നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • PSB Vacancies | നിങ്ങൾ ബാങ്ക് പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണോ? വിവിധ ബാങ്കുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ

  PSB Vacancies | നിങ്ങൾ ബാങ്ക് പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണോ? വിവിധ ബാങ്കുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ

  വിവിധ വിഭാഗങ്ങളിലായി നിരവധി പൊതുമേഖലാ ബാങ്കുകളിലെ (PSB) ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

  • Share this:
   അമിത് ദേശ്മുഖ്

   ന്യൂഡൽഹി: നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ ബാങ്കിങ് പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെങ്കിൽ ഈ വിവരങ്ങൾ തീർച്ചയായും ഉപകാരപ്രദമാകും. വിവിധ വിഭാഗങ്ങളിലായി നിരവധി പൊതുമേഖലാ ബാങ്കുകളിലെ (PSB) ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

   ധനമന്ത്രി (Finance Minister) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പിഎസ്ബികളിൽ ഓഫീസർമാർ, ക്ലാർക്ക്, സബോർഡിനേറ്റ് സ്റ്റാഫ് അഥവാ കീഴ്ജീവനക്കാരുടെ തസ്തികകളടക്കം 40,000-ത്തിലധികം ഒഴിവുകളാണുള്ളത്. പാർലമെന്റിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഈ റിപ്പോർട്ട് അനുസരിച്ച്, 2021 ഡിസംബർ 1 വരെ വിവിധ പൊതുമേഖല ബാങ്കുകളിൽ 8,05,986 അംഗീകൃത തസ്തികകളുണ്ട്, ഇതിൽ 41,177 തസ്തികകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

   ഏറ്റവും കൂടുതൽ ഒഴിവുകളുള്ള മൂന്ന് ബാങ്കുകൾ
   ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഓഫീസർമാരടക്കം എല്ലാ വിഭാഗങ്ങളിലും നിരവധി ഒഴിവുകളുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് (SBI). ഓഫീസർമാരുടെ 3423 തസ്തികകളും മറ്റ് ജീവനക്കാരുടെ 5121 തസ്തികകളുമാണ് എസ്ബിഐയിൽ ഒഴിഞ്ഞു കിടക്കുന്നത്. എസ്ബിഐ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ള രണ്ടാമത്തെ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കാണ് (PNB). പിഎൻബിയിൽ 1210 ഓഫീസർ തസ്തികകളും 716 ക്ലർക്ക് തസ്തികകളും 4817 കീഴ് ജീവനക്കാരുടെ ഒഴിവുകളുമാണുള്ളത്. ഏറ്റവും കൂടുതൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന മൂന്നാമത്തെ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇവിടെ 3528 ഓഫീസർ തസ്തികകളും 1726 ക്ലാർക്ക് തസ്തികകളും 1041 സബോർഡിനേറ്റ് ജീവനക്കാരുടെ തസ്തികകളിലുമാണ് ഒഴിവുള്ളത്.

   ഏറ്റവും കുറവ് ഒഴിവുകളുള്ള ബാങ്കുകൾ
   12 ബാങ്കുകളിലെ ഒഴിവുകളെ കുറിച്ചാണ് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും കുറവ് ഒഴിവുകളുള്ള ബാങ്കുകൾ ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബാങ്ക് ഓഫ് ബറോഡയുമാണ്. ഈ ബാങ്കുകളിൽ യഥാക്രമം 190 ഉം 15 ഉം തസ്തികകൾ മാത്രമാണ് ഒഴിവുള്ളത്. ഈ ഒഴിവുകളെല്ലാം ഓഫീസർ തസ്തികകളുടേതാണ്.

   ബാങ്ക് ലയനം

   മുമ്പ് 27 പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 12 എണ്ണം മാത്രമാണുള്ളത്. 2017 വരെ പൊതുമേഖലയിൽ 27 ബാങ്കുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ബാങ്കുകളുടെ ലയനത്തിനു ശേഷം ഇന്ത്യയിൽ നിലവിൽ 12 പൊതുമേഖല ബാങ്കുകൾ മാത്രമാണുള്ളത്. ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ്ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം 2019 ഏപ്രിൽ 1, 2020 ഏപ്രിൽ 1 തീയതികളിലായാണ് പ്രാബല്യത്തിൽ വന്നത്.ദേനബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചത് 2019 ഏപ്രിൽ 1-നായിരുന്നു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും (O B C) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് (PNB) ലയിച്ചത്. അതിന്റെ തുടർച്ചയായി സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ചേർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും, അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കുകയുണ്ടായി.

