നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2021: വനിതാ മിലിറ്ററി പോലീസിൽ 100 ഒഴിവുകൾ; അവിവാഹിതർക്ക് അപേക്ഷിക്കാം

  ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2021: വനിതാ മിലിറ്ററി പോലീസിൽ 100 ഒഴിവുകൾ; അവിവാഹിതർക്ക് അപേക്ഷിക്കാം

  അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിർബന്ധമായും പത്താം ക്ലാസ് പൂർത്തിയാക്കിയിരിക്കണം

  പ്രതികാത്മക ചിത്രം

  പ്രതികാത്മക ചിത്രം

  • Share this:
   അവിവാഹിതരായ വനിതകൾക്കായി സോൾജ്യർ ജനറൽ ഡ്യൂട്ടി (വനിത മിലിറ്ററി പോലീസ്) തസ്തികയിലെ 100 ഒഴിവുകളിൽ നിയമനം നടത്താനൊരുങ്ങി ഇന്ത്യൻ ആർമി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെൻറ് റാലിയിൽ പങ്കെടുക്കുകയും കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) വഴി എഴുത്തു പരീക്ഷ പാസാവുകയും വേണം.

   യോഗ്യത

   17.5 മുതൽ 21 വയസ്സിന് ഇടയ്ക്കുള്ള അവിവാഹിതരായ സ്ത്രീകൾക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർത്ഥികൾ അവിവാഹിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം. സമർപ്പിക്കുന്നതിന് ആറു മാസത്തിനകം മുൻസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ അവിവാഹിതയാണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. സർവീസിനിടെ മരണപ്പെട്ട പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്ക് ഉയർന്ന പ്രായപരിധി 30 വയസാണ്.

   വിദ്യാഭ്യാസം

   അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിർബന്ധമായും പത്താം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും മൊത്തത്തിൽ കുറഞ്ഞത് 45 ശതമാനം മാർക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 33 ശതമാനമോ അതിൽ കൂടുതലോ നേടുകയും ചെയ്തിരിക്കണം. ഗൂർഖ വിഭാഗത്തിൽപ്പെട്ട (നേപ്പാൾ, ഇന്ത്യൻ) അപേക്ഷാർത്ഥികൾ പത്താം ക്ലാസ് പാസായാൽ മാത്രം മതിയാവും.

   അപേക്ഷിക്കേണ്ട വിധം

   നിങ്ങൾക്ക് സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിൽ ചേരാൻ താല്പര്യമുണ്ടെങ്കിൽ അപേക്ഷിക്കേണ്ട വിധം ഇങ്ങനെയാണ്

   സ്റ്റെപ്പ് 1 - ഇന്റർനെറ്റ് ബ്രൗസറിൽ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in തുറക്കുക

   സ്റ്റെപ്പ് 2 - ഹോം പേജിൽ ‘JCO / OR Enrolment’ എന്ന ടാബ് കാണാനാവും. ഇതിലുള്ള ഡ്രോപ് ഡൗൺ മെനുവിൽ നിന്നും ‘Eligibility Criteria for Recruitment Process’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

   സ്റ്റെപ്പ് 3 - തുടർന്ന് പുതിയൊരു പേജ് തുറന്നു വരും. അതിന്റെ വലതുവശത്ത് ‘Apply Online' എന്ന കോളം കാണാൻ സാധിക്കും. അതിലെ ഓപ്ഷനിൽ ‘രജിസ്ട്രേഷൻ‘ എന്നത് ക്ലിക്ക് ചെയ്യുക. തുടർന്ന് തുറന്ന് വരുന്ന അപേക്ഷാ ഫോമിൽ കൃത്യമായ വിവരങ്ങൾ ചേർത്ത് പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

   സ്റ്റെപ്പ് 4 - സബ്മിറ്റ് ചെയ്തതിനുശേഷം അതിൻറെ സ്ക്രീൻഷോട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

   സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് റാലികൾ ബെൽഗാം, പൂനെ, അംബാല, ലക്നോ, ജബൽപൂർ, ഷില്ലോങ് എന്നിവിടങ്ങളിലായി നടക്കും. അപേക്ഷകന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലാവും റിക്രൂട്ട്മെൻറ് റാലി നടക്കുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടത്. റിക്രൂട്ട്മെൻറ് റാലിക്കുള്ള അന്തിമമായ സ്ഥലവും തീയതിയും അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ അതിൽ രേഖപ്പെടുത്തിയിരിക്കും. അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ മുഖാന്തിരമാണ് അഡ്മിറ്റ് കാർഡ് അയച്ചു തരുന്നത്.
   Published by:Jayesh Krishnan
   First published:
   )}