നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career in Cryptocurrency ‌|ബ്ലോക്ക്‌ചെയിൻ, ക്രിപ്‌റ്റോകറൻസി, എൻഎഫ്‌ടി എന്നിവയിൽ എങ്ങനെ കരിയർ പടുത്തുയർത്താം?

  Career in Cryptocurrency ‌|ബ്ലോക്ക്‌ചെയിൻ, ക്രിപ്‌റ്റോകറൻസി, എൻഎഫ്‌ടി എന്നിവയിൽ എങ്ങനെ കരിയർ പടുത്തുയർത്താം?

  ഐ.ടി, ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, റീട്ടെയ്ൽ തുടങ്ങി വിവിധ മേഖലകളിലേക്ക് നീളുന്നതാണ് ബ്ലോക്ചെയിനിന്റെ തൊഴിലവസരങ്ങൾ.

  • Share this:
   എന്താണ് ബ്ലോക്ക്‌ചെയിൻ? ഡിജിറ്റൽ ക്രിപ്‌റ്റോകറൻസികളുടെ (digital cryptocurrency) നട്ടെല്ലെന്ന് പരക്കെ അറിയപ്പെടുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് ബ്ലോക്ക്‌ചെയിൻ (blockchain). ഭാവിയുടെ സാങ്കേതികതയെന്നും (technology) പുതിയ ഇന്റർനെറ്റ് എന്നുമൊക്കെയാണ് ബ്ലോക്ക്‌ചെയിനിന്റെ മറ്റ് വിശേഷണങ്ങൾ.

   ഡിജിറ്റൽ കറൻസിക്കു വേണ്ടിയുള്ള കണ്ടുപിടിത്തമായാണ് ബ്ലോക്ചെയിൻ രംഗപ്രവേശം ചെയ്തത്. ഇന്നിപ്പോൾ ധനകാര്യത്തിന് പുറമേ വിവിധ മേഖലകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു. വരും വർഷങ്ങളിൽ ഒട്ടേറെ തൊഴിലവസരങ്ങൾ ഈ മേഖലയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഐ.ടി, ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, റീട്ടെയ്ൽ തുടങ്ങി വിവിധ മേഖലകളിലേക്ക് നീളുന്നതാണ് ബ്ലോക്ചെയിനിന്റെ തൊഴിലവസരങ്ങൾ.

   ബ്ലോക്ക്ചെയിനിനെ കുറിച്ച് പഠിക്കുന്നതും അതിന്റെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുന്നതും ഒരു മികച്ച കാര്യം തന്നെയാണ്. മാത്രമല്ല, ഇത് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ നിങ്ങളുടെ കരിയർ ആരംഭിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

   ബ്ലോക്ക്‌ചെയിനിൽ എങ്ങനെ ഒരു കരിയർ കെട്ടിപ്പടുക്കാം?
   ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയ്ക്ക് ധാരാളം ഉപയോഗങ്ങളുണ്ട്. എക്‌സ്‌ചേഞ്ചുകൾ, ഇടപാടുകൾ, കരാറുകൾ മുതലായവയുടെ കമ്പ്യൂട്ടറൈസ്ഡ് റെക്കോർഡുകൾക്ക് സമാനമായ ഡാറ്റാബേസാണ് ബ്ലോക്ക്‌ചെയിൻ. ഉപയോക്താക്കൾക്ക് നേരിട്ട് ഇടപാടുകൾ ആക്‌സസ് ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നതിനാൽ ഇത് സാമ്പത്തിക മേഖലയിലെ ഒരു വിലപ്പെട്ട ടൂൾ ആണെന്ന് തന്നെ പറയാം. ഡാറ്റാ ലംഘനങ്ങളുടെ പ്രശ്‌നങ്ങൾ അധികം നേരിടേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടം.

   ബ്ലോക്ക്‌ചെയിനിൽ ഒരു കരിയർ (career) കെട്ടിപ്പടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒന്നാമതായി എന്താണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ എന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

   രണ്ടാമതായി, ബ്ലോക്ക്‌ചെയിനിൽ സാധ്യതയുള്ള തൊഴിൽ അവസരങ്ങൾക്ക് നിരവധി കഴിവുകൾ അത്യാവശ്യമാണ്. നിങ്ങൾ ബ്ലോക്ക്ചെയിൻ കരിയർ പാതയിലാണെങ്കിലും നിങ്ങളുടെ മറ്റ് കഴിവുകളുടെയും മൂർച്ച കൂട്ടേണ്ടതുണ്ട്. വളരെ പെട്ടെന്ന് ചിന്തിക്കാനുള്ള കഴിവ്, വിശകലനം, വേഗത, വിപണി പ്രവചനം തുടങ്ങിയ കഴിവുകൾ അത്യന്താപേക്ഷിതമാണ്.

   വ്യത്യസ്ത ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുക
   സാങ്കേതിക വീക്ഷണകോണിൽ നിന്ന് ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കണം. എല്ലാ ബ്ലോക്ക്‌ചെയിനുകളും ഒരുപോലെ പ്രവർത്തിക്കില്ലെന്നും അറിഞ്ഞിരിക്കണം. ബ്ലോക്ക്ചെയിൻ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളാണ് പ്രൊഫഷണൽ ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാരുടേത്. ഈ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡാണുള്ളത്. ഇവരുടെ ശമ്പളവും ഉയർന്നതായിരിക്കും.

   ബ്ലോക്ക്‌ചെയിൻ കരിയർ തെരഞ്ഞെടുക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
   ഈ മേഖലയിലെ കരിയർ മികച്ച വേതനവും ഉയർന്ന തൊഴിൽ സാധ്യതയും ഉറപ്പ് നൽകുന്നു. മറ്റെല്ലാ വ്യവസായങ്ങളിലും തൊഴിൽ സാധ്യതകൾ വിപണി സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടാറുണ്ട്. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു പരമ്പരാഗത സ്ഥാനവും ബ്ലോക്ക്‌ചെയിൻ കമ്പനികൾ നൽകുന്നില്ല. കമ്പനി തന്നെയാണ് ജീവനക്കാരുടെ സ്ഥാനം നിശ്ചയിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}