• HOME
  • »
  • NEWS
  • »
  • career
  • »
  • Career | സർക്കാർ ജോലി തേടുന്നവർ ഈ ആഴ്ച്ച അപേക്ഷിക്കേണ്ട ഒഴിവുകൾ; ഇന്ത്യൻ ആർ‌മിയിൽ മുതൽ എൽ‌ഐ‌സിയിൽ വരെ അവസരം

Career | സർക്കാർ ജോലി തേടുന്നവർ ഈ ആഴ്ച്ച അപേക്ഷിക്കേണ്ട ഒഴിവുകൾ; ഇന്ത്യൻ ആർ‌മിയിൽ മുതൽ എൽ‌ഐ‌സിയിൽ വരെ അവസരം

എഞ്ചിനീയറിംഗ് തസ്തികളിലേയ്ക്ക് നിരവധി ഒഴിവുകളാണ് തുറന്നിരിക്കുന്നത്.

News18 Malayalam

News18 Malayalam

  • Share this:
    എൽ‌ഐ‌സി, ഇന്ത്യൻ റെയിൽ‌വേ, ഇന്ത്യൻ ആർമി എന്നിങ്ങനെ നിരവധി സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ അവസരം. എഞ്ചിനീയറിംഗ് തസ്തികളിലേയ്ക്ക് നിരവധി ഒഴിവുകളാണ് തുറന്നിരിക്കുന്നത്. നിങ്ങൾ ഒരു സ‍ർക്കാ‍ർ ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ താഴെ പറയു്നന സ്ഥാപനങ്ങളിൽ താഴെ പറയുന്ന ഒഴിവുകളിലേയക്ക് ഈ ആഴ്ച്ച നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

    യു.പി.എസ്.എസ്.സി പി.ഇ.ടി 2021
    ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പ്രാഥമിക യോഗ്യതാ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 21 ആണ്. അപേക്ഷ സമ‍ർപ്പിക്കുന്നവ‍ർ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്കും അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം.

    Also Read '18 വയസിന് മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ'

    ഇന്ത്യൻ ആർമി എസ്.എസ്.സി
    ഇന്ത്യൻ ആർമി ‌ഷോർട്ട് സർവീസ് കമ്മീഷന്റെ (എസ്എസ്എൽസി) ഗ്രാന്റിനായി 175 ഉദ്യോഗാ‍ർത്ഥികൾക്കായി ഓൺലൈൻ അപേക്ഷകൾ തുറന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 23 ആണ്.

    ഡി‌.ആർ‌.ഡി‌.ഒ ഡി‌.ആർ‌.ഡി‌.എൽ റിക്രൂട്ട്മെന്റ് 2021
    പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി‌ആർ‌ഡി‌ഒ) ലാബ് പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി (ഡി‌ആർ‌ഡി‌എൽ) ജൂനിയർ റിസർച്ച് ഫെലോ അപേക്ഷകൾ ക്ഷണിച്ചു. ആകെ 10 ഒഴിവുകൾ ആണുള്ളത്. അതിൽ ഏഴ് മെക്കാനിക്കൽ എഞ്ചിനീയ‍ർമാ‍ർക്കും മൂന്ന് എയ്‌റോസ്‌പെയ്‌സ് എഞ്ചിനീയ‍ർമാക്കും അപേക്ഷിക്കാം.

    ഇന്ത്യൻ റെയിൽ‌വേ റിക്രൂട്ട്‌മെന്റ്
    വെസ്റ്റേൺ റെയിൽ‌വേയിലെ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് സെൽ‌ 3591 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ജൂൺ 24 വരെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

    എച്ച്.പി‌.എസ്‌.സി അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്
    കരാർ അടിസ്ഥാനത്തിൽ ഇ 2 തലത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ (എക്സിക്യൂട്ടീവ് ട്രെയിനി - മെക്കാനിക്കൽ) തസ്തികയിലേക്ക് ഹിമാചൽ പ്രദേശ് പബ്ലിക് സർവീസ് കമ്മീഷനിൽ (എച്ച്പിപിഎസ്സി) ഒഴിവ്. എം‌പി‌പി, ഊർജ്ജ വകുപ്പ് എന്നിവിടങ്ങളിലെ ആറ് തസ്തികകൾ നികത്തുന്നതിനാണ് ഈ നിയമനം നടത്തുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25 ആണ്.

    യു.പി.ആ‍ർ.വി.യു.എൻ.എൽ ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്മെന്റ്
    ഉത്തർപ്രദേശ് രാജ്യ വിദ്യുത് ഉത്പദാൻ നിഗം ലിമിറ്റഡിൽ (UPRVUNL) ജൂനിയർ എഞ്ചിനീയർ (ട്രെയിനി) തസ്തികയിലേക്ക് 196 പേരുടെ ഒഴിവ്. താൽപ്പര്യമുള്ളവർക്ക് ജൂലൈ 2നകം അപേക്ഷ സമ‍ർപ്പിക്കാം. കൂടുതൽ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക.

    എൽ.ഐ.സി എച്ച്.എഫ്.എൽ റിക്രൂട്ട്മെന്റ് 2021
    എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എച്ച്എഫ്എൽ) അസോസിയേറ്റ് തസ്തികയിലേക്ക് ആറ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, ഭോപ്പാൽ, മുംബൈ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലായിരിക്കും നിയമനം. അപേക്ഷാ ഫോം സമ‍ർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 7 ആണ്.

    Keywords:
    Link:
    Published by:Aneesh Anirudhan
    First published: