• HOME
  • »
  • NEWS
  • »
  • career
  • »
  • Tips To Get Hired | ഇന്റർവ്യൂകളിൽ നിങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജോലി ഉറപ്പ്

Tips To Get Hired | ഇന്റർവ്യൂകളിൽ നിങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജോലി ഉറപ്പ്

ഒന്നു ശ്രദ്ധിച്ചാൽ ഏത് ഇന്റർവ്യൂവും മറികടക്കാം; മികച്ചൊരു റെസ്യൂമയ്ക്കു വേണ്ട ഗുണങ്ങളെന്തെല്ലാമെന്നും ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നും നോക്കാം.

  • Last Updated :
  • Share this:
    ഒരു ജോലിക്കുള്ള അഭിമുഖത്തിൽ ഒരാളെ തെരഞ്ഞെടുക്കണമോ വേണ്ടയോ എന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്ന രണ്ട് ഘടകങ്ങളാണുള്ളത്. ഒന്നാമത്തേത് അയാളുടെ റെസ്യൂമെയും (Resume) കവർ ലെറ്ററുമാണ് (Cover Letter). രണ്ടാമത്തേത് വ്യക്തിത്വവും (Personality). ഒരാൾക്ക് എന്തെല്ലാം കഴിവുകളാണ് ഉള്ളതെന്നും ഏത് രീതിയിലാണ് ജോലിയെ കാണുന്നതെന്നും ഈ രണ്ട് ഘടകങ്ങളിൽ നിന്ന് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. പരിചയ സമ്പത്തും മറ്റ് കഴിവുകളുമെല്ലാം വിശദമായി പ്രതിപാദിപ്പിക്കുന്ന റെസ്യൂമെ ജോലിയുടെ തെരഞ്ഞെടുപ്പിൽ വലിയ പങ്കാണ് വഹിക്കുന്നത്. നിങ്ങളുടെ ലക്ഷ്യം എന്താണെന്നും ഏതെല്ലാം വഴികളിലൂടെ എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് നിങ്ങൾ കടന്ന് പോന്നിട്ടുള്ളതെന്നും കഥ പറയുന്നത് പോലെ വ്യക്തമായി റെസ്യൂമെയിൽ വിശദീകരിച്ചിരിക്കണം.

    നിങ്ങളുടെ റിക്രൂട്ടറെ ആകർഷിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ അതിൽ അടങ്ങിയിരിക്കണം. കുറഞ്ഞ സമയമായിരിക്കും ഒരാൾ അത് വായിച്ച് നോക്കുക. അതിൽ തന്നെ നിങ്ങൾക്ക് അവരിൽ താൽപ്പര്യം ജനിപ്പിക്കാൻ സാധിക്കണം. നിങ്ങളുടെ കഥ റിക്രൂട്ടർക്ക് ആകർഷകമായി തോന്നുന്നുവെങ്കിൽ സ്വാഭാവികമായും അടുത്ത ഘട്ടത്തിലേക്ക് നിങ്ങൾ പരിഗണിക്കപ്പെടും.

    എത്ര വലിയ യോഗ്യതയുണ്ടെങ്കിലും നന്നായി ആശയവിനിമയം നടത്താൻ സാധിച്ചില്ലെങ്കിൽ അതും നിങ്ങളെ പരാജയത്തിലേക്ക് നയിക്കും. വലിയ അക്കാദമിക യോഗ്യതയുള്ളവർ പോലും ഇൻറർവ്യൂവിൽ പുറത്തായി പോവുന്നത് അവരുടെ പ്രതിഭയെ വേണ്ട രീതിയിൽ അവതരിപ്പിക്കാൻ സാധിക്കാത്തത് കൊണ്ടാണ്.

    മികച്ച ഒരു റെസ്യൂമെ തയ്യാറാക്കാൻ നിങ്ങളെ സഹായിക്കുന്ന മൂന്ന് ഘടകങ്ങളാണ് താഴെ പറയുന്നത്:

    1. ആദ്യം തന്നെ നിങ്ങളുടെ കഴിവുകൾ നന്നായി അവതരിപ്പിക്കുന്നതിന് ഇല്ലസ്ട്രേഷൻ ഉപയോഗിക്കുക. നിങ്ങൾക്ക് അത്രമാത്രം ആത്മവിശ്വാസമില്ലാത്തതോ അല്ലെങ്കിൽ നിങ്ങൾക്ക് തീരെ ഇല്ലാത്തതോ ആയ ഒരു കഴിവ് ഉണ്ടെന്ന് പറഞ്ഞ് റെസ്യൂമെയിൽ ഉൾപ്പെടുത്തരുത്.

    2. നിങ്ങൾ എത്രത്തോളം ജോലിയോട് ആത്മാർഥത പുലർത്തുന്നയാളാണ്? നിങ്ങൾ പഴയ ജോലിസമയത്ത് എന്തെല്ലാം കഴിവുകളാണ് ആർജ്ജിച്ചെടുത്തിട്ടുള്ളത്? പുതിയ കാര്യങ്ങൾ പഠിക്കാനുള്ള നിങ്ങളുടെ താൽപര്യം എത്രത്തോളമാണ് എന്നിവയെല്ലാം വിശദമാക്കണം.

    3. അവസാനമായി നിങ്ങളുടെ നേതൃപാടവശേഷി. ഏത് തരം ഗ്രൂപ്പിനെയാണ് നിങ്ങൾ നയിച്ചത്? അത് പോലെ ജോലിയുമായി ബന്ധപ്പെട്ടല്ലാതെയുള്ള നിങ്ങളുടെ കഴിവുകൾ എന്തെല്ലാമെന്നും രേഖപ്പെടുത്തണം.


    നിങ്ങൾ ഓരോ കാര്യങ്ങളോടും എത്രത്തോളം വൈകാരികമായാണ് ഇടപെടുന്നതെന്നും റിക്രൂട്ടർമാർ നിരീക്ഷിക്കും.

    അതുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങൾ ഇങ്ങനെയാണ്:

    1. ഒരു ടീമിൽ നിങ്ങളുടെ പ്രകടനം എങ്ങനെയായിരിക്കും?

    2. നിങ്ങൾ എങ്ങനെ ഒരു ടീമിന് നേതൃത്വം നൽകും?

    3. കമ്പനിയുടെ ലക്ഷ്യങ്ങളുമായി നിങ്ങൾ എങ്ങനെ ഒത്തുപോകും?


    ഒരു നല്ല സംഘം റിക്രൂട്ടർമാർ പുതിയ ഒരാളെ ജോലിയ്ക്കായി എടുക്കുമ്പോൾ അയാളുടെ കാഴ്ചപ്പാടും നിലപാടുകളുമെല്ലാം പരിശോധിക്കും. സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ പെരുമാറുമെന്നതും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുമോ എന്നെല്ലാം അവർക്ക് അറിയേണ്ടതുണ്ട്.

    ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു ഉദ്യോഗാർഥി എന്ന നിലയിൽ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പിന്നീട് സീനിയർ ലെവലിലേക്കും നേതൃപദവിയിലേക്കുമെല്ലാം നിങ്ങൾക്ക് ഉയരാവുന്നതാണ്.
    Published by:Amal Surendran
    First published: