നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഐ.ബി.പി.എസ് നിയമനം: ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

    ഐ.ബി.പി.എസ് നിയമനം: ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

      ഒക്ടോബര്‍ 14 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി

    • Share this:
      ന്യൂഡല്‍ഹി :.ബി.പി.എസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.  ഒക്ടോബര്‍ 14 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

      തസ്തികള്‍

      ഹിന്ദി ഓഫീസര്‍, ഐ.ടി എഞ്ചനീയര്‍ (ഡേറ്റാ സെന്റര്‍), ഐ.ടി ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സോഫ്ട് വെയര്‍ ഡവലപ്പര്‍ ആന്‍ഡ് ടെസ്റ്റര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഫാക്കല്‍റ്റി റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസോസിയേറ്റ്.

      100 രൂപയാണ് അപേക്ഷ ഫീസ്.എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

      തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

      കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍.

      200രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയര്‍ (5,6,7 ക്ലാസുകള്‍), സീനിയര്‍ (8,9,10 ക്ലാസുകള്‍) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂള്‍ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികള്‍ക്ക് ഓരോ ജില്ലയിലും 60 കുട്ടികള്‍ക്ക് 1000രൂപയുടെ സ്‌കോളര്‍ഷിപ്പും 100 കുട്ടികള്‍ക്ക് 500രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭ്യമാവും.

      കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികള്‍ക്കായി 16ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തില്‍ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളും നല്‍കും. ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org.

      എസ്.ബി.ഐ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകള്‍


      എസ്.ബി.ഐയുടെ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒക്ടോബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം.സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകളാണ് ഉള്ളത്.

      തസ്തിക | ഒഴിവുകള്‍

      കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്- 217

      ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍- 12 ഒഴിവുകള്‍
      സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2
      സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2
      മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 12
      ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 26എക്‌സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍- ആര്‍ക്കൈവ്)- 1
      റിലേഷന്‍ഷിപ്പ് മാനേജര്‍- 314
      റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 20

      വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും sbi.co.in സന്ദര്‍ശിക്കുക
      Published by:Jayashankar AV
      First published:
      )}