HOME » NEWS » Career » INDIAN ARMY SSC APPLICATION OUT ENGINEERING GRADUATES CAN APPLY GH

ഇന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ നിയമനം; എഞ്ചിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

വിവാഹിതരല്ലാത്ത പുരുഷന്മാർക്കും സ്ത്രീകൾക്കും വിധവകൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് വഴി ജൂൺ 23ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.

News18 Malayalam | news18-malayalam
Updated: May 27, 2021, 5:52 PM IST
ഇന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ നിയമനം; എഞ്ചിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
News18 Malayalam
  • Share this:
ഇന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് എഞ്ചിനിയറിങ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവാഹിതരല്ലാത്ത പുരുഷന്മാർക്കും സ്ത്രീകൾക്കും വിധവകൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in-ൽ ജൂൺ 23ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.

പുരുഷന്മാർ - 174, സ്ത്രീകൾ - 14, വിധവകൾ - 2, എന്നിങ്ങനെ മൊത്തം 191 ഒഴിവുകളാണുള്ളത്. കോഴ്സ് 2021 ഒക്ടോബറിൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് (ഒടിഎ) പരിശീലനം നടക്കുക.

യോഗ്യത:
ഈ തസ്തികയിൽ അപേക്ഷിക്കുന്നവർ 55 ശതമാനം മാർക്കോടെ പ്രസ്തുത മേഖലയിൽ എഞ്ചിനിയറിങ് ബിരുദം പാസായിരിക്കണം. അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്കും ഇതിന് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർത്ഥികൾ 2021 ഒക്ടോബർ ഒന്നിന് മുമ്പായി എഞ്ചിനിയറിങ് ബിരുദ പരീക്ഷ എഴുതിയതിന്റെ തെളിവ് സമർപ്പിക്കണം. കൂടാതെ പരിശീലനം തുടങ്ങി 12 ആഴ്ചയ്ക്കുള്ളി എല്ലാ സെമസ്റ്റർ അല്ലെങ്കിൽ വർഷത്തിന്റെയും മാർക്ക് ലിസ്റ്റുകളും സമർപ്പിക്കണം.

പ്രായപരിധി
അപേക്ഷകർക്ക് പ്രായം 2021 ഒക്ടോബർ 1ന് 20നും 27 വയസിനും അകത്തായിരിക്കണം. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന എസ്എസ്എൽസി അല്ലെങ്കിൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിലെ പ്രായമായിരിക്കും ഇതിനായി പരിഗണിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

സ്റ്റെപ് 1: ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായjoinindianarmy.nic.inസന്ദർശിക്കുക.
സ്റ്റെപ് 2: ഹോം പേജിലുള്ള ‘Officer Selection’ എന്ന ടാബിനുള്ളിൽ നിന്നും ‘Officer Entry Apply/Login’ സെലക്ട് ചെയ്യുക.
സ്റ്റെപ് 3: തുടർന്ന് തുറന്നു വരുന്ന പുതിയ പേജിലുള്ള ‘Registration’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ആപ്ലിക്കേഷൻ ലിങ്കിൽ പോവുക.
സ്റ്റെപ് 5: തുറന്നു വരുന്ന പുതിയ പേജിൽ ‘Officers Selection - ‘Eligibility’ തിരഞ്ഞെടുക്കുക.
സ്റ്റെപ് 6: ഷോർട്ട് സർവീസ് കമ്മീഷൻ ടെക്നിക്കൽ കോഴ്സ് എന്നതിന് നേരെയുള്ള ‘Apply’ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂർത്തിയാക്കുക.
സ്റ്റെപ് 7: പ്രിവ്യൂ നോക്കി നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം സബ്മിറ്റ് ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.

തിരഞ്ഞെടുക്കുന്ന വിധം
പൂർണമായും മെറിറ്റ് അടിസ്ഥാനമാക്കിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. യോഗ്യത പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് ക്ഷണിക്കും. ഇന്റർവ്യൂ റൗണ്ടിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാവണം. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് പങ്കെടുക്കണം. പ്രീ-കമ്മീഷനിങ്ങിന്റെ ഭാഗമായ ട്രെയിനിങ്ങിൽ പൂർത്തിയാക്കുമ്പോൾ ഡിഫൻസ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ പിജി ഡിപ്ലോമ ലഭിക്കും. തുടർന്ന് ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥയിൽ 10 വർഷത്തേക്കായിരിക്കും നിയമനം. ‌ഇത് 4 വർഷം വരെ ദീർഘിപ്പിക്കാം.

Keywords: Indian Army, Recruitment, Engineering, ഇന്ത്യൻ ആർമി, കരസേന, റിക്രൂട്ട്മെന്റ്, എഞ്ചിനിയറിങ്
Published by: Anuraj GR
First published: May 27, 2021, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories