നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഐടി മേഖലയിലെ ജോലികളിൽ 300 ശതമാനം വർദ്ധനവ്; കൂടുതൽ അവസരങ്ങളുള്ള തൊഴിലുകൾ അറിയാം

  ഐടി മേഖലയിലെ ജോലികളിൽ 300 ശതമാനം വർദ്ധനവ്; കൂടുതൽ അവസരങ്ങളുള്ള തൊഴിലുകൾ അറിയാം

  മിക്ക കമ്പനികളും വർക്ക് ഫ്രം ഹോമിന് ടെക്നോളജിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതാണ് ഇത്തരം ജോലി സാധ്യതകൾ വർദ്ധിക്കാൻ കാരണം

  representative image

  representative image

  • Share this:
   ടെക്നോളജി മേഖലയിലെ തൊഴിലവസരങ്ങളിൽ വൻ കുതിച്ചു ചാട്ടമെന്ന് ഓൺലൈൻ ജോബ് സൈറ്റായ ഇൻഡീഡ്. ടെക്നോളജി മേഖലയിലെ ആപ്പ് ഡെവലപ്പർ, ലീഡ് കൺസൽട്ടന്റ്, സെയിൽ ഫോഴ്സ് ഡെവലപ്പർ,സൈറ്റ് റിലയബിലിറ്റി എഞ്ചിനീയർ ജോലികളിൽ 150 മുതൽ 300 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. 2020 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

   മിക്ക കമ്പനികളും വീട്ടിൽ നിന്നും ജോലി ചെയ്യിപ്പിക്കുന്നതിൽ ടെക്നോളജിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതാണ് ഇത്തരം ജോലി സാധ്യതകൾ വർദ്ധിക്കാൻ ഉണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന്. ബിസിനസുകൾ നന്നായി നടക്കണമെങ്കിൽ ടെക്നോളജി കാര്യക്ഷമമായി ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഇത്തരം ടെക് ജോലികൾക്ക് സാധ്യത വർദ്ധിക്കുകയായിരുന്നു. അതേസമയം തന്നെ ഫീൽഡ് എഞ്ചിനീയർ, സെയിൽസ് ലീഡ് ജോലികളിൽ 2020 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിൽ 55 മുതൽ 85 ശതമാനം വരെ കുറവുണ്ടായെന്നും ഇൻഡീഡ് പറയുന്നു.

   ഇന്ത്യയുടെ പ്രധാന മെട്രോ നഗരങ്ങളായ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, പൂനൈ എന്നിവിടങ്ങളിൽ എല്ലാം ടെക് ജോലികൾ പോസ്റ്റ് ചെയ്യപ്പെടുന്നതിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ മെട്രോ നഗരമായ കൊൽക്കത്തയിൽ മാത്രം റീട്ടെയിൽ , ബിസിനസ് ഡവലപ്പ്മെന്റ് ജോലികളാണ് കൂടുതൽ പോസ്റ്റ് ചെയ്യപ്പെട്ടത്. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയും, ഓൺലൈൻ ഷോപ്പിംഗിന്റെ വർദ്ധനവും കാരണം ഉപഭോക്താക്കളെ നേരിട്ട് കാണേണ്ടി വരുന്ന ജോലികളിൽ വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

   Also Read-നാലുപേരിൽ ഒരാൾ ആപ്പുകൾക്ക് വെബ് ക്യാം, മൈക്രോഫോൺ അനുമതി നൽകുന്നെന്ന് പഠനം

   സെയിൽസ് എക്സിക്യൂട്ടിവ്, സെയിൽ റപ്രസന്ററ്റീവ്, കസ്റ്റമർ സർവ്വീസ് റപ്രസെന്റ്റ്റീവ് ജോലികൾ ഇവയിൽ ഉൾപ്പെടുന്നു. മഹാമാരിക്ക് പിന്നാലെ കൂടുതൽ ജോലികൾ ഡിജിറ്റലാകുന്നു എന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത് എന്ന് ഇൻഡീഡ് ഇന്ത്യ മാനേജിംഗ് ഡയറക്ട്ർ ശശി കുമാർ പറയുന്നു. കോവിഡ് മഹാമാരിക്ക് മുമ്പും ശേഷവും ടെക്നോളജി മേഖലകളിലെ ജോലി സാധ്യതകൾക്ക് പ്രാധാന്യം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

   “വിദൂരങ്ങളിൽ ഇരുന്നുള്ള ജോലി ചെയ്യൽ, പഠനം, ഷോപ്പിംഗ് എന്നിവക്കെല്ലാം ടെക്നോളജിയെ വലിയ രീതിയിൽ ആശ്രയിക്കുന്നത് തുടരുകയാണ്. ഇത് എല്ലാ മേഖലകളിലും ടെക് ഡെവലപ്പർമാരുടെ ആവശ്യകത വർദ്ധിപ്പിച്ചു” അദ്ദേഹം പറഞ്ഞു.

   ഓൺലൈൻ ബിസിനസുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതും. ഉപഭോക്താക്കളെയും, വിദ്യാർത്ഥികളെയും, ജോലിക്കാരെയും മറ്റ് സ്ഥപാനങ്ങളയും പുതിയ രീതിയിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളും ടെക്നോളജി മേഖലകയിൽ ജോലി സാധ്യകൾ വർദ്ധിക്കാൻ ഇടയാക്കി എന്നും അദ്ദേഹം കൂട്ടി ചേർത്തു.

   ലക്ഷക്കണക്കിന് ആളുകൾക്കാണ് കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെയാണ് കൂടുതൽ ഇത് ബാധിച്ചത്. വിദേശ രാജ്യങ്ങളിൽ തൊഴിലെടുത്തിരുന്ന ഇന്ത്യക്കാരും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തി. കോവിഡിന് ശേഷം ജോലി സാധ്യതകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകുന്നതാണ് ഇൻഡീഡ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
   Published by:Naseeba TC
   First published:
   )}