നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയേക്കാവുന്ന നിയമ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് കനേഡിയൻ പ്രവിശ്യയായ ക്യുബെക്ക് (Quebec). നോൺ സബ്സിഡി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികളെയാണ് ക്യുബെക് നടപ്പിലാക്കുന്ന പുതിയ നിയമം ബാധിക്കുക. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടുന്നവർക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
2023 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നടപടി പ്രകാരം പ്രവിശ്യാ ഗവൺമെന്റിന്റെ നിരീക്ഷണത്തിന് കീഴിൽ വരുന്ന സബ്സിഡി നൽകപ്പെടുന്ന കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ബിരുദം നേടിയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ക്യൂബെക്കിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ലഭിക്കുകയുള്ളൂ.
പുതിയ നിയന്ത്രണം ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം വർക്ക് പെർമിറ്റ് എന്ന ലക്ഷ്യവുമായി കാനഡയിലേക്ക് വരുന്നവർ രാജ്യത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരാകും. 2016 മുതൽ 2018 വരെ അയ്യായിരത്തോളം വിദ്യാർത്ഥികൾ ഇത്തരം നോൺ സബ്സിഡി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വർക്ക് പെർമിറ്റ് നേടിയിട്ടുണ്ട്. 2019-21 കാലയളവിൽ ഇത് 11,500 വിദ്യാർത്ഥികളായി കുത്തനെ ഉയർന്നു.
Also Read-
ഏഷ്യ റാങ്കിംഗ് 2022: മുന്നിൽ ചൈനീസ് സർവകലാശാലകൾ; ആദ്യ നൂറിൽ 4 ഇന്ത്യൻ യൂണിവേഴ്സിറ്റികൾഇത്തരം കോളേജുകൾ ഈടാക്കുന്ന ഫീസ് പലപ്പോഴും 15,000 മുതൽ 25,000 കനേഡിയൻ ഡോളർ വരെയാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 9 മുതൽ 15 ലക്ഷം രൂപ വരെ വരും. വർക്ക് പെർമിറ്റിലൂടെ പെർമനന്റ് റസിഡൻസി നേടാനാകുമെന്നതാണ് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പല കോളേജുകളും മുന്നോട്ട് വയ്ക്കുന്ന കാര്യം. ഇത്തരത്തിൽ രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്.
Also Read-
എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15ന് പ്രഖ്യാപിക്കും; ഫലം കാത്ത് 4.26 ലക്ഷം വിദ്യാർഥികൾഈ നടപടി 'പദ്ധതിയുടെ സമഗ്രത' മെച്ചപ്പെടുത്തുമെന്നും വിദേശ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട കാനഡയുടെ പ്രശസ്തി സംരക്ഷിക്കുമെന്നും ക്യൂബെക്കിലെ ഇമിഗ്രേഷൻ മന്ത്രി ജീൻ ബൗലെറ്റും കാനഡയുടെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസറും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നതായി ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും മികച്ച വിദേശ വിദ്യാഭ്യാസ ലക്ഷ്യസ്ഥാനങ്ങളിലൊന്നായാണ് കാനഡ ഉയർന്നു വരുന്നത്. 2021ലെ മെന്റർ കോൺഫറൻസ് പോൾ പ്രകാരം വിദേശത്ത് പഠിക്കാൻ ഉദ്ദേശിക്കുന്ന മൊത്തം വിദ്യാർത്ഥികളിൽ 64 ശതമാനം പേരും കാനഡയിലോ യുഎസിലോ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. 79 ശതമാനം വിദ്യാർത്ഥികളും വിദേശ സർവകലാശാലകളിൽ പഠിക്കുന്നത് തങ്ങളുടെ തൊഴിൽ സാധ്യതയും പ്രശസ്തമായ സ്ഥാപനങ്ങളിൽ ജോലി കണ്ടെത്താനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഇത്തരത്തിൽ മറുപടി നൽകിയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. 16.31 ശതമാനം പേരാണ് മഹാരാഷ്ട്രയിൽ നിന്നുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും (52.19%).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.