ഇന്ത്യന്‍ ആര്‍മി (indian army) എഎംസി (army medical corps) യൂണിറ്റിലെ വിവിധ സിവിലിയന്‍ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ (applications) ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 4 മുതല്‍ 45 ദിവസത്തിനുള്ളില്‍ തപാല്‍ വഴി അപേക്ഷകള്‍ അയയ്ക്കാം. ആകെ 47 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല് പേപ്പറുകള്‍ അടങ്ങുന്ന എഴുത്തുപരീക്ഷയുടെ(written exam) അടിസ്ഥാനത്തിലാണ് സെലക്ഷന്. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിംഗ്, ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളാണ് നാല് പേപ്പറുകളിൽ ഉള്‍ക്കൊള്ളുന്നത്.
ഇന്ത്യന്‍ ആര്‍മി എഎംസി റിക്രൂട്ട്മെന്റ്: ഒഴിവ് സംബന്ധിച്ച വിശദാംശങ്ങള്‍
ആകെ ഒഴിവ് - 47
ബാര്‍ബര്‍ - 19 പോസ്റ്റുകള്‍
ചൗക്കിദാര്‍ - 4
പാചകം - 11
എല്‍ഡിസി (ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്) - 2
അലക്കുകാരന് - 11
ഇന്ത്യന്‍ ആര്‍മി എഎംസി റിക്രൂട്ട്മെന്റ്: യോഗ്യത
പ്രായം: എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസം: ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് മെട്രിക്കുലേഷന്‍ പാസായിരിക്കണം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
ഇന്ത്യന്‍ ആര്‍മി എഎംസി റിക്രൂട്ട്മെന്റ്: എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1 -ആര്‍മി മെഡിക്കല്‍ കോര്‍പ്സിന്റെ (AMC) ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക (www.amcsscentry.gov.in)
ഘട്ടം 2 - ബ്ലോക്ക് ലെറ്റേഴ്സ് ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഘട്ടം 3 - അപേക്ഷകര്‍ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ 'കമാന്‍ഡന്റ് എഎംസി സെന്റര്‍ ആന്‍ഡ് കോളേജ് ലക്നൗ' എന്ന വിലാസത്തിൽ 100 രൂപയുടെ തപാല്‍ ഓര്‍ഡര്‍ അയയ്ക്കണം.
ഘട്ടം 4 - അപേക്ഷയ്ക്കൊപ്പം അടുത്തിടെ എടുത്ത രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും അയയ്ക്കേണ്ടതുണ്ട്
ഘട്ടം 5 - ആവശ്യമായ എല്ലാ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സെല്‍ഫ് അറ്റസ്റ്റ് ചെയ്ത ശേഷം ഒപ്പം അയയ്ക്കേണ്ടതാണ്.
ഘട്ടം 6 - ഉദ്യോഗാര്‍ത്ഥികള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ അപേക്ഷ അടങ്ങിയ കവറിന് മുകളില്‍ “Application for the post of (name of the post)" എന്ന് എഴുതണം.
ഇന്ത്യന്‍ ആര്‍മി എഎംസി റിക്രൂട്ട്മെന്റ്: പരീക്ഷാ രീതി
എല്ലാ പേപ്പറുകളിലും ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ - I, പേപ്പര്‍ IV എന്നിവയ്ക്ക് 25 മാര്‍ക്കിന്റെ 25 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതേസമയം പേപ്പര്‍ - II, പേപ്പര്‍ - III എന്നിവയ്ക്ക് 50 മാര്‍ക്കിന്റെ 50 ചോദ്യങ്ങള്‍ ആണ് ഉണ്ടായിരിക്കുക. എഴുത്തു പരീക്ഷയുടെ ആകെ സമയം 2 മണിക്കൂര്‍ ആയിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian army, Job Opportunity