   വിവിധ ഗ്രേഡുകളിലെ ശമ്പളം
   ബാങ്കുകളിലെ കീഴുദ്യോഗസ്ഥരിൽ ഓഫീസ് ബോയ്‌സും മറ്റ് ജീവനക്കാരും ഉൾപ്പെടുന്നു. ഈ വിഭാഗത്തിന്റെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. കീഴ്ജീവനക്കാരുടെ പ്രാരംഭ ശമ്പളം 10000 മുതൽ 20000 വരെയാണ്. ഓഫീസർ വിഭാഗത്തിൽ (പ്രൊബേഷണറി ഓഫീസർ-പിഒ) പ്രാരംഭ ശമ്പളം 30000 മുതൽ 35000 വരെയും ക്ലർക്കിന്റെ (ഓഫീസ് അസിസ്റ്റന്റുമാർ) പ്രാരംഭ ശമ്പളം 20000 മുതൽ 25000 വരെയുമാണ്. ബാങ്കുകളിലെ പിഒമാരുടെയും ക്ലാർക്കുമാരുടെയും റിക്രൂട്ട്‌മെന്റിനായി ഐബിപിഎസ് ദേശീയതല പരീക്ഷകളാണ് നടത്തുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ എന്നതാണ് IBPS.

   ബാങ്കിങ് മേഖലകളിലെ വിവിധ ഒഴിവുകളെക്കുറിച്ച് അറിയാൻ ഈ സൈറ്റുകൾ സന്ദർശിക്കാം:
   https://www.bankofbaroda.in/career
   https://www.bankofindia.co.in/career
   https://www.bankofmaharashtra.in/current_openings
   https://www.centralbankofindia.co.in/en/recruitments
   https://canarabank.com/User_page.aspx?cid=129
   https://www.indianbank.in/career/#!
   https://www.iob.in/1careers1
   https://www.pnbindia.in/Recruitments.aspx
   https://punjabandsindbank.co.in/content/recuitment
   https://sbi.co.in/hi/web/careers
   https://www.ucobank.com/English/job-opportunities.aspx
   https://www.unionbankofindia.co.in/english/aboutus-careers.aspx

   വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികയിലെ ഒഴിവുകൾ
   ബാങ്ക് ഓഫ് ഇന്ത്യ - 3448
   ബാങ്ക് ഓഫ് ബറോഡ - 15
   ബാങ്ക് ഓഫ് മഹാരാഷ്ട്ര - 190
   സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 3528
   കാനറ ബാങ്ക് - 761
   ഇന്ത്യൻ ബാങ്ക് - 733
   ഇന്ത്യൻ ഓവർസീസ് ബാങ്ക് - 1242
   പഞ്ചാബ് നാഷണൽ ബാങ്ക് - 1210
   പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് - 728
   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 3423
   യൂക്കോ ബാങ്ക് - 1078
   യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 1024

   വിവിധ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ ഒഴിവുകൾ
   സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 1726
   കാനറ ബാങ്ക് - 564
   ഇന്ത്യൻ ബാങ്ക് - 1412
   ഇന്ത്യൻ ഓവർസീസ് ബാങ്ക് - 2058
   പഞ്ചാബ് നാഷണൽ ബാങ്ക് - 716
   പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് - 407
   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 5121
   യൂക്കോ ബാങ്ക് - 1336

   വിവിധ ബാങ്കുകളിലെ കീഴ്ജീവനക്കാരുടെ ഒഴിവുകൾ
   ബാങ്ക് ഓഫ് ഇന്ത്യ - 1400
   സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 1041
   ഇന്ത്യൻ ഓവർസീസ് ബാങ്ക് - 1812
   പഞ്ചാബ് നാഷണൽ ബാങ്ക് - 4817
   യൂക്കോ ബാങ്ക് - 1313
   യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 74
   Published by:Karthika M
   First published:
   )}