നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഓൺലൈൻ സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് ഭൂരിപക്ഷം ഇന്ത്യക്കാർക്കും അഭിപ്രായം; സർവേ ഫലം പുറത്ത്

  ഓൺലൈൻ സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് ഭൂരിപക്ഷം ഇന്ത്യക്കാർക്കും അഭിപ്രായം; സർവേ ഫലം പുറത്ത്

  അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീ കോർപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

  • Share this:
   ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും (89 ശതമാനം) സ്കൂളുകളിൽ കുട്ടികളെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി സർവ്വേ റിപ്പോർട്ട്. അമേരിക്കൻ ആഗോള കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീ കോർപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

   സർവ്വേയിൽ പങ്കെടുത്തവരിൽ 62 ശതമാനം പേരും ഡിജിറ്റൽ സുരക്ഷിതത്വത്തിന് പ്രത്യേക പാഠ്യപദ്ധതി ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ ഐടി പോലുള്ള സാങ്കേതിക വിഷയങ്ങളിൽ ഓൺലൈൻ സുരക്ഷ കൂടി ചേർക്കണമെന്ന് അഭിപ്രായപ്പെട്ടു.

   കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിലെ 81 ശതമാനം ആളുകളും വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം ഓൺലൈൻ പഠനം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 81 ശതമാനത്തിൽ 34 ശതമാനം പേരും 18-24 വയസ്സിനിടയിൽ പ്രായമുള്ളവരാണ്, 29 ശതമാനം പേർ 13-18 വയസ്സിനിടയിൽ പ്രായമുള്ളവരാണ്. 24 ശതമാനം 5-12 വയസ്സിനിടയിലും 21 ശതമാനം 25 നും 35നും ഇടയിലും 16 ശതമാനം 35 വയസ്സിനു മുകളിൽ പ്രായമുള്ളവരും 9 ശതമാനം 5 വയസ്സിന് താഴെ പ്രായമുള്ളവരുമാണ്.

   വിദൂര പഠനങ്ങളിൽ പങ്കെടുക്കുന്ന, സർവ്വേയിൽ പങ്കെടുത്തവരിൽ 36 ശതമാനം പേർ ഇന്ത്യയിൽ പുതിയ സുരക്ഷാ സാങ്കേതികവിദ്യ വാങ്ങിയിട്ടുണ്ട്. മക്കഫിയുടെ ക്ലൗഡ് അഡോപ്ഷൻ ആൻഡ് റിസ്ക് റിപ്പോർട്ടും അനുസരിച്ച് - 2020 മേയിൽ പുറത്തിറങ്ങിയ വർക്ക് ഫ്രം ഹോം എഡിഷൻ പ്രകാരം വിദ്യാഭ്യാസമേഖല ഉയർന്ന സുരക്ഷാ ഭീഷണി നേരിടുന്ന വിഭാഗമാണ്.

   55 ശതമാനം രക്ഷിതാക്കളുടെയും പ്രധാന പ്രശ്നം അവരുടെ കുട്ടികളുടെ നിയമവിരുദ്ധമായ ഉള്ളടക്കത്തിലേക്കുള്ള ബന്ധമാണ്. 53 ശതമാനം പേർ വ്യക്തിഗത വിവരങ്ങൾ നൽകിയുള്ള തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുള്ളവരാണ്.

   "ഓൺലൈൻ തട്ടിപ്പുകൾ വിജയിക്കുന്നതിന് പ്രധാന കാരണം ആളുകളുടെ പെരുമാറ്റപരവും വൈകാരികവുമായ ദുർബലതകളാണ്. അതിനാൽ, അടിസ്ഥാന ഓൺലൈൻ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് " മക്കഫി പറയുന്നു.

   സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ തട്ടിപ്പിന്റെ മറ്റൊരു രീതി ആകുമെന്ന് കേരള പൊലീസ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകൾ കാണാൻ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയും.

   ക്രമേണ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ്/പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താൻ കഴിയുന്നു. അതിനാൽ ഇത്തരം ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. അതേസമയം സംസ്ഥാനത്തെ സ്‌കൂൾ അധ്യായനം ഓൺലൈനായതോടെ വിദ്യാർഥികളും അധ്യാപകരും കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നുണ്ട് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കായി പൊലീസ് മാർഗ നിർദേശം പുറത്തിറക്കിയിരുന്നു. ഓൺലൈൻ ക്ലാസുകളിൽ അജ്ഞാതൻ നുഴഞ്ഞുകയറുന്ന സംഭവങ്ങൾ വ്യാപകമായതോടെ റൂറൽ പൊലീസാണ് അധ്യാപകർക്കായി നിർദേശങ്ങൾ പുറത്തിറക്കിയത്.
   Published by:Karthika M
   First published:
   )}