• HOME
  • »
  • NEWS
  • »
  • career
  • »
  • INDIAN ARMY RECRUITMENT 2021 APPLY FOR SSC OFFICER POSTS ON JOININDIANARMY NIC IN AA

Indian Army Recruitment 2021 | ഇന്ത്യൻ കരസേനയിൽ എസ്.എസ്.സി ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സൈറ്റായ joinindianarmy.nic.in വഴി ജൂൺ 4 വരെ അപേക്ഷിക്കാം

ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സൈറ്റായ joinindianarmy.nic.in വഴി ജൂൺ 4 വരെ അപേക്ഷിക്കാം

ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സൈറ്റായ joinindianarmy.nic.in വഴി ജൂൺ 4 വരെ അപേക്ഷിക്കാം

  • Last Updated :
  • Share this:
    ഇന്ത്യൻ ആർമിയിൽ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ-വനിതാ നിയമ ബിരുദധാരികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സൈറ്റായ joinindianarmy.nic.in വഴി ജൂൺ 4 വരെ അപേക്ഷിക്കാം. 8 തസ്തികകളിലേയ്ക്കാണ് ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്റ് നടത്തിയിരിക്കുന്നത്.

    യോഗ്യതാ മാനദണ്ഡം
    ഇന്ത്യ ബാർ കൗൺസിൽ അംഗീകരിച്ച കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബി ബിരുദം (മൂന്നു വർഷത്തെ അല്ലെങ്കിൽ അഞ്ച് വർഷത്തെ പ്രൊഫഷണൽ കോഴ്സ്) കുറഞ്ഞത് 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. തൊഴിലന്വേഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റിൽ അഭിഭാഷകനായി രജിസ്റ്റർ ചെയ്യുന്നതിന് യോഗ്യരായിരിക്കണം. അപേക്ഷകരുടെ പ്രായം 21 നും 27 നും ഇടയിൽ ആയിരിക്കണം.

    അപേക്ഷിക്കേണ്ട വിധം
    സ്റ്റെപ് 1: ഇന്ത്യൻ ആർമിയുടെ www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
    സ്റ്റെപ് 2: ഹോം പേജിൽ, ‘Officer Entry Apply/Login’ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
    സ്റ്റെപ് 3: ‘Registration’ എന്ന ടാബിൽ ക്ലിക്കുചെയ്ത് ഫോം പൂരിപ്പിക്കുക
    സ്റ്റെപ് 4: രജിസ്ട്രേഷനെ തുടർന്ന്, ഡാഷ്‌ബോർഡിന് കീഴിലുള്ള ‘Apply Online’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
    സ്റ്റെപ് 5: ‘Officers Selection - ‘Eligibility’ എന്ന പുതിയ പേജിൽ ‘Apply’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    സ്റ്റെപ് 6: ‘Application Form’ എന്ന പുതിയ പേജിൽ ‘Continue’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ പൂരിപ്പിക്കുക
    സ്റ്റെപ് 7: എല്ലാ വിശദാംശങ്ങളുടെയും കൃത്യത പരിശോധിച്ച ശേഷം, ‘Submit’ ഓപ്ഷനിൽ ക്ലിക്കുചെയ്യുക
    സ്റ്റെപ് 8: ഭാവിയിലെ ഉപയോഗത്തിനായി ഓൺലൈൻ അപേക്ഷാ ഫോം സേവ് ചെയ്യുകയോ ഡൌൺലോഡ് ചെയ്യുകയോ ആവാം.

    തിരഞ്ഞെടുപ്പ് പ്രക്രിയ
    തിരഞ്ഞെടുക്കൽ പ്രക്രിയയിൽ രണ്ട് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു. സ്റ്റേജ് I, സ്റ്റേജ് II എന്നീ രണ്ട് ഘട്ടങ്ങൾക്ക് ശേഷം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെഡിക്കൽ പരിശോധന ഉണ്ടാകും. മെഡിക്കൽ പരിശോധനയിൽ യോഗ്യതയുള്ളവർക്ക് പരിശീലനത്തിന് ചേരുന്നതിനുള്ള കത്ത് ലഭിക്കും

    Viral Video: ആഹാ! സൂപ്പർ! യുവതി സ്വന്തം വീടിന് തീയിട്ടു; മൈതാനത്ത് കസേരയിട്ട് ഇരുന്ന് ആസ്വദിച്ചു

    കാലാവധിയും ശമ്പളവും
    തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്മീഷൻ ലഭിച്ച തീയതി മുതൽ ആറുമാസം പ്രൊബേഷൻ കാലയളവ് തുടരും. ഈ ഉദ്യോഗസ്ഥർക്ക് അവരുടെ റാങ്കുകൾ അനുസരിച്ച് പ്രതിമാസം 56,100 രൂപ മുതൽ 2,18,200 രൂപ വരെ ലഭിക്കും.

    ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ ആർമി. പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും പത്തു ലക്ഷത്തോളം റിസർവ് അംഗങ്ങളും ചേർന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്‌ ഇന്ത്യൻ ആർമി. ഒന്നാം സ്ഥാനത്ത് ചൈനയാണ്.
    Published by:Aneesh Anirudhan
    First published:
    )}