• HOME
 • »
 • NEWS
 • »
 • career
 • »
 • IBPS Exam | ഐബിപിഎസ് ബാങ്ക് ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം; 11 ബാങ്കുകളിലായി 5830 ഒഴിവുകൾ

IBPS Exam | ഐബിപിഎസ് ബാങ്ക് ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം; 11 ബാങ്കുകളിലായി 5830 ഒഴിവുകൾ

ഓഗസ്റ്റ്​ 28, 29, സെപ്​റ്റംബര്‍ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബര്‍ 31ന്​ മെയിന്‍ പരീക്ഷയും നടക്കും

IBPS RRB Exam 2021

IBPS RRB Exam 2021

 • Share this:
  ന്യൂഡല്‍ഹി: രാജ്യത്ത് 11 ബാങ്കുകളിലായി 5830 ക്ലാർക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഈ ഒഴിവുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനല്‍ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ്​ ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരം. 11 ബാങ്കുകളി​ലെ 5,830 ​​ക്ലര്‍ക്ക്​ പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.

  താൽപര്യമുള്ള ഉദ്യോഗാർഥികൾ ibpsonline.ibps.in വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷ സമര്‍പ്പിക്കേണ്ടത്​. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക്​ ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ നിയമനം ലഭിക്കും. ഓഗസ്റ്റ്​ 28, 29, സെപ്​റ്റംബര്‍ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബര്‍ 31ന്​ മെയിന്‍ പരീക്ഷയും നടക്കും. 20നും 28നും ഇടയില്‍ പ്രായമായവര്‍ക്ക്​ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബിരുദധാരികളായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം, മാതൃഭാഷ എന്നിവ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

  Career | കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്

  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാകും നിയമനം. കംപ്യൂട്ടർ സയന്‍സ്/ ഐ.ടിയില്‍ റെഗുലര്‍ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍, ട്രബിള്‍ ഷൂട്ടിംഗ്, വെബ്-ആപ് ഡെവലപ്മെന്റ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ്-അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേതിലെങ്കിലും ഒന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

  25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യരായവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 31 മുന്‍പ് അയയ്ക്കുക. ഒണ്‍ലൈന്‍ അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.cmfri.org.in സന്ദര്‍ശിക്കുക.

  അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോ​ഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ - കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) - രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌ എ‌ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ - ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

  റിക്രൂട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
  ഐഡിയാ....! ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി യുവാവ്

  ഗ്രൂപ്പ് ബി, സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വിവിധ ഏജൻസികളുടെ ബോഡിയാണ് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി. ഈ പരിഷ്കരണത്തിന്റെ പ്രധാന സവിശേഷത ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കുമെന്നതാണ്. ഇത് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായകരമാവും.
  Published by:Anuraj GR
  First published: