രാജ്യത്തിന്റെ പുരോഗതിക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ (Technical Education) സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ (Girl) എണ്ണം വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു (Droupadi Murmu). ചണ്ഡീഗഡിലെ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിന്റെ (പിഇസി) 52-ാമത് കോണ്‍വൊക്കേഷനും ശതാബ്ദി വര്‍ഷ ആഘോഷങ്ങളുടെ സമാപന ചടങ്ങും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിച്ച പ്രസിഡന്റ്, രാജ്യത്തിന് നിരവധി പ്രതിഭകളെ പ്രദാനം ചെയ്തതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും ഇന്ത്യയിലെ പരീക്ഷണാത്മക ഫ്ലൂയിഡ് ഡൈനാമിക്സ് ഗവേഷണത്തിന്റെ പിതാവുമായ പ്രൊഫ സതീഷ് ധവാന്, വിദ്യാഭ്യാസ മേഖലയിലെ പ്രശസ്തനും ഐഐടി-ഡല്‍ഹി സ്ഥാപക ഡയറക്ടറുമായ പ്രൊഫ ആര് എന്‍ ഡോഗ്ര, മിസൈല്‍ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഡോ. സതീഷ് കുമാര്‍, എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ കല്പന ചൗള എന്നിവരെക്കുറിച്ചും ചടങ്ങില്‍ സംസാരിച്ചു.
പിഇസിയുടെ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ കല്പന ചൗള, ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ ബഹിരാകാശയാത്രികയായി മാറുകയും ശാസ്ത്രത്തിനായുള്ള ആത്മത്യാഗത്തിന് പ്രചോദനാത്മകമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്തതായും മുർമു കൂട്ടിച്ചേർത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കല്‍പ്പന ചൗള പേരില്‍ ജിയോസ്പേഷ്യല്‍ ടെക്നോളജി എന്ന വിഭാഗം സ്ഥാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രസിഡന്റ് രാജ്യത്തിന്റെ പുരോഗതിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും പറഞ്ഞു.
മാതൃരാജ്യത്തോടുള്ള കടമകള്‍ ഒരിക്കലും മറക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച രാഷ്ട്രപതി ജീവിതത്തില്‍ എന്താകണമെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നും കാരണം നിങ്ങള്‍ നാളത്തെ ഇന്ത്യയുടെ നിര്‍മ്മാതാക്കളാണെന്നും പറഞ്ഞു. പരിധികളില്ലാത്ത അവസരങ്ങളുടെയും സാധ്യതകളുടെയും ലോകത്തേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ അവസരങ്ങള്‍ വിജയമാക്കി തീര്‍ക്കാന്‍ പ്രാപ്തരാണെന്നതില് തനിക്ക് സംശയമില്ലെന്നും ദ്രൌപതി മുർമു പറഞ്ഞു.
Also read : മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്കായി സ്നേഹപൂർവ്വം സ്കോളർഷിപ്പ്; വിശദാംശങ്ങൾ അറിയാംഅതേസമയം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗവും തുറക്കുന്നുണ്ട്. പെണ്‍കുട്ടികളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, 'ബേട്ടി ബച്ചാവോ ബേട്ടി പടാവോ' പോലുള്ള നിരവധി സംരംഭങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായതായി സര്‍ക്കാര്‍ പറയുന്നു. ചില ചദ്ധതികള് പരിചയപ്പെടാം.
1. ബേഠി ബച്ചാവോ ബേഠി പഠാവോ (Beti Bachao Beti Padhao).പെണ്‍കുട്ടികളെ സമൂഹിക പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷികരിച്ച പദ്ധതിയാണ് ബേഠി ബച്ചാവോ ബേഠി പഠാവോ. സുകന്യ സമൃദ്ധി യോജന (ടൗസമി്യമ ടമാൃശറവവശ ഥീഷമിമ)
2. സുകന്യ സമൃദ്ധി യോജന (Sukanya Samridhhi Yojana)ഈ പദ്ധതിയിലൂടെ മാതാപിതാക്കള്‍ക്ക് അവരുെട പെണ്മക്കള്ക്കായി വിദ്യാഭ്യാസത്തിനും വിവാഹത്തിനും വരുന്ന ചെലവുകള്‍ക്കായി ഒരു നിശ്ചിത തക മാറ്റിവെയ്ക്കാന്‍ സഹായിക്കുന്നു. ഇതിനായി പോസ്റ്റ് ഓഫീസിലോ ഏതെങ്കിലും പൊതുമേഖല ബാങ്കിലോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
3. CBSE ഉഡാന്‍ പദ്ധതി (CBSE Udaan Scheme)സിബിഎസ്ഇ മാനവ വിഭവശേഷി മന്ത്രാലയുമായി ചേര്‍ന്ന് ഇന്ത്യയിലെ എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കുന്ന പദ്ധതിയാണിത്. 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടി പന്ത്രണ്ടാം ക്ലാസിൽ പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ അക്കൗണ്ടിലേക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 500 രൂപ നല്കുന്ന പദ്ധതിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.