നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

  ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

  ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇ ഡബ്ല്യൂ എസ്) ഉള്ളവർക്ക് 550 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 400 രൂപയുമാണ് ഫീസ്.

  Hyderabad University releases application forms (Representative Image)

  Hyderabad University releases application forms (Representative Image)

  • Share this:
   ഹൈദരാബാദ് സർവകലാശാല 2021 അധ്യയന വർഷത്തിൽ വിവിധ കോഴ്സുകളിലെ അഡ്മിഷനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താൽപ്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 ആണ്.

   അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ പേര്, പരീക്ഷാ സെന്റർ, ആധാർ നമ്പർ തുടങ്ങിയ നിരവധി വിവരങ്ങൾ സമർപ്പിക്കണം. വിദ്യാർത്ഥികൾ അവരുടെ ഫോട്ടോയുടെ സ്കാൻ ചെയ്ത പകർപ്പ്, അവരുടെ ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ്, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം.

   വിവിധ വിഷയങ്ങളിലെ 117 കോഴ്‌സുകളിലായി 2328 സീറ്റുകളിലാണ് സർവകലാശാല പ്രവേശനം നടത്തുന്നത്. പ്രവേശന പരീക്ഷ രാജ്യത്തെ 39 കേന്ദ്രങ്ങളിൽ ഓൺ‌ലൈനായും ഓഫ്‌ലൈനായും നടക്കും.

   KSRTC ബസും പ്രകൃതി സൗഹാർദമാകുന്നു; ആദ്യ LNG ബസ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

   അപേക്ഷിക്കേണ്ട വിധം

   സ്റ്റെപ്പ് 1 - ഹൈദരാബാദ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

   സ്റ്റെപ്പ് 2 - ഹോം പേജിൽ 'അഡ്മിഷൻ നോട്ടിഫിക്കേഷൻ - 2021' എന്ന് ഹൈപ്പർ ലിങ്ക് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 3 - പുതിയൊരു പേജ് തുറന്നു വരും. ഇതിൽ “Online Application Form (Click here)" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 4 - വീണ്ടും പുതിയൊരു വിൻഡോ തുറന്നു വരും. ഇതിൽ ‘Start new application’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പ്രവേശിക്കുക.

   സ്റ്റെപ്പ് 5 - പുതിയൊരു പേജിൽ അപേക്ഷാ ഫോം തുറന്നു വരും. അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ശ്രദ്ധയോടെ പൂരിപ്പിക്കണം. ഒപ്പം ആവശ്യമായ രേഖകളും സമർപ്പിക്കണം.

   സ്റ്റെപ്പ് 6 - അപേക്ഷാ ഫീസ് നൽകിയ ശേഷം ഫോം സബ്മിറ്റ് ചെയ്യുക.

   സ്റ്റെപ്പ് 7 - സബ്മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ ഒരു സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണിത്.

   ക്രിപ്‌റ്റോകറൻസി പ്രതിഫലമായി വാങ്ങാൻ ഒരുങ്ങി റാപ്പർ റാഫ്താ‍ർ; ക്രിപ്റ്റോ പേയ്‌മെന്റ് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ കലാകാരൻ

   ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇ ഡബ്ല്യൂ എസ്) ഉള്ളവർക്ക് 550 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 400 രൂപയുമാണ് ഫീസ്. പട്ടിക ജാതി / പട്ടിക വർഗ്ഗം / അം​ഗപരിമിതി (പിഎച്ച്) എന്നിവർക്ക് 275 രൂപമാണ് അപേക്ഷാ ഫീസ്.

   അപേക്ഷ സമർപ്പിക്കുന്നതിനിടെ അബദ്ധത്തിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം അപേക്ഷാ ഫീസ് നൽകിയാൽ ഓൺലൈൻ പ്രവേശന നടപടികൾ പൂർത്തി ആയതിനു ശേഷം സർവകലാശാല ഈ തുക റീഫണ്ട് ചെയ്യും. വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ആപ്ലിക്കേഷൻ നമ്പർ, പെയ്മെൻറ് ട്രാൻസാക്ഷൻ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെടുന്നു.
   Published by:Joys Joy
   First published:
   )}