നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Indian Navy | ഇന്ത്യന്‍ നേവിയില്‍ 25,000 സെയ്‌ലര്‍ ഒഴിവുകള്‍; ശമ്പളം 21,700 രൂപ മുതല്‍ 69,100 രൂപ വരെ

  Indian Navy | ഇന്ത്യന്‍ നേവിയില്‍ 25,000 സെയ്‌ലര്‍ ഒഴിവുകള്‍; ശമ്പളം 21,700 രൂപ മുതല്‍ 69,100 രൂപ വരെ

  ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം

  • Share this:
   ഇന്ത്യന്‍ നേവിയിലെ (Indian Navy) 2500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് ( Artificer Apprentice, Senior Secondary Recruitment) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 25 വരെ. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.   സ്ഥാപനം  ഇന്ത്യന്‍ നേവി
   തസ്തിക ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്
   അവസാന തീയതി ഒക്ടോബര്‍ 25
    വെബ്‌സൈറ്റ്‌ https://www.joinindiannavy.gov.in   തസ്തിക, ഒഴിവ്, യോഗ്യത

   എസ്എസ്ആര്‍ (2,000): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം.

   എഎ (500): മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60% മാര്‍ക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം.

   ശാരീരിക യോഗ്യത

   ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് 5 സെ.മീ. വികാസം.

   പ്രായം

   2002 ഫെബ്രുവരി ഒന്നിനും 2005 ജനുവരി 31നും മധ്യേ ജനിച്ചവര്‍.

   പരിശീലനവും നിയമനവും

   2022 ഫെബ്രുവരിയില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും. എഎ വിഭാഗത്തില്‍ 9 ആഴ്ചയും എസ്എസ്ആര്‍ വിഭാഗത്തില്‍ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എഎ വിഭാഗത്തില്‍ 20 വര്‍ഷവും എസ്എസ്ആര്‍ വിഭാഗത്തില്‍ 15 വര്‍ഷവും പ്രാഥമിക നിയമനം.

   TCS invites Applications|എംബിഎ ബിരുദധാരിയാണോ? TCSലേക്ക് പുതമുഖക്കാർക്കും അപേക്ഷിക്കാം

   സ്‌റ്റൈപ്പെന്‍ഡ്

   പരിശീലന സമയത്തു 14,600 രൂപ. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 21,700-69,100 രൂപ സ്‌കെയിലില്‍ നിയമനം (പ്രമോഷന്‍ ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും).

   തിരഞ്ഞെടുപ്പ്

   എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റില്‍ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 10 പുഷ് അപ്‌സ് എന്നിവയുണ്ടാകും.

   Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ

   FCI watchman recruitment 2021 | എഫ്‌ഐയില്‍ 860 വാച്ച് മാന്‍ : നവംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം
   ഫൂഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പഞ്ചാബ് റീജനില്‍ 860 വാച്ചമാന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം   സ്ഥാപനം ഫൂഡ്  കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
    യോഗ്യത   എട്ടാം ക്ലാസ് ജയം
    പ്രായം 12-25
   ശമ്പളം 23,300 64,000
   തിരഞ്ഞെടുപ്പ് രീതി എഴുത്തു പരീക്ഷ ,ക്ഷാരീരികക്ഷമത പരീക്ഷ
   വെബ്‌സൈറ്റ് fci-punjab-watch-ward.in

   അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   Published by:Karthika M
   First published:
   )}