ഇലക്ട്രിക് വാഹന (electric vehicle) വിഷയത്തിൽ മാസ്റ്റർ ബിരുദം (master’s programm) ആരംഭിക്കാനൊരുങ്ങി മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Madras Indian Institute of Technology). ഗവേഷണ സാധ്യത വർദ്ധിപ്പിക്കാൻ ശേഷിയുള്ള ഈ ബിരുദം ഉടൻ തന്നെ ആരംഭിക്കും. ബിടെക്, ഡ്യുവൽ ഡിഗ്രിയുള്ള വിദ്യാർത്ഥികൾ എന്നിവർക്കാണ് കോഴ്സ് വാഗ്ദാനം ചെയ്യുക. 2022 ജനുവരി മുതൽ ബിടെക്, ഡ്യുവൽ ഡിഗ്രി (BTech and dual degree students) കോഴ്സുകളുടെ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ ചേരാം. തുടക്കത്തിൽ ഒരു ക്ലാസ്സിൽ 25 വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പഠന മേഖലകൾ ചേർന്ന പ്രോഗ്രാമിൽ (interdisciplinary dual degree) നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് ഇവി പ്രോഡക്റ്റ് ഡെവലപ്മെന്റ് (EV product development) മേഖലയിലെ ഇവി ഇന്റഗ്രേഷൻ (EV integration), വെഹിക്കിൾ അഗ്രഗേറ്റ് എഞ്ചിനീയറിംഗ് (vehicle aggregate engineering), കമ്മ്യൂണിക്കേഷൻ ആൻഡ് കാലിബ്രേഷൻ (communication and calibration), വെരിഫിക്കേഷൻ ആൻഡ് വാലിഡേഷൻ (verification and validation), പ്രോഡക്ട് ആൻഡ് പോർട്ട്ഫോളിയോ പ്ലാനിങ് (roduct and portfolio planning) എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലവസരങ്ങൾ തേടുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും.
"ഏകദേശം എട്ട് ഡിപ്പാർട്ടുമെന്റുകളെ സമന്വയിപ്പിച്ച് വികസിപ്പിച്ചെടുത്ത ഈ കോഴ്‌സിലൂടെ വിദ്യാർഥികൾക്ക് ഇലക്ട്രിക് വെഹിക്കിൾ എഞ്ചിനീയറിംഗ് പഠിക്കുവാനും കഴിവുകൾ വികസിപ്പിച്ചെടുക്കുവാനും സാധിക്കും. വാഹനങ്ങളുടെ അടിസ്ഥാന വിവരങ്ങളിൽ നിന്ന് ആരംഭിച്ച് ബാറ്ററികളും മോട്ടോറുകളും ഉൾപ്പെടെ ഇവിയുടെ ഓരോ മേഖലയും വേണ്ടത്ര ആഴത്തിൽ പഠിക്കാൻ കഴിയുന്ന വിധത്തിലാണ് കോഴ്സിന്റെ സിലബസ് തയ്യാറാക്കിയിരിക്കുന്നത്" മദ്രാസ് ഐഐടി എഞ്ചിനീയറിംഗ് ഡിസൈൻ വകുപ്പ് തലവൻ പ്രൊഫസർ ടി അശോകൻ പറഞ്ഞു.
"എഞ്ചിനീയറിംഗ് ഡിസൈൻ ഡിപ്പാർട്ട്മെന്റ് കോഴ്സ് അവതരിപ്പിക്കുകയും വിവിധ വകുപ്പുകളുടെ സംയുക്ത ശ്രമമായി ഈ കോഴ്സ് അറിയപ്പെടുകയും ചെയ്യും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇമൊബിലിറ്റി സ്പേസിൽ ( eMobility space) കൂടുതൽ വ്യത്യസ്ഥമായ പ്രോഗ്രാമുകൾ ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു. " അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇ വി എഞ്ചിനീയറിംഗിന് അടിത്തറ പാകുന്ന കോർ കോഴ്സുകൾ (core courses) പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് ഈ ബിരുദത്തിലൂടെ സാധിക്കും. പിന്നീട് അവരുടെ താല്പര്യാർഥം ഈ വിഷയത്തിൽ സ്പെഷ്യലൈസേഷനുവേണ്ടി (specialisation) ഇഷ്ടവിഷയം തിരഞ്ഞെടുക്കാം. ഈ വിഷയത്തിൽ മാസ്റ്റർ പ്രോജക്റ്റും (master project) ചെയ്യാനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.