ജോലിക്കിടയിൽ ഉറങ്ങാൻ തയ്യാറാണോ? ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി നിങ്ങൾക്ക് ഒരു ലക്ഷം രൂപ ശമ്പളം തരും

ഇത് ആദ്യമായിട്ടല്ല ഉറക്ക ഇന്റേൺഷിപ്പുകാർക്ക് അവസരം പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തുന്നത്. കഴിഞ്ഞതവണ 1.7 ലക്ഷം ആളുകളാണ് ഇന്റേൺഷിപ്പിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 23 പേർക്ക് യോഗ്യത ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ 21 പേർ ഇന്ത്യക്കാരും രണ്ടുപേർ വിദേശികളുമായിരുന്നു.

News18 Malayalam | news18
Updated: August 31, 2020, 5:38 PM IST
ജോലിക്കിടയിൽ ഉറങ്ങാൻ തയ്യാറാണോ? ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി നിങ്ങൾക്ക് ഒരു ലക്ഷം രൂപ ശമ്പളം തരും
Sleep
  • News18
  • Last Updated: August 31, 2020, 5:38 PM IST
  • Share this:
ജോലിക്കിടയിൽ ഉറങ്ങി പോകുന്നത് പലർക്കും സംഭവിക്കാറുണ്ട്. അതിനൊക്കെ പലപ്പോഴും ചീത്തവിളിയും കേൾക്കേണ്ടി വരും. എന്നാൽ, ജോലി തന്നെ ഉറക്കമാണെങ്കിലോ? ബംഗളൂരു ആസ്ഥാനമായുള്ള വേക്ക് ഫിറ്റ് എന്ന കമ്പനിയാണ് ഉറക്കത്തിനുള്ള ഇന്റേർഷിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാത്രിയിൽ ഒമ്പതു മണിക്കൂർ ഉറങ്ങാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഒരു ലക്ഷം രൂപ നിങ്ങൾക്ക് ശമ്പളമായി ലഭിക്കും.

ആകർഷണീയമായ ശമ്പളത്തിനു പുറമേ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് ഉറക്ക വിദഗ്ദരുടെയും പോഷകാഹാര വിദഗ്ദരുടെയും ഫിറ്റ്നസ് വിദഗ്ദരുടെയും ഇന്റീരിയർ ഡിസൈനർമാരുടെയും നിർദ്ദേശങ്ങളും നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താൻ ലഭിക്കും.

കൂടുതൽ ആഴത്തിലും കൂടുതൽ സമയവും സ്വയം ഉറങ്ങാൻ കഴിയുന്നവർക്കും ഒപ്പമുള്ള ടീം അംഗങ്ങളെ ഉറക്കാൻ കഴിയുന്നവരെയുമാണ് അനുയോജ്യമായ ഉദ്യോഗാർത്ഥികളായി കമ്പനി കാണുന്നതെന്ന് അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

You may also like:ലഡാക്കിൽ വീണ്ടും സംഘർഷം; അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് ശ്രമം തടഞ്ഞ് ഇന്ത്യ [NEWS]പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നിക്ഷേപം മാറ്റിയത് 21 കമ്പനികളിലേക്ക്: [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]

ഉദ്യോഗാർത്ഥിക്ക് വേണ്ട യോഗ്യതകൾ

1. ഇന്റേൺഷിപ്പിന് യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. സ്കൂളുകളിലും കോളേജുകളിലും ക്ലാസിനിടയിൽ ഉറങ്ങുന്ന ശീലം നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ അത് അധികയോഗ്യത ആയും പരിഗണിക്കപ്പെടും.

2. ഉറങ്ങാൻ കിടന്ന് 10 മുതൽ 20 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഉറങ്ങാൻ കഴിയണം.

3. ടീം പ്ലെയർ ആയിരിക്കണം. ഉറക്കവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

4. ശബ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ ഉറങ്ങുന്ന ശീലവും നിങ്ങൾക്ക് ഉണ്ടായിരിക്കണം.

5. സ്വന്തം ഉറക്കരീതികൾ റെക്കോർഡ് ചെയ്യാനും വിശകലനം ചെയ്യാനും അച്ചടക്കമുള്ള സമീപനം ഉണ്ടായിരിക്കണം.

6. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടലുകൾ കുറവുള്ളവർക്കും മുൻഗണന ലഭിക്കും.

ഇത് ആദ്യമായിട്ടല്ല ഉറക്ക ഇന്റേൺഷിപ്പുകാർക്ക് അവസരം പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തുന്നത്. കഴിഞ്ഞതവണ
1.7 ലക്ഷം ആളുകളാണ് ഇന്റേൺഷിപ്പിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 23 പേർക്ക് യോഗ്യത ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ 21 പേർ ഇന്ത്യക്കാരും രണ്ടുപേർ വിദേശികളുമായിരുന്നു.
Published by: Joys Joy
First published: August 31, 2020, 5:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading