നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഇന്ത്യ പോസ്റ്റിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം; 2357 ഒഴിവ്, അപേക്ഷിക്കേണ്ടത് എങ്ങനെ?

  ഇന്ത്യ പോസ്റ്റിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം; 2357 ഒഴിവ്, അപേക്ഷിക്കേണ്ടത് എങ്ങനെ?

  യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

  ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

  ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

  • Share this:
   ഇന്ത്യ പോസ്റ്റ് ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19 വരെ ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പശ്ചിമ ബംഗാൾ പോസ്റ്റൽ സർക്കിളിലേക്ക് അപേക്ഷിക്കാം. മൊത്തം 2,357 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക്സേവക് എന്നീ തസ്തികകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

   ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2021: ശമ്പളം

   ടി‌ആർ‌സി‌എ സ്ലാബ് അനുസരിച്ച് ലെവൽ 1 എ‌ബി‌പി‌എം/ഡാക്ക് സേവക് ജീവനക്കാ‍ർക്ക് ലഭിക്കുന്ന ശമ്പളം 10,000 രൂപ മുതൽ 12,000 രൂപ വരെയാണ്. ടി‌ആർ‌സി‌എ സ്ലാബ് അനുസരിച്ച് ലെവൽ 2 - എ‌ബി‌പി‌എം / ഡാക്ക് സേവക് ജീവനക്കാ‍ർക്ക് ലഭിക്കുന്ന ശമ്പളം 12,000 രൂപ മുതൽ 14,500 രൂപ വരെയാണ്.

   ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങൾ

   വിദ്യാഭ്യാസ യോഗ്യത - മാത്തമാറ്റിക്സ്, പ്രാദേശിക ഭാഷയായ ബംഗാളി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ് പാസായവ‍ർക്ക് അപേക്ഷിക്കാം. ഒൻപതാം ക്ലാസ് വരെ ഉദ്യോ​ഗാ‍ർത്ഥി മാതൃഭാഷ പഠിച്ചിരിക്കണം. 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ മാനദണ്ഡമനുസരിച്ച് റിസർവ് ചെയ്ത ക്ലാസിനും ഇഡബ്ല്യുഎസ് വിഭാഗത്തിനും പ്രായപരിധി ബാധകമല്ല.

   ഒസി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാ​ഗത്തിലുള്ള പുരുഷ / ട്രാൻസ്-മാൻ അപേക്ഷകർ അപേക്ഷാ ഫീസായി 100 രൂപ നൽകണം. അതേസമയം വനിതാ / ട്രാൻസ്-വുമൺ അപേക്ഷകർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല.   രാജ്യത്ത് 11 ബാങ്കുകളിലായി 5830 ക്ലാർക്ക് ഒഴിവുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനൽ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ്​ ഒന്നുവരെ ഓൺലൈനായി അപേക്ഷ നൽകാൻ അവസരമുണ്ട്. 11 ബാങ്കുകളി​ലെ 5,830 ​​ക്ലർക്ക്​ പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.

   താൽപര്യമുള്ള ഉദ്യോഗാർഥികൾ ibpsonline.ibps.in വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്​ ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും. ഓഗസ്റ്റ്​ 28, 29, സെപ്​റ്റംബർ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബർ 31ന്​ മെയിൻ പരീക്ഷയും നടക്കും. 20നും 28നും ഇടയിൽ പ്രായമായവർക്ക്​ അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബിരുദധാരികളായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം, മാതൃഭാഷ എന്നിവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

   അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോ​ഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ - കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) - രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

   Summary: India Post is seeking applications for Gramin Dak Sevaks (GDS) positions. Registrations are open on the official website till August 19. Eligible and interested candidates can apply for the West Bengal Postal Circle 
   Published by:user_57
   First published:
   )}