നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Infosys Hiring | ഇൻഫോസിസിൽ ബിരുദധാരികള്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

  Infosys Hiring | ഇൻഫോസിസിൽ ബിരുദധാരികള്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

  ആര്‍ട്‌സ്, സയന്‍സ്, ബിടെക് എന്നീ മേഖലകളിൽ ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നൽകാം.

  Image: Shutterstock

  Image: Shutterstock

  • Share this:
   ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് (Infosys BPM Limited) പ്രോസസ് എക്‌സിക്യൂട്ടീവ് (Process Executive) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പുതുമുഖങ്ങൾക്കാണ് അവസരം. ബെംഗളൂരുവിലാണ് (Bengaluru) നിലവില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയെങ്കിലും കമ്പനിയുടെ ബിസിനസ്സ് ആവശ്യകത അനുസരിച്ച് പോസ്റ്റിംഗ് ലൊക്കേഷന്‍ മാറിയേക്കാം.

   ആര്‍ട്‌സ്, സയന്‍സ്, ബിടെക് എന്നീ മേഖലകളിൽ ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സാധുവായ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ച് career.infosys.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

   ഇന്‍ഫോസിസ് റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം

   ഘട്ടം 1. ഇന്‍ഫോസിസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

   ഘട്ടം 2. ഹോം പേജില്‍, കരിയര്‍ വിഭാഗത്തിലേക്ക് പോവുക.

   ഘട്ടം 3. റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

   ഘട്ടം 4. സ്വയം രജിസ്റ്റര്‍ ചെയ്യുക.

   ഘട്ടം 5. ആവശ്യമായ യോഗ്യതകളും രേഖകളും സമര്‍പ്പിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.

   ഘട്ടം 6. ഭാവിയിലെ ആവശ്യങ്ങൾക്കായി ഫോമിന്റെ പ്രിന്റ് ഔട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

   ഇന്‍ഫോസിസ് റിക്രൂട്ട്മെന്റ് 2021: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരവാദിത്തങ്ങള്‍

   - സ്റ്റേക്ക് ഹോള്‍ഡേഴ്‌സില്‍ നിന്ന് ലഭിക്കുന്ന ഓർഡർ പ്രോസസ്സ് ചെയ്യുക.

   - നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഓര്‍ഡര്‍ സുഗമമായി പ്രോസസ്സ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

   - വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാല്‍ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുക.

   ഡോ. എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 1981ല്‍ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ഇന്‍ഫോസിസ് ലിമിറ്റഡ്. നേരത്തെ ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഇന്‍ഫോസിസ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നാണ്. ഇന്‍ഫോസിസിന്റെ അനുബന്ധ സ്ഥാപനമായ ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് 2002ല്‍ ബെംഗളൂരു ആസ്ഥാനമായാണ് സ്ഥാപിതമായത്. ഇന്‍ഫോസിസ് ബിപിഎമ്മിന് നിലവില്‍ 43,000 ത്തിലധികം ജീവനക്കാരുണ്ട്.

   അതേസമയം, ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിസിനസ് പ്രോസസ് സര്‍വീസുകളിൽ (ബിപിഎസ്) പുതുമുഖങ്ങളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിസിനസ്, സയന്‍സ്, ആര്‍ട്സ് കോഴ്സുകളില്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. അവസാന വര്‍ഷ ബിരുദ വിദ്യാർത്ഥികൾക്കും tcs.com/career എന്ന വെബ്‌സൈറ്റിലൂടെ ജോലിക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജനുവരി 7 ആണ്. ഒരു സെലക്ഷന്‍ ടെസ്റ്റ് നടത്തിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക.

   Also read- Wipro Hiring | എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വിപ്രോയില്‍ തൊഴിലവസരം; 3.5 ലക്ഷം രൂപ വാർഷിക ശമ്പളം

   Scholarship | മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസത്തിന് 65,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു

   ഗുരുഗ്രാം (Gurugram) ആസ്ഥാനമായുള്ള എന്‍ജിഒയായ (NGO) ലോട്ടസ് പെറ്റല്‍ ഫൗണ്ടേഷന്റെ (Lotus Petal Foundation) ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പിനായി (Scholarships) അപേക്ഷകൾ ക്ഷണിച്ചു. മെഡിസിന്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഫാര്‍