നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • മ്യുസീഷൻ സെയിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നേവി, ശമ്പളം 69,100 രൂപ

  മ്യുസീഷൻ സെയിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നേവി, ശമ്പളം 69,100 രൂപ

  അപേക്ഷകൻ 1996 ഒക്ടോബർ 1 നും 2004 സെപ്തംബർ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം.

  Representative image

  Representative image

  • Share this:
   ഇന്ത്യൻ നേവി മ്യുസീഷൻ സെയിലർ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷൻ പ്രകാരം അവിവാഹിതരായ ആളുകൾക്ക് ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള തീയ്യതികളിലാണ് അപേക്ഷിക്കാനാവുക. 33 ഒഴിവുകളാണ് ഉള്ളത്.

   ലഭിക്കുന്ന മൊത്തം അപേക്ഷകരിൽ നിന്നും യോഗ്യരായ 300 പേരെ മ്യൂസിക്ക് സ്ക്രീനിംഗ് ടെസ്റ്റിനായി തെരഞ്ഞെടുക്കും. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മ്യൂസിക്ക് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുക.

   Also Read-ISRO ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജി തള്ളി 

   യോഗ്യതാ മാനദണ്ഡങ്ങൾ

   അപേക്ഷകൻ അംഗീകൃത സ്‌കൂളില്‍ നിന്നോ ബോർഡിൽ നിന്നോ 10ാം തരം അല്ലെങ്കിൻ മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം. അപേക്ഷകന് ഒരു ഗാനം മുഴുവനായി പാടുന്നതിലും സംഗീതത്തിലെ പിച്ച്, ടെമ്പോ എന്നിവയിലുള്ള കൃത്യതയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. ഇന്ത്യൻ അല്ലെങ്കിൽ വിദേശ സംഗീത ഉപകരണങ്ങളിലെ ഏതെങ്കിലും ഒന്നിൽ ഇന്ത്യൻ ക്ലാസിക്കൽ/ ടാബുലേച്ചർ/ സ്റ്റാഫ് നൊട്ടേഷൻ എന്നിവ വായിക്കുന്നതിനുള്ള പ്രായോഗിക കഴിവ് ഉണ്ടായിരിക്കണം. ഇന്ത്യൻ അല്ലങ്കിൽ രാജ്യാന്തര സംഗീതത്തിന്റെ അടിസ്ഥാന സിദ്ധാന്തത്തെ കുറിച്ചും അറിവുണ്ടായിരിക്കണം.

   പ്രായപരിധി

   അപേക്ഷകൻ 1996 ഒക്ടോബർ 1 നും 2004 സെപ്തംബർ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം.

   എങ്ങനെ അപേക്ഷിക്കാം

   സ്റ്റെപ്പ് 1: ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

   സ്റ്റെപ്പ് 2: പേജ് തുറന്ന് വരുമ്പോൾ കാണുന്ന ഹോം പേജിൽ ‘Join as Sailor’ എന്ന ലിങ്ക് കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 3: പുതുതായി വരുന്ന പേജിൽ ന്യൂ രജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

   സ്റ്റെപ്പ് 4: അടുത്തതായി മ്യുസീഷൻ സെയിലർ ആപേക്ഷാ ഫോം പൂരിപ്പിക്കുക.

   സ്റ്റെപ്പ് 5 : ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ശേഷം അപേക്ഷ ഫീസ് നൽകുക.

   സ്റ്റെപ്പ് 6: ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് ഫോം സബ്മിറ്റ് ചെയ്യുക. പൂർത്തീകരിച്ച ആപേക്ഷയുടെ കോപ്പി ഡൗണ്‍ലോഡ്‌ ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

   അപേക്ഷകൻ ഒരു മ്യൂസിക്ക് സർട്ടിഫിക്കറ്റ്, മട്രിക്കുലേഷൻ അല്ലെങ്കിൽ 10ാം തരം വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, നീല പശ്ചാത്തലത്തിലുള്ള പാസ്പോർട്ട് സൈസിലുള്ള ഫോട്ടോഗ്രാഫ് എന്നിവ അപേക്ഷ സമർപ്പിക്കുമ്പോൾ കയ്യിൽ കരുതേണ്ടതാണ്.

   Also Read-ദൈവം സമ്മാനിച്ച അസുലഭ നിമിഷം; മോഹൻലാലിന്റേയും കല്യാണിയുടെയും ചിത്രം പോസ്റ്റ് ചെയ്ത് പ്രിയദർശൻ

   സെലക്ഷൻ രീതി

   സംഗീതത്തിലുള്ള ഡിഗ്രി, സംഗീതത്തിലുള്ള ഡിപ്ലോമ, മത്സരങ്ങളിൽ പങ്കെടുത്തതിന് ലഭിച്ച സർട്ടിഫിക്കറ്റുകൾ, അവാർഡുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തുടങ്ങിയവ കണക്കിൽ എടുത്താണ് അപേക്ഷകരെ മ്യൂസിക്ക് സ്ക്രീനിംഗിനായി ഷോർട്ട്ലിസ്റ്റ് ചെയ്യുക. മെഡിക്കൽ പരിശോധനക്ക് ശേഷം മുംബൈയിൽ വച്ചായിരിക്കും മ്യൂസിക്ക് സ്ക്രീനിംഗ് നടത്തുക.

   ശമ്പളവും മറ്റ് ആനുക്യൂല്യങ്ങളും

   തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപെൻഡായി മാസം 14,600 രൂപയാണ് ട്രയിനിംഗ് പിരീഡിൽ ലഭിക്കുക. പ്രാഥമിക ട്രയിനിംഗ് പൂർത്തീകരിച്ചതിന് ശേഷം മാസം 21,700 രൂപ മുതൽ 69,100 വരെയായിരിക്കും മാസ ശമ്പളം.
   Published by:Jayashankar AV
   First published: