• HOME
  • »
  • NEWS
  • »
  • career
  • »
  • Career | ഇന്ത്യൻ റെയിൽ‌വെയിൽ 3591 തസ്തികകളിൽ ഒഴിവ്; പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം

Career | ഇന്ത്യൻ റെയിൽ‌വെയിൽ 3591 തസ്തികകളിൽ ഒഴിവ്; പത്താം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം

താൽപര്യമുള്ളവർക്ക് www.rrc-wr.comവഴി ഓൺലൈനായി അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    വെസ്റ്റേൺ റെയിൽ‌വേ, റെയിൽ‌വേ റിക്രൂട്ട്‌മെന്റ് സെൽ വിവിധ തസ്തികകളിലായി 3591 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, കാർപെന്റർ, പാസ്സ, വെൽഡർ, ഡീസൽ മെക്കാനിക്, പെയിന്റർ, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്‌സ്മാൻ, റഫ്രിജറേറ്റർ എസി മെക്കാനിക്, വയർമാൻ, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

    താത്പര്യമുള്ളവർക്ക് www.rrc-wr.comവഴി ഓൺലൈനായി അപേക്ഷിക്കാം. റെയിൽ‌വേ റിക്രൂട്ട്‌മെന്റ് 2021 അപേക്ഷാ നടപടികൾ മെയ് 25 മുതൽ ജൂൺ 24 വരെ തുടരും. റിസർവ് ചെയ്യാത്ത വിഭാഗത്തിൽ പെട്ട പുരുഷ അപേക്ഷകർക്ക് ഒരു അപേക്ഷാ ഫോമിന്റെ ഫീസ് 100 രൂപയായിരിക്കും. പട്ടികജാതി, പട്ടികവർഗ, വികലാംഗ വിഭാഗത്തിൽപ്പെട്ടവർക്കും സ്ത്രീകൾക്കും സൗജന്യമായി അപേക്ഷിക്കാം.

    ഒഴിവുകളുടെ ഡിവിഷൻ തിരിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാം:

    മുംബൈ ഡിവിഷൻ (എംഎംസിടി) - 738
    വഡോദര (ബിആർസി) ഡിവിഷൻ - 489
    അഹമ്മദാബാദ് ഡിവിഷൻ (എഡിഐ) - 611
    രത്‌ലാം ഡിവിഷൻ (ആർടിഎം) - 434
    രാജ്കോട്ട് ഡിവിഷൻ (ആർജെടി) - 176
    ഭാവ്നഗർ വർക്ക്‌ഷോപ്പ് (ബിവിപി) - 210
    ലോവർ പരേൽ (പിഎൽ) W / ഷോപ്പ് - 396
    മഹാലക്ഷ്മി (എംഎക്സ്) W / ഷോപ്പ് - 64
    ഭാവ്നഗർ (ബിവിപി) W / ഷോപ്പ് - 73
    ഡാഹോഡ് (ഡിഎച്ച്ഡി) W / SHOP - 187
    പ്രതാപ് നഗർ (പിആർടിഎൻ) ഡബ്ല്യു / ഷോപ്പ്, വഡോദര - 45
    സബർമതി (എസ്‌ബി‌ഐ) ENGG W / SHOP, അഹമ്മദാബാദ് - 60
    സബർമതി (എസ്‌ബി‌ഐ) സിഗ്നൽ ഡബ്ല്യു / ഷോപ്പ്, അഹമ്മദാബാദ് - 25, ഹെഡ്ക്വാർട്ടർ ഓഫീസ് എച്ച്ക്യു - 34

    Also Read കോവിഡ് പോരാളികൾക്ക് ആദരം; ഐടിബിപി സൈനികരുടെ മ്യൂസിക് ട്യൂൺ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ:

    സ്റ്റെപ് 1: ഏതെങ്കിലും ഇന്റർനെറ്റ് ബ്രൌസർ വഴിwww.rrc-wr.comതിരയുക
    സ്റ്റെപ് 2: ഹോം പേജിൽ അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്കുചെയ്യുക
    സ്റ്റെപ് 3: ഒരു പുതിയ പേജ് തുറക്കും. ഇവിടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നും ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.
    സ്റ്റെപ് 4: സബ്മിറ്റ് ടാബ് അമർത്തിയ ശേഷം, അപേക്ഷാ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടും. നിങ്ങൾ ഒരു സ്ത്രീ അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗ, വൈകല്യമുള്ള വ്യക്തി വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ നിങ്ങൾക്ക് ഫീസ് നൽകേണ്ടതില്ല. അല്ലാത്തവർ ഫീസ് അടച്ച ശേഷം കൺഫർമേഷൻ ലഭിക്കും.
    സ്റ്റെപ് 5: അപേക്ഷ പൂർത്തിയാക്കിയതിന്റെ ഒരു സ്ക്രീൻഷോട്ട് എടുക്കുക അല്ലെങ്കിൽ ഭാവി റഫറൻസിനായി വിജയകരമായി സമർപ്പിച്ച അപേക്ഷ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

    റെയിൽവേ റിക്രൂട്ട്മെന്റ് 2021: യോഗ്യതാ മാനദണ്ഡങ്ങൾ

    പ്രായം
    അപേക്ഷിക്കുന്നയാൾക്ക് 15 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. 24 വയസിൽ കവിയരുത്.

    വിദ്യാഭ്യാസ യോഗ്യത
    അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് 10 + 2 പരീക്ഷാ സമ്പ്രദായത്തിലെ പത്താം ക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. തസ്തികയിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 ശതമാനം മാർക്ക് എങ്കിലും ഉണ്ടായിരിക്കണം. സാങ്കേതിക തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് എൻ‌സി‌വിടി / എസ്‌സി‌വി‌ടി അഫിലിയേറ്റ് ചെയ്ത ഒരു ഐടിഐ സർ‌ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
    Published by:Aneesh Anirudhan
    First published: