• HOME
  • »
  • NEWS
  • »
  • career
  • »
  • Kerala Plus One Result 2021| പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം

Kerala Plus One Result 2021| പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ നടന്ന ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാം. നാലു ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്ലസ് വൺ പരീക്ഷയുടെ ഫലം (Plus One Result 2021) വിദ്യാർഥികൾക്ക് ഓൺലൈനായി പരിശോധിക്കാനാകും. ഇതിനായി keralaresults.nic.in അല്ലെങ്കിൽ dhsekerala.gov.in സന്ദർശിച്ചാൽ മതിയാകും. രാവിലെ മുതല്‍ വെബ്സൈറ്റിൽ നിന്ന് ഫലം അറിയാനാകും.

    സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഓഫ് ലൈനായാണ് പരീക്ഷ സംഘടിപ്പിച്ചത്. കൊവിഡിന്റെ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ സര്‍ക്കാരിന് പരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുകയായിരുന്നു.

    Also Read- UGC NET | ഇത്തവണ യുജിസി നെറ്റ് പരീക്ഷ  എഴുതാന്‍ 12.67 ലക്ഷത്തിലധികം പേര്‍; ഡിസംബറിലെയും ജൂണിലെയും പരീക്ഷകൾ ഒരുമിച്ച്

    പരീക്ഷകൾക്കിടയിൽ കൂടുതൽ ഇടവേളകൾ നൽകുകയും കൂൾ ഓഫ് ടൈമായി 20 മിനിറ്റ് നൽകുകകയും ചെയ്തിരുന്നു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യാം. കഴിഞ്ഞ തവണ 85.1 ശതമാനമായിരുന്നു പ്ലസ് വൺ പരീക്ഷയിലെ വിജയശതമാനം.

    Also Read- Income Tax Department | ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം

    വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലുള്ള ഫലം results.kite.kerala.gov.in, results.itschool.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാം. ഫലം സംബന്ധിച്ച വിവരങ്ങൾക്ക് വിദ്യാർത്ഥികൾ നിരന്തരം വെബ്സൈറ്റ് സന്ദർശിച്ചിക്കുക.

    Also Read- Central Bank of India | സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം

    പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ 2 നകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.

    Also Read- Bank of Baroda Recruitment 2021 | 370 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
    Published by:Rajesh V
    First published: