• HOME
  • »
  • NEWS
  • »
  • career
  • »
  • IIST| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഗവേഷണാവസരം; അപേക്ഷിക്കാം

IIST| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഗവേഷണാവസരം; അപേക്ഷിക്കാം

അപേക്ഷ സമർപ്പണത്തിനുളള അവസാന തീയതി,ഡിസംബർ 12 ആണ്

  • Share this:
    തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) യിൽ 2023 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അടിസ്ഥാന കലാ-ശാസ്ത്ര വിഷയങ്ങൾക്കൊപ്പം തന്നെ ഏവിയോണിക്സ് ഉൾപ്പടെയുള്ള സങ്കേതിക വിഷയങ്ങളിലും ഗവേഷണ സാധ്യതയുണ്ട്. അപേക്ഷ സമർപ്പണത്തിനുളള അവസാന തീയതി,ഡിസംബർ 12 ആണ്.
    ഗവേഷണ മേഖലകൾ
    താഴെ കാണുന്ന വകുപ്പുകളിലും സമാന മേഖലകളിലുമാണ് , ഗവേഷണ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
    1.ഹ്യുമാനിറ്റീസ്
    2.മാത്തമാറ്റിക്സ്
    3.ഫിസിക്സ്
    4.കെമിസ്ട്രി
    5.എയ്‌റോസ്‌പെയ്‌സ് എൻജിനിയറിങ്
    6.ഏവിയോണിക്സ്
    7.എർത്ത് & സ്‌പെയ്‌സ് സയൻസസ്
    അടിസ്ഥാനയോഗ്യത
    എൻജിനിയറിങ്/ടെക്‌നോളജി, സയൻസ്, ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യൽ സയൻസസ് എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ്, അടിസ്ഥാന യോഗ്യത. ഓരോ ഗവേഷണ മേഖലയ്ക്കനുസരിച്ച് നിശ്ചിത ബ്രാഞ്ചിൽ/വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം. ഇതു കൂടാതെ, അപേക്ഷകർക്ക് നിഷ്ക്കർഷിച്ചിട്ടുള്ള ഒരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം. യു.ജി.സി: സി.എസ്.ഐ.ആർ:-നെറ്റ്-ജെ.ആർ.എഫ്./ലക്ചർഷിപ്പ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./ജെസ്റ്റ്, യു.ജി.സി.-നെറ്റ്-ജെ.ആർ.എഫ്./ലക്ചർഷിപ്പ് എന്നിവയിലേതെങ്കിലുമൊരു എലിജിബിലിറ്റി പരീക്ഷ, അപേക്ഷാർത്ഥി പാസ്സായിരിക്കണം. പ്രോഗ്രാമിനനുസരിച്ച് ഓൺലൈൻ സിക്രീനിങ് ടെസ്ററും അഭിമുഖവുംഅടിസ്ഥാനമാക്കിയാണ് , അവസാന ഘട്ട തിരഞ്ഞെടുപ്പ്.
    കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    Published by:Rajesh V
    First published: