• HOME
  • »
  • NEWS
  • »
  • career
  • »
  • IIT GUWAHATI AND BBCI JOINED HANDS FOR CANCER RESEARCH MM

ഐഐടി ഗുവാഹാത്തിയും ബിബിസിഐയും ചേർന്ന് ക്യാൻസർ ഗവേഷണ പദ്ധതിയ്ക്ക് ധാരണയായി

ബി ബറൂവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും (ബിബിസിഐ) ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്ന് ഗവേഷണ സഹകരണത്തിനായി (എംഒയു) ധാരണാപത്രം ഒപ്പിട്ടു

ഐഐടി ഗുവാഹാത്തി

ഐഐടി ഗുവാഹാത്തി

  • Share this:
    ന്യൂഡൽഹി: ബി ബറൂവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും (ബിബിസിഐ) ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ചേർന്ന് ഗവേഷണ സഹകരണത്തിനായി (എംഒയു) ധാരണാപത്രം ഒപ്പിട്ടു. ബിബിസിഐ ഡയറക്ടർ ഡോ: അമൽ ചന്ദ്ര കടകിയും ഐഐടിജി ഡയറക്ടർ പ്രൊഫ: ടി. ജി. സീതാരാമും ഇരു സ്ഥാപനങ്ങളിലെയും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള വെർച്വൽ മീറ്റിംഗിന് ശേഷമാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

    വടക്കുകിഴക്കൻ ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയിൽ പിത്തസഞ്ചി, അന്നനാളം, ശ്വാസകോശം, ആമാശയം, എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്ന ഉയർന്ന തോതിലുള്ള അർബുദങ്ങളെ സംബന്ധിച്ച സംയുക്തമായ ഗവേഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കടകി പറഞ്ഞു. ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ നിലനിൽക്കുന്ന പാരിസ്ഥിതിക-ഭക്ഷണ രീതികളെ സുക്ഷ്മമായി നിരീക്ഷിക്കുകയും, പ്രസ്തുത മേഖലയിൽ സംയുക്ത ഗവേഷണം നടത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അതിലുപരി, ഗവേഷകരെ പുതിയ ചികിത്സയിലേക്ക് നയിക്കാൻ കഴിയുന്നതും, ഇതു വരെ കണ്ടെത്താത്തതുമായ ബയോമാർക്കറുകൾ കണ്ടെത്താനുള്ള സാധ്യതയിലേക്കാവാം ഈ ഗവേഷണ പദ്ധതി വഴി തുറക്കുകയെന്നും അർബുദത്തിന് പ്രതിവിധി കാണാൻ സാധിക്കുന്ന ചികിത്സയും, അതിന്റെ രൂപരേഖയും വില കുറഞ്ഞ ഉപകരണങ്ങളും, മുന്നേറ്റം കുറിക്കുന്ന സാങ്കേതിക വിദ്യയും ഇതിലൂടെ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായും കടകി പറഞ്ഞു.



    2018ലാണ് നോർത്ത് ഈസ്റ്റ് സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് ആൻഡ് ഹെൽത്ത് കെയർ എഞ്ചിനിയറിങ്ങ് (എൻഇസിബിഎച്ച്) എന്ന സ്ഥാപനം ഐഐടി ഗുവാഹാത്തിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്നത്. അത് ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശത്തെ ജീവശാസ്ത്ര പരമായ ഗവേഷണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഭാവിയിലേക്കുള്ള ഗവേഷണ പദ്ധതികളുടെ വളർച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ്.

    ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശത്താകെ ജീവശാസ്ത്രപരമായി ഗുണനിലവാരമുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തുകയും ആരോഗ്യ സംരക്ഷണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും, അത്തരം പ്രവർത്തനങ്ങൾക്കുതകുന്ന സംഭാവനകൾ നൽകുകയുമാണ് എൻഇസിബിഎച്ചിന്റെ ലക്ഷ്യമെന്ന് സീതാരാമൻ പറഞ്ഞു. വടക്കു കിഴക്കൻ മേഖലയിലെ ഗവേഷകർക്ക് ഒരു തുറന്നുകാട്ടലും പരിശീലനവും നൽകാൻ ഈ പദ്ധതി ഉദ്ദേശിക്കുന്നതായി, ഐഐടി ഗുവാഹത്തി ഡയറക്ടർ കൂട്ടിച്ചേർത്തു.

    ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ ആസ്സാമിൽ ജീവിച്ചിരുന്ന ഒരു മികച്ച വൈദികനും, സ്വാതന്ത്ര്യ സമര സേനാനിയും മനുഷ്യസ്‌നേഹിയും ആയിരുന്നു ഡോ: ഭുവനേശ്വർ ബോറൂഹ്. 1956-ൽ അദ്ദേഹം മരണമടഞ്ഞതിനെ തുടർന്ന് 1958ൽ ഗുവാഹാത്തിയിൽ നടന്ന ഒരു പൊതുയോഗത്തിൽ, ഡോ. ഭുവനേശ്വർ ബോറൂവയുടെ സ്മരണയ്ക്കായി ഗുവാഹത്തിയിൽ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പേരിൽ ബി. ബോറു ക്യാൻസർ സൊസൈറ്റി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആണ് ബിബിസിഐ സ്ഥാപിതമായത്.

    Summary: IIT Guwahati and BBCI joined hands for cancer research
    Published by:user_57
    First published:
    )}