• HOME
  • »
  • NEWS
  • »
  • career
  • »
  • ബീഹാറിൽ ആദ്യ വർഷ MBBS പരീക്ഷ എഴുതിയവരിൽ 40% പേരും പരാജയപ്പെട്ടു; ഓൺലൈൻ പഠനമാണ് കാരണമെന്ന് ആക്ഷേപം

ബീഹാറിൽ ആദ്യ വർഷ MBBS പരീക്ഷ എഴുതിയവരിൽ 40% പേരും പരാജയപ്പെട്ടു; ഓൺലൈൻ പഠനമാണ് കാരണമെന്ന് ആക്ഷേപം

ബിഹാർ മെഡിക്കൽ കോളേജിലെ ഈ വർഷത്തെ പരീക്ഷാ ഫലങ്ങൾ അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരു പോലെ നിരാശരാക്കിയിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോവിഡ് മഹാമാരിയെ തുടർന്ന് പഠന രീതികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസം നേടുന്നവർ വൻ തിരിച്ചടികളാണ് ഓൺലൈൻ സംവിധാനത്തിലുള്ള പഠനം കാരണം നേരിട്ടു കൊണ്ടിരിക്കുന്നത്. ബീഹാർ മെഡിക്കൽ കോളേജുകളിലെ 2019 ബാച്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ ഒന്നാം വർഷ പരീക്ഷാ ഫലങ്ങൾ പുറത്തു വന്നതോട് ഈ പരാതി കൂടുതൽ സത്യമാണ് എന്ന് തെളിയിക്കുനനതാണ്.

    ബിഹാർ മെഡിക്കൽ കോളേജിലെ ഈ വർഷത്തെ പരീക്ഷാ ഫലങ്ങൾ അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരു പോലെ നിരാശരാക്കിയിരിക്കുകയാണ്. കാരണം, റെക്കോഡ് പരാജയമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വർഷ എം‌ബി‌ബി‌എസ് വിദ്യാർത്ഥികളിൽ 40 ശതമാനം പേരും ഓഗസ്റ്റ് 30ന് പുറത്തു വന്ന പരീക്ഷാ ഫലമനുസരിച്ച് പരാജയപ്പെട്ടിരിക്കുകയാണ്.
    ബീഹാറിലെ ഒൻപത് മെഡിക്കൽ കോളേജുകളിൽ നിന്നായി 1,172 മെഡിക്കൽ വിദ്യാർത്ഥികളാണ് ഇത്തവണത്തെ ഓഫ്ലൈൻ പരീക്ഷയ്ക്ക് ഹാജരായത്. മാർച്ചിൽ നടന്ന പരീക്ഷയിൽ 447 പേരാണ് പരാജയപ്പെട്ടിരിക്കുന്നത്. മുൻപെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഈ പരാജിതരുടെ എണ്ണം കണക്കിലെടുത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) വിദ്യാർത്ഥി വിഭാഗം പരീക്ഷ പേപ്പറുകൾ പുനർമൂല്യനിർണ്ണയത്തിന് വിധേയമാക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

    കോവിഡ് 19 മഹാമാരിയുടെ തിക്തഫലമാണ് ഇതെന്ന്, ഉയർന്ന പരാജയ നിരക്കിനെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) വിദ്യാർത്ഥി വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പരീക്ഷ എഴുതുന്ന സമയത്തും വിദ്യാർത്ഥികൾ പ്രശ്നങ്ങൾ നേരിട്ടതായി വിദ്യാർത്ഥി വിഭാഗത്തിനെ ഉദ്ധരിച്ചു കൊണ്ട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നൽകിയത്. അതേസമയം, പരീക്ഷകൾ ഓഫ്ലൈൻ സംവിധാനത്തിലാണ് നടത്തിയത്.

    ആകെ പരാജിതരായ വിദ്യാർത്ഥികളിൽ 104 പേർ മധുബനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്. ബേട്ടിയ സർക്കാർ മെഡിക്കൽ കോളേജിലെ 56 വിദ്യാർത്ഥികളും തോറ്റവരുടെ പട്ടികയിലുള്ളതായി ബീഹാർ ഗവർണറും മെഡിക്കൽ സർവ്വകലാശാലാ ചാൻസിലറുമായ ഫാഗു ചൗഹാന് എഴുതിയ കത്തിൽ പറയുന്നു.

    ബീഹാറിൽ ഉന്നത വിദ്യാഭ്യാസത്തിനായി ആകെ ഒൻപത് മെഡിക്കൽ കോളേജുകളാണ് ഉള്ളത്. ആര്യഭട്ടാ വൈജ്ഞാനിക സർവ്വകലാശാലയാണ് ഒൻപത് മെഡിക്കൽ കോളേജുകളിലേക്കുമുള്ള പരീക്ഷ നടത്തുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ, ആര്യഭട്ടാ വൈജ്ഞാനിക സർവ്വകലാശാലയുടെ പരീക്ഷാ കണ്ട്രോളറായ രാജീവ് രഞ്ജൻ പറഞ്ഞത്, പരാജിതരായ വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണന്നും, ഇത്രയും ഉയർന്ന സംഖ്യയിലുള്ള വിദ്യാർത്ഥികൾക്കായി പുനർ മൂല്യനിർണ്ണയം നടത്തുന്നതിന് സർവ്വകലാശാലയ്ക്ക് വ്യവസ്ഥകൾ ഇല്ല എന്നുമാണ്.

    എന്തായാലും, സെപ്റ്റംബർ 27 ന് തുടങ്ങാനിരിക്കുന്ന രണ്ടാമത്തെ സപ്ലിമെന്ററി പരീക്ഷ എഴുതാൻ സർവകലാശാല ഈ വിദ്യാർത്ഥികളെ അനുവദിച്ചതായി പരീക്ഷാ കൺട്രോളറായ രാജീവ് രഞ്ജൻ അറിയിച്ചു. “അവർ ഈ പരീക്ഷയ്ക്കുള്ള ഫോമുകൾ പൂരിപ്പിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
    2019 ബാച്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ പരീക്ഷ, മുൻപ് മൂന്നു തവണ മാറ്റി വെച്ചതിന് ശേഷമാണ് ഈ വർഷം മാർച്ചിൽ നടത്തിയത്.
    Published by:Jayesh Krishnan
    First published: