• HOME
  • »
  • NEWS
  • »
  • career
  • »
  • ICSE Curriculum | ഹൈബ്രിഡ് പഠനരീതിയുടെ കാലഘട്ടത്തിൽ ICSE പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ

ICSE Curriculum | ഹൈബ്രിഡ് പഠനരീതിയുടെ കാലഘട്ടത്തിൽ ICSE പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ

ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ ഒരു പുതിയ അഡ്മിഷൻ സീസണിനാണ് തുടക്കമായിരിക്കുന്നത്.

  • Share this:
    വിദ്യാഭ്യാസ രംഗത്ത് കോവിഡ് മഹാമാരി (covid 19 pandemic) വലിയ തടസ്സം തന്നെ സൃഷ്ടിച്ചിരുന്നു. അത് വിദ്യാഭ്യാസ സമ്പ്രദായത്തിലും പഠനരീതിയിലും വരെ വലിയ മാറ്റങ്ങളുണ്ടാക്കി. മഹാമാരിയെ തുടർന്നുള്ള രണ്ട് വർഷത്തെ പരിവർത്തന കാലഘട്ടത്തിന് ശേഷം, ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ ഒരു പുതിയ അഡ്മിഷൻ സീസണിനാണ് തുടക്കമായിരിക്കുന്നത്.

    ഹൈബ്രിഡ് (hybrid) പഠനരീതി കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും, മഹാമാരിയ്ക്ക് ശേഷം വിദ്യാഭ്യാസ സമ്പ്രദായത്തിൽ വന്ന മാറ്റങ്ങളെ തുടർന്ന് ഈ രീതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഈ പഠനരീതി അനുസരിച്ച് കുറച്ച് വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ നേരിട്ട് പങ്കെടുക്കുമ്പോൾ, മറ്റുള്ളവർ വെർച്വൽ ക്ലാസുകളിലായിരിക്കും പങ്കെടുക്കുക. അധ്യാപകർ വീഡിയോ കോൺഫറൻസിങ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇരുകൂട്ടരെയും പഠിപ്പിക്കുന്നു. ഹൈബ്രിഡ് വിദ്യാഭ്യാസത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വീഡിയോകൾ, ഓൺലൈൻ ക്ലാസുകൾ, മറ്റ് മെറ്റീരിയലുകൾ എന്നിവയും ഉൾപ്പെടുന്നു.

    നിലിവിലെ സാഹചര്യങ്ങളിൽ കുട്ടികൾക്കായി ശരിയായ സ്‌കൂൾ തിരഞ്ഞെടുക്കുക എന്നത് രക്ഷിതാക്കളെ സംബന്ധിച്ച് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഹൈബ്രിഡ് പഠന രീതി, പാഠ്യപദ്ധതി, വിദ്യാഭ്യാസ ബോർഡ്, സ്‌കൂൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി ഒരു പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.

    Also Read-സിവിൽ സർവീസ് പുനഃപരീക്ഷ നടത്തുന്നത് നിശ്ചയിച്ച പരീക്ഷാക്രമത്തിൽ തടസം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതിയോട് UPSC

    കുട്ടികളുടെ വിഷ്വൽ-സ്പേഷ്യൽ കഴിവുകൾ മെച്ചപ്പെടുത്തുന്ന ഒരു ആർട്ട് വിദ്യാഭ്യാസ രീതിയാണ് ഐസിഎസ്ഇ വാഗ്ദാനം ചെയ്യുന്നത്. കുട്ടിയുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന തീം അധിഷ്ഠിത പഠനരീതി.

    ഒരേ രീതി പിന്തുടരുന്നതിന് പകരം അധ്യാപന രീതി കൂടുതൽ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായാണ് കുട്ടികളിലെത്തിക്കുന്നത്. വിദ്യാർത്ഥി-അധ്യാപക അനുപാതം താരതമ്യേന കുറവായതിനാൽ, ഈ പാഠ്യപദ്ധതി ഒരു ഹൈബ്രിഡ് പഠന മാതൃകയുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

    Also Read-SSLC, CBSE, ICSE: മികച്ച മാർക്ക് നേടിയവർക്ക് ക്യാഷ് അവാർഡ്; വിശദാംശങ്ങൾ അറിയാം

    നിലവിലെ സാഹചര്യത്തിൽ ഐസിഎസ്ഇ പാഠ്യപദ്ധതിയുടെ നേട്ടങ്ങൾ

    1. പഠനം പാഠപുസ്തകത്തിന് പുറത്തേയ്ക്കും: പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠനം വ്യാപിപ്പിക്കാനും മികച്ച പഠനാനുഭവം ഉറപ്പാക്കാനും ഐസിഎസ്ഇ പാഠ്യപദ്ധതി വിദ്യാർത്ഥികളെ സഹായിക്കുന്നു. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുക മാത്രമല്ല. പാഠ പുസ്തകത്തിന് പുറത്തും വിദ്യാർത്ഥികൾക്ക് മികച്ച അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

    2. ശക്തമായ അടിത്തറ: അളവിനേക്കാൾ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പാഠ്യപദ്ധതി വിദ്യാർത്ഥികളിടെ താൽപ്പര്യങ്ങൾ തിരിച്ചറിയാനും പഠനത്തോട് വിശകലന സമീപനം സ്വീകരിക്കാനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.

    3. ഭാവി സാധ്യതകൾ: ഐസിഎസ്ഇ പാഠ്യപദ്ധതി പുതിയ അധ്യാപന രീതിയാണ് വാഗ്ദാനം ചെയ്യുന്നത്. വിശകലന രീതിയെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതിയാണിത്. ഇത് വിദ്യാർത്ഥികൾക്ക് വിദേശത്തും ഉപരിപഠനത്തിന് സഹായകമാകും. ഐസിഎസ്ഇ ബോർഡിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലും ശക്തമായ അടിത്തറ ലഭിക്കുന്നതിനാൽ IELTS, TOEFL പരീക്ഷകൾക്കും മറ്റും അവർക്ക് മുൻതൂക്കം ലഭിക്കും.

    4. ദേശീയതലത്തിലും ആഗോളതലത്തിലുമുള്ള അംഗീകാരം: പത്താം ക്ലാസിലെ ഐസിഎസ്ഇ സർട്ടിഫിക്കറ്റ് മറ്റ് ദേശീയ-അംഗീകൃത ബോർഡുകൾക്ക് തുല്യമാണ്. മാത്രമല്ല വിദേശ സ്ഥാപനങ്ങളിലെ ഹൈസ്കൂൾ പരീക്ഷകൾക്കും തുല്യമാണ് ഐസിഎസ്ഇ പരീക്ഷ.
    Published by:Naseeba TC
    First published: