലഭിക്കും.

   സിഎന്‍പി റിക്രൂട്ട്മെന്റ്: അപേക്ഷാ ഫീസ്

   ഈ റിക്രൂട്ട്‌മെന്റിനായി സംവരണീയരല്ലാത്തവയും, ഒബിസി (എന്‍സിഎല്‍), ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പെടുന്നവരും 600 രൂപ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എസ്സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികളെ പരീക്ഷാ ഫീസ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് 200 രൂപ ഇന്റ്‌റിമേഷന്‍ ചാര്‍ജായി അടയ്‌ക്കേണ്ടി വന്നേക്കാം. ബാധകമായ എല്ലാ നികുതികളും ഉള്‍പ്പെടുന്നതാണ് ഫീസ്.
   Published by:Rajesh V
   First published: