നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Indian Coast Guard Recruitment 2021 | ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 322 ഒഴിവുകൾ; രജിസ്‌ട്രേഷൻ ജനുവരി 4ന് ആരംഭിക്കും; 29,200 രൂപ വരെ ശമ്പളം

  Indian Coast Guard Recruitment 2021 | ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 322 ഒഴിവുകൾ; രജിസ്‌ട്രേഷൻ ജനുവരി 4ന് ആരംഭിക്കും; 29,200 രൂപ വരെ ശമ്പളം

  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ബാധകമായ പുരുഷ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം

  • Share this:
   നാവിക് (Navik), യാന്ത്രിക് (Yanthrik) തസ്തികകളിലെ 322 ഒഴിവുകളിലേക്കുള്ള രജിസ്‌ട്രേഷൻ പ്രക്രിയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (Indian Coast Guard) അടുത്ത വർഷം ജനുവരി 4 മുതൽ ആരംഭിക്കും. joinindiacoastguard.cdac.in എന്ന വെബ്‌സൈറ്റ് മുഖേന തത്പരരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ (Online Application) സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 14 ആണ്. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ബാധകമായ പുരുഷ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

   ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021: ഒഴിവുകളുടെ വിശദാംശങ്ങൾ

   നാവിക് (ജനറൽ ഡ്യൂട്ടി): 260 തസ്തികകൾ
   നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 35 തസ്തികകൾ
   യാന്ത്രിക് (മെക്കാനിക്കൽ): 13 തസ്തികകൾ
   യാന്ത്രിക് (ഇലക്ട്രിക്കൽ): 9 തസ്തികകൾ
   യാന്ത്രിക് (ഇലക്ട്രോണിക്സ്): 5 തസ്തികകൾ

   ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021: യോഗ്യതാ മാനദണ്ഡം

   വിദ്യാഭ്യാസ യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സിഒബിഎസ്ഇ അംഗീകരിച്ച എഡ്യൂക്കേഷൻ ബോർഡിൽ നിന്ന് ഗണിതം, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങൾ ഉൾപ്പെടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

   നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സിഒബിഎസ്ഇ അംഗീകരിച്ച എഡ്യൂക്കേഷൻ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

   യാന്ത്രിക് തസ്തികയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ് വിഭാഗത്തിൽ മൂന്നോ നാലോ വർഷത്തെ, എഐസിടിഇ അംഗീകരിച്ച ഡിപ്ലോമയും നേടിയിരിക്കണം. അല്ലാത്തപക്ഷം രണ്ടോ മൂന്നോ വർഷത്തെ ഡിപ്ലോമയോടൊപ്പം പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

   പ്രായപരിധി: ഉദ്യോഗാർത്ഥികൾക്ക് 18 നും 22 നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം.

   ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

   ഘട്ടം 1: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് സന്ദർശിക്കുക.
   ഘട്ടം 2: ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
   ഘട്ടം 3: രജിസ്റ്റർ ചെയ്യുക.
   ഘട്ടം 4: അപേക്ഷാ ഫോം സമർപ്പിക്കുക.
   ഘട്ടം 5: ഫീസ് അടയ്ക്കുക.
   ഘട്ടം 6: ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

   ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021: തിരഞ്ഞെടുപ്പ് പ്രക്രിയ

   എഴുത്തു പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഐഎൻഎസ് ചിൽക്കയിൽ പരിശീലനം എന്നിങ്ങനെ നാല് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെട്ടതായിരിക്കും എഴുത്തു പരീക്ഷ. ഈ ഘട്ടത്തിൽ വിജയിക്കുന്നവർ ഫിസിക്കൽ ടെസ്റ്റിന് യോഗ്യത നേടും.

   ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021: ശമ്പളം

   നാവിക് ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ അടിസ്ഥാന വേതനം 21,700 രൂപയാണ്. യാന്ത്രിക് തസ്തികയിൽ അടിസ്ഥാന വേതനം 29,200 രൂപ.
   Published by:Karthika M
   First published:
   )}