നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഐഐടി ബോംബെയ്ക്ക് 373 കോടി രൂപയോളം സംഭാവനയുമായി പൂർവ വിദ്യാർഥികൾ; 5000ത്തോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

  ഐഐടി ബോംബെയ്ക്ക് 373 കോടി രൂപയോളം സംഭാവനയുമായി പൂർവ വിദ്യാർഥികൾ; 5000ത്തോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

  3,300 പൂർവ്വവിദ്യാർത്ഥികളിൽ നിന്നാണ് 373 കോടി രൂപയോളം സമാഹരിച്ചതെന്ന് സംഘാടകർ പറഞ്ഞു

  IIT Bombay

  IIT Bombay

  • Share this:
   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയിലെ, യുഎസ് ആസ്ഥാനമായുള്ള പൂർവ വിദ്യാർത്ഥി സംഘടന കലാലയത്തിന് 373 കോടി രൂപയോളം (50 മില്യൺ ഡോളർ) സംഭാവന നൽകി. ഐഐടി ബോംബെയിലെ വിദ്യാർത്ഥികളെയും പൂർവ വിദ്യാർത്ഥികളെയും അധ്യാപകരെയും ഗവേഷണങ്ങളെയും സഹായിക്കുന്നതിന് വേണ്ടിയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐടി ബോംബെ ഹെറിറ്റേജ് ഫൌണ്ടേഷൻ (ഐഐടിബിഎച്ച്എഫ്) ഈ തുക കൈമാറിയത്.

   ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പൂ‍ർവ വിദ്യാ‍ർത്ഥികളുടെ ചാരിറ്റി സംഘടനയാണ് ഐഐടിബിഎച്ച്എഫ്. നൂറുകണക്കിന് പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ, മുമ്പുണ്ടായിരുന്നതും നിലവിലുള്ളതുമായ ഐഐടി- ബോംബെ ഡയറക്ടർമാർ എന്നിവരടങ്ങുന്നതാണ് ഈ സംഘടന. ഐ‌ഐ‌ടി‌ബി‌എച്ച്എഫിന്റെ 25-ാം വാർഷികമായിരുന്നു ജൂലൈ 19ന്. ഇതിനോടനുബന്ധിച്ചാണ് ഈ തുക മാതൃകലാലയത്തിന് സംഘടന കൈമാറിയത്.

   3,300 പൂർവ്വവിദ്യാർത്ഥികളിൽ നിന്നാണ് 373 കോടി രൂപയോളം സമാഹരിച്ചതെന്ന് സംഘാടകർ പറഞ്ഞു. യുഎസിലും മറ്റിടങ്ങളിലും ഐഐടി, ഐഐടി ബോംബെ ബ്രാൻഡുകൾ സ്ഥാപിക്കാനും ഫൗണ്ടേഷൻ സഹായിച്ചിട്ടുണ്ടെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. 575 പേരുടെ പേരുകളിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്ന സ്കോളർഷിപ്പുകളും സംഘടന വാഗ്ദാനം ചെയ്തിട്ടുണ്ട്.

   “ഞങ്ങളുടെ പൂർവ കലാലയം ഓർമ്മിക്കുന്നതിനും ഞങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നതിനും ഭാവിയിലേയ്ക്ക് സംഭാവനകൾ നൽകുന്നതിനുമുള്ള അവസരമാണിത്,” ഐഐടിബി ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡി.സി. അഗർവാൾ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.   “കഴിഞ്ഞ 25 വർഷമായി കലാലയത്തിന് വേണ്ടി ഹെറിറ്റേജ് ഫൗണ്ടേഷൻ നൽകുന്ന സംഭാവനകളെ“ ഐഐടി ബോംബെ ഡയറക്ടർ സുഭാസിസ് ചൗധരി പ്രശംസിച്ചു. ഐഐടി ബോംബെ ഹെറിറ്റേജ് ഫൗണ്ടേഷന്റെയും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും ഹൃദയംഗമമായ ‌പിന്തുണയില്ലാതെ മുൻനിര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ തങ്ങളുടെ വിജയം സാധ്യമാകുമായിരുന്നില്ലെന്നും“ അദ്ദേഹം പറഞ്ഞു.

   3300ഓളം പൂർവ വിദ്യാർത്ഥികളുടെ പിന്തുണയില്ലാതെ കഴിഞ്ഞ 25 വർഷമായി ഐഐടിബിഎച്ച്എഫിന് തങ്ങളെ സഹായിക്കാൻ സാധിക്കുമായിരുന്നില്ലെന്നും നിലവിലെ ചെയർമാൻ രാജ് മഷ്‌റുവാല പറഞ്ഞു.

   ഇന്ത്യയുടെ കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കുചേർന്നിരുന്നു. രാജ്യത്തെ മുഴുവൻ സ്തംഭിപ്പിച്ച ആരോഗ്യ പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ പുതുമയുള്ള ആശയങ്ങൾ കൊണ്ടുവരികയും ഗവേഷണങ്ങൾ നടത്തുകയും ചെയ്തു. കോവിഡ് 19 പകർച്ചവ്യാധികൾക്കിടയിൽ ഐഐടി-ബോംബെയിലെ രണ്ട് വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥിയും ചേ‍ർന്ന് കോവി‍‍ഡ് രോഗികൾക്കും 24X7 ആംബുലൻസ് സേവനം ആരംഭിച്ചിരുന്നു.

   ഐഐടി ബോംബെയിലെ അവസാന വർഷ വിദ്യാർത്ഥികളായ ആദിത്യ മക്കറും, ശിക്കാർ അഗർവാളും, പൂർവ വിദ്യാർത്ഥിയായ വെങ്കിടേഷ് അമൃത്വറും ചേർന്നാണ് ഹെൽപ്പ് നൗ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ മുംബൈ, പൂനെ, ഡൽ​ഹി, ബെംഗളൂരു എന്നിവിടങ്ങളിലായി 15 മുതൽ 20 മിനിറ്റിനുള്ളിൽ ആവശ്യക്കാരുടെ അടുത്തേക്ക് എത്തുന്ന 700 ഓളം വാഹനങ്ങൾ ഇവർ വിന്യസിച്ചിരുന്നു.
   Published by:user_57
   First published: