നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Income Tax Department | ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം

  Income Tax Department | ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം

  വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷ നവംബർ 30 വരെ സ്വീകരിക്കും.

  Income_tax-department_jobs

  Income_tax-department_jobs

  • Share this:
   ഡൽഹി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്‌സ്, 21 തസ്തികകളിലേക്കായി മികച്ച കായിക താരങ്ങളുടെ അപേക്ഷ ക്ഷണിച്ചു.താൽപര്യമുള്ളവർ നവംബർ 30നകം അപേക്ഷ സമർപ്പിക്കാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷ നവംബർ 30 വരെ സ്വീകരിക്കും. എന്നാൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകൾ നവംബർ 15 വരെ മാത്രമാണ് സ്വീകരിച്ചിരുന്നത്.

   മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങളിൽ നിന്നുള്ളവർ ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെങ്കിൽ എത്രയും വേഗം അപേക്ഷ നൽകേണ്ടതാണ്. ഡൽഹിയിലെ ആദായനികുതി വകുപ്പിൽ ടാക്സ് അസിസ്റ്റന്റ് (11 തസ്തികകൾ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-II (5 തസ്തികകൾ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (5 തസ്തികകൾ) എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള കായികതാരങ്ങളെ നിയമിക്കുന്നതിനായാണ്റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

   ടാക്സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത പൂർത്തിയാക്കിയിരിക്കണം. സ്റ്റെനോഗ്രാഫർ ഗ്രേഡ് II-ന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. കൂടാതെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 10-ാം ക്ലാസോ തത്തുല്യമോ പാസായിരിക്കണം.

   ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുമ്പ് അതത് പോസ്റ്റുകൾക്ക് വേണ്ട എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം. അപേക്ഷകരുടെ പ്രായം 18 വയസിനും 27 വയസിനും ഇടയിലായിരിക്കണം.
   അവർ ഒരു ദേശീയ അല്ലെങ്കിൽ അന്തർദേശീയ മത്സരത്തിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച് ഇൻ്റർ-യൂണിവേഴ്‌സിറ്റി ടൂർണമെന്റുകളിൽ അല്ലെങ്കിൽ ഓൾ ഇന്ത്യ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന സ്‌കൂളുകൾക്കായുള്ള ദേശീയ സ്‌പോർട്‌സ്/ഗെയിമുകളിൽ സംസ്ഥാന സ്‌കൂൾ ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുള്ളവരായിരിക്കണം.

   Also Read- Central Bank of India | സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം

   നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിൽ കായികക്ഷമതയിൽ ദേശീയ അവാർഡ് ലഭിച്ചവർക്കും അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, കബഡി, ലോൺ ടെന്നീസ്, ക്രിക്കറ്റ്, ഹോക്കി, വോളിബോൾ, ചെസ്, ടേബിൾ ടെന്നീസ്, ഗുസ്തി, ഷൂട്ടിംഗ്, അമ്പെയ്ത്ത് തുടങ്ങിയ മേഖലകളിൽ നിന്നുള്ള കായിക താരങ്ങൾക്കാണ് മുൻഗണന.

   ആദായനികുതി വകുപ്പ് റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

   ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ incometaxdelhi.orgൽ ലഭ്യമായ അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പി പൂരിപ്പിച്ച് “ഡെപ്യൂട്ടി കമ്മീഷണർ, ആദായനികുതി വകുപ്പ്, മൂന്നാം നില, റൂം നമ്പർ 378A, സെൻട്രൽ റവന്യൂ ബിൽഡിംഗ്, ഐ.പി. എസ്റ്റേറ്റ്, ന്യൂഡൽഹി - 110002." എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

   അപേക്ഷാ ഫോമിനൊപ്പം സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ആധാർ, പ്രായം തെളിയിക്കുന്ന രേഖകൾ എന്നിവയോടൊപ്പം മറ്റ് ആവശ്യമായ രേഖകളുടെ പകർപ്പും അറ്റാച്ചുചെയ്യണം.

   ആദായ നികുതി വകുപ്പ് റിക്രൂട്ട്‌മെന്റ് 2021: തിരഞ്ഞെടുക്കൽ പ്രക്രിയ

   അപേക്ഷകൾ മെറിറ്റ് അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥിയെ അഭിമുഖത്തിന് വിളിക്കുകയും ചെയ്യും. കായിക താരങ്ങൾ ആവശ്യാനുസരണം ഗ്രൗണ്ട്/പ്രൊഫിഷ്യൻസി ടെസ്റ്റിന് വിധേയരാകേണ്ടി വന്നേക്കാം.

   ആദായ നികുതി വകുപ്പ് റിക്രൂട്ട്‌മെന്റ് 2021: ശമ്പളം

   തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 5200 രൂപ മുതൽ 20200 രൂപ വരെ ശമ്പള സ്കെയിൽ ലഭിക്കും.
   Published by:Anuraj GR
   First published: