ഇന്ത്യാ പോസ്റ്റ് (india post) രാജ്യത്ത് 262 തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടയ്ക്ക് (sports quota) കീഴില്‍ വിജയിച്ച കായികതാരങ്ങളെ (sportsperson) നേരിട്ട് നിയമിക്കുന്നതിനായി ഇന്ത്യന്‍ പൗരന്മാരില് നിന്ന് അപേക്ഷകള്‍ (applications) ക്ഷണിക്കുന്നതായാണ് വിജ്ഞാപനം. അറിയിപ്പ് അനുസരിച്ച്, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒറീസ, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അസിസ്റ്റന്റ്, സോര്‍ട്ടിംഗ് അസിസ്റ്റന്റ്, മെയില്‍ കാരിയര്‍ അല്ലെങ്കിൽ പോസ്റ്റ്മാൻ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍, 71 തപാല്‍ അസിസ്റ്റന്റുമാര്‍ അല്ലെങ്കില്‍ സോര്‍ട്ടിംഗ് അസിസ്റ്റന്റുമാര്‍, 56 തപാല്‍ കാരിയര്‍മാര്‍, 61 എംടിഎസ് എന്നിവരെ ആവശ്യമുണ്ട്.
ഛത്തീസ്ഗഡില്‍, തപാല്‍ അസിസ്റ്റന്റ് ആയി അഞ്ച് പോസ്റ്റുകള്‍, മെയില്‍ കാരിയര്‍ അല്ലെങ്കില്‍ പോസ്റ്റ്മാന് എന്നിവയ്ക്കായി നാല് പോസ്റ്റുകള്‍, എംടിഎസിനായി മൂന്ന് പോസ്റ്റുകള്‍ എന്നിവ നികത്താനാണ് പോസ്റ്റല്‍ സര്‍വീസ് അപേക്ഷ ക്ഷണിച്ചത്.
ഹിമാചല്‍ പ്രദേശില്‍, 13 തപാല്‍ അസിസ്റ്റന്റുമാര്‍, 2 തപാല്‍ കാരിയര്‍, 3 എംടിഎസ് എന്നീ ഒഴിവുകളിലേയ്ക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.
ജാര്‍ഖണ്ഡിൽ ആറ് സോര്‍ട്ടിംഗ് അസിസ്റ്റന്റുമാരുടെയും അഞ്ച് മെയില്‍ കാരിയറുകളുടെയും എട്ട് എംടിഎസുകളുടെയും ഒഴിവുകള്‍ നികത്താന്‍ ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
റിക്രൂട്ട്മെന്റ് അറിയിപ്പ് അനുസരിച്ച്, മെയില്‍ കാരിയര്‍മാരുടെ പ്രായപരിധി 18 മുതല്‍ 27 വയസ്സ് വരെയാണ്. തപാല്‍ അസിസ്റ്റന്റ്, സോര്‍ട്ടിംഗ് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കുന്നവരുടെ പ്രായം 18 നും 27 നും ഇടയില്‍ ആയിരിക്കണം. എംടിഎസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം.
പോസ്റ്റല്‍ അസിസ്റ്റന്റുമാരായോ സോര്‍ട്ടിംഗ് അസിസ്റ്റന്റുമാരായോ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25,000 രൂപ മുതല്‍ 81,000 രൂപ വരെ ശമ്പളം ലഭിക്കും. പോസ്റ്റ്മാന് അല്ലെങ്കില്‍ മെയില്‍ കാരിയറിന് 21700 രൂപ മുതല്‍ 69,101 രൂപ വരെയും എംടിഎസ് അപേക്ഷകര്‍ക്ക് 18,001 രൂപ മുതല്‍ 56,900 രൂപയും ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ഇന്ത്യ പോസ്റ്റ് വെബ്സൈറ്റ് (
www.indiapost.gov.in) സന്ദര്‍ശിച്ച് ജോലിക്കായി അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ഈ രണ്ട് സൈറ്റുകൾ സന്ദര്‍ശിച്ച് അപേക്ഷിക്കാം.https://www.indiapost.gov.in/vas/Pages/India അല്ലെങ്കില്‍ https://www.indiapost.gov.in/vas/Pages/IndiaPostHome.aspx വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി
- ഗുജറാത്ത് സര്‍ക്കിള്‍: നവംബര്‍ 25
- മധ്യപ്രദേശ് സര്‍ക്കിള്‍: ഡിസംബര്‍ 3
- ഛത്തീസ്ഗഡ് സര്‍ക്കിള്‍: ഡിസംബര്‍ 3
- ഹിമാചല്‍ പ്രദേശ് സര്‍ക്കിള്‍: ഡിസംബര്‍ 15
- ഒഡീഷ: ഡിസംബര്‍ 3
- ജാര്‍ഖണ്ഡ് സര്‍ക്കിള്‍: നവംബര്‍ 25
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.