നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Career: ബാങ്കിൽ പി.ഒ ആകാം; 4336 ഒഴിവുകൾ; IBPS വിജ്ഞാപനമായി

    Career: ബാങ്കിൽ പി.ഒ ആകാം; 4336 ഒഴിവുകൾ; IBPS വിജ്ഞാപനമായി

    പ്രിലിമിനറി പരീക്ഷ ഒക്ടോബർ 12, 13, 19, 20 തീയതികളിലും മെയിൻ പരീക്ഷ നവംബർ 30നും നടക്കും

    bank

    bank

    • News18
    • Last Updated :
    • Share this:
      ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ബാങ്കുകളിൽ 4336 ഒഴിവുകളാണുള്ളത്.

      യോഗ്യത- ബിരുദം
      വെബ്സൈറ്റ്- www.ibps.in
      അവസാന തീയതി- ഓഗസ്റ്റ് 28
      പ്രായം- 20-30(2019 ഓഗസ്റ്റ് ഒന്ന്). എസ്.എസി/എസ്.ടിക്ക് അഞ്ച് വർഷവും ഒബിസിക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

      അപേക്ഷ ഇങ്ങനെ...

      ഓൺലൈൻ രജിസ്ട്രേഷൻ അപേക്ഷ/എഡിറ്റ്- 07.08.2019 മുതൽ 28.08.2019 വരെ
      അപേക്ഷ ഫീസ് ഓൺലൈനിൽ അടയ്ക്കേണ്ടത്- 07.08.2019 മുതൽ 28.08.2019 വരെ

      പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങ്- പട്ടിക വിഭാഗക്കാർക്കും ന്യൂനപക്ഷ വിഭാഗക്കാർക്കും പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങ് ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ട്രെയിനിങ്ങ്.

      ഫസ്റ്റ് ക്ലാസ് ഡിഗ്രിയുണ്ടോ? കർണാടക ബാങ്കിൽ ക്ലാർക്ക് ആവാം

      പരീക്ഷ

      പ്രിലിമിനറി പരീക്ഷ ഒക്ടോബർ 12, 13, 19, 20 തീയതികളിലും മെയിൻ പരീക്ഷ നവംബർ 30നും നടക്കും. ഓൺലൈൻ പരീക്ഷ ഫലം ഒക്ടോബറിലോ നവംബറിലോ വരും. മെയിൻ പരീക്ഷയുടെ ഫലം ഡിസംബറിൽ വരും.

      അഭിമുഖം- ജനുവരി, മാർച്ച് മാസങ്ങളിൽ

      അലോട്ട്മെന്‍റ്- പ്രൊവിഷണൽ അലോട്ട്മെന്‍റ് ഏപ്രിലിൽ നടക്കും.

      നിയമനം ലഭിക്കുന്ന ബാങ്കുകൾ

      അലബാബാദ് ബാങ്ക്, ആന്ധ്രബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ.
      First published:
      )}