• HOME
 • »
 • NEWS
 • »
 • career
 • »
 • IIT | പരേതനായ പിതാവിന് സ്മരണാഞ്ജലി; ബോംബെ ഐഐടിക്ക് രണ്ട് ഫ്ളാറ്റുകൾ സംഭാവന നൽകി കുടുംബം

IIT | പരേതനായ പിതാവിന് സ്മരണാഞ്ജലി; ബോംബെ ഐഐടിക്ക് രണ്ട് ഫ്ളാറ്റുകൾ സംഭാവന നൽകി കുടുംബം

വ്യാഴാഴ്ച വൈകുന്നേരം സംവിധായകൻ സുഭാഷിസ് ചൗധരിയുടെ സാന്നിധ്യത്തിൽ നടന്ന ഓൺലൈൻ പരിപാടിക്കിടെയാണ് ഇൻസ്റ്റിറ്റ്യൂട്ടും കുടുംബവും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചത്

 • Share this:
  ബോംബെ ഐഐടിക്കായി (IITBombay) രണ്ട് ഫ്ലാറ്റുകൾ സംഭാവന ചെയ്ത് സ്ഥാപക ഫാക്കൽറ്റിമാരിൽ ഒരാളായ പരേതനായ പ്രൊഫസർ ആർഎസ് അയ്യരുടെ (Professor R S Ayyar) ഭാര്യയും മക്കളും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായാണ് ഫ്ളാറ്റുകൾ നൽകിയതെന്ന് ഇവർ അറിയിച്ചു.

  പവായിലും ഘാട്‌കോപ്പറിലും ഉള്ള രണ്ട് ഫ്ലാറ്റുകളാണ് ഐഐടിക്ക് നൽകിയത്. ആർഎസ് അയ്യരുടെ രണ്ട് പെൺമക്കളും ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ കൂടിയാണ്. അമ്മക്കൊപ്പം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇരുവരും.

  ഐഐടി ബോംബെയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒരു ചെയർ പ്രൊഫസറെ നിയമിക്കാനും കോൺഫറൻസ് റൂം നവീകരിക്കാനും തുക ഉപയോഗിക്കും. വ്യാഴാഴ്ച വൈകുന്നേരം സംവിധായകൻ സുഭാഷിസ് ചൗധരിയുടെ സാന്നിധ്യത്തിൽ നടന്ന ഓൺലൈൻ പരിപാടിക്കിടെയാണ് ഇൻസ്റ്റിറ്റ്യൂട്ടും കുടുംബവും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം, മറ്റൊരു ഫാക്കൽറ്റി അംഗമായ സുബീർ കറിന്റെ ഭാര്യ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒരു ചെയർ പ്രൊഫസറെ നിയമിക്കുന്നതിനായി തന്റെ ഫ്ളാറ്റ് വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൽ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.

  തന്റെ പിതാവിന് ജീവനായിരുന്നു ബോംബെ ഐഐടി എന്നും തങ്ങൾക്ക് സ്ഥാപനം സ്വന്തം കുടുംബം പോലെ ആയിരുന്നു എന്നും പ്രൊഫസർ ആർ.എസ് അയ്യരുടെ ഇളയ മകൾ ജയശ്രീ സുബ്രഹ്മോണിയ പറഞ്ഞു. 2019-ൽ അച്ഛന്റെ മരണത്തിനു ശേഷം, അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചെന്നും ഒരു പ്രമുഖ ഐടി സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥ കൂടിയായ ജയശ്രീ പറഞ്ഞു.

  അക്കാദമിക്‌സ് ഡീനും സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനുമായിരുന്ന പ്രൊഫസർ ആർഎസ് അയ്യർ 1993-ലാണ് വിരമിച്ചത്. ഷെൽ ഘടന, പോളിമർ കോൺക്രീറ്റുകൾ, ചെലവ് കുറഞ്ഞ ഭവന നിർമ്മാണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളെന്ന് മൂത്ത മകൾ രഞ്ജനി സൈഗാൾ പറഞ്ഞു. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ സ്‌കൂളുകൾ നടത്തുന്ന ഒരു എൻജിഒയുടെ യുഎസ് വിഭാഗം കൈകാര്യം ചെയ്യുന്ന ആൾ കൂടിയാണ് രഞ്ജനി സൈഗാൾ.

  1958-ലാണ് ബോംബെ ഐഐടിയിൽ ചേർന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ നടന്ന തറക്കല്ലിടൽ ചടങ്ങ് അദ്ദേഹത്തിന്റെ ഭാര്യ പാർവതി അയ്യർ ഇപ്പോഴും ഓർക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു പ്രൊഫസർ എന്ന് പാർവതി അയ്യർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “വിവാഹി സമയത്ത് എനിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കിയിരുന്നുള്ളൂ. പക്ഷേ ഞാൻ എന്റെ കോളേജ് പഠനം പൂർത്തിയാക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തി.

  കോളേജിൽ ചേരുമ്പോൾ എനിക്ക് 28 വയസ്സായിരുന്നു. എന്റെ പഠന കാര്യങ്ങളിലും അദ്ദേഹം സഹായിച്ചിരുന്നു, ” പാർവതി അയ്യർ കൂട്ടിച്ചേർ‌ത്തു. ഭർത്താവിന്റെ പിന്തുണയോടെ തനിക്ക് ഇംഗ്ലീഷ് ഭാഷയും നന്നായി പഠിക്കാൻ കഴിഞ്ഞെന്നും അങ്ങനെയാണ് മുംബൈയിലെ എസ്.കെ സോമയ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു.
  Published by:Jayashankar Av
  First published: