• HOME
  • »
  • NEWS
  • »
  • career
  • »
  • ICAI CA EXAM REGISTRATION DATE EXTENDED TILL AUGUST 16 JS

ICAI | ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി: ആഗസ്റ്റ് 16 വരെ അവസരം

കോവിഡ് മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും പരിഗണിച്ചാണ് തീയതി നീട്ടിയത്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ 12 -ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ സെപ്റ്റംബര്‍ 10 നകം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

ICAI CA foundation exam: Apply at icai.org

ICAI CA foundation exam: Apply at icai.org

  • Share this:
    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) 2021 ഡിസംബര്‍ സെഷനില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ICAI CA ഫൗണ്ടേഷന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, 2021 ഡിസംബര്‍ സെഷനില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

    കോവിഡ് മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും പരിഗണിച്ചാണ് തീയതി നീട്ടിയത്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ 12 -ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ സെപ്റ്റംബര്‍ 10 നകം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ ഇളവ് ഒറ്റത്തവണത്തേയ്ക്കുള്ള നടപടി മാത്രമാണെന്ന് ഐസിഎഐ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

    ICAI CA ഡിസംബര്‍ പരീക്ഷകള്‍ 2021: എങ്ങനെ അപേക്ഷിക്കാം

    ICAI CA ഡിസംബര്‍ പരീക്ഷകള്‍ക്കായി ഇതുവരെ അപേക്ഷിക്കാത്തവര്‍ മേല്‍ പ്രസ്താവിച്ച അവസാന തീയതിക്ക് മുമ്പ് അത് ചെയ്യേണ്ടതുണ്ട്. ICAI CA ഡിസംബര്‍ 2021 പരീക്ഷ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍ ഇനി പറയുന്നു :

    സ്റ്റെപ്പ് 1: ICAI- യുടെ ഔദ്യോഗിക പോര്‍ട്ടലായ https://icaiexam.icai.org/ സന്ദര്‍ശിക്കുക.

    സ്റ്റെപ്പ് 2: ഹോംപേജില്‍, ലോഗിന്‍/രജിസ്റ്റര്‍ ടാബില്‍ ക്ലിക്ക് ചെയ്ത് പുതിയ ഉപയോക്തൃ രജിസ്‌ട്രേഷനായി വിവരങ്ങള്‍ നല്‍കുക.

    സ്റ്റെപ്പ് 3: അടുത്തതായി, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ഐഡിയും പാസ്വേഡും സേവ് ചെയ്യുക.

    സ്റ്റെപ്പ് 4: ഇനി, ICAI CA യുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് ആരംഭിക്കുക.

    സ്റ്റെപ്പ് 5: നിര്‍ബന്ധിത വിശദാംശങ്ങള്‍ പൂരിപ്പിച്ച് ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക.

    സ്റ്റെപ്പ് 6: രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് സബ്മിറ്റ് ബട്ടണ്‍ പ്രസ് ചെയ്യുക. കൂടാതെ, അതിന്റെ കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

    അതേസമയം, കാഠ്മണ്ഡുവിലും നേപ്പാളിലുമുള്ള സിഎ അപേക്ഷകര്‍ക്കായി ഐസിഎഐ അടുത്തിടെ ഒരു പ്രത്യേക വ്യവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 5 മുതല്‍ 20 വരെ നടക്കേണ്ട ഫൈനല്‍ (പഴയതും പുതിയതുമായ സ്‌കീം), ഇന്റര്‍മീഡിയറ്റ് (ഐപിസി), എന്നിവയുടെ 2021 ജൂലൈ പരീക്ഷകള്‍ നവംബറില്‍ നടത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

    'നേപ്പാളിലെ കാഠ്മണ്ഡുവിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് മുകളില്‍ പരാമര്‍ശിക്കുന്ന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 2021 പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള ഓപ്റ്റ്ഔട്ടിന് വ്യക്തിപരമായി അപേക്ഷിക്കേണ്ടതില്ല. 2021 ജൂലൈ 1-ലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം അനുസരിച്ച് ഈ ഓപ്റ്റ്ഔട്ട് സംവിധാനം സ്വയമേ തന്നെ പ്രവര്‍ത്തിക്കുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

    കൂടുതൽ വിവരങ്ങൾക്ക്  ഔദ്യോഗിക പോർട്ടലായ https://icaiexam.icai.org/ സന്ദർശിക്കുക
    Published by:Jayashankar AV
    First published:
    )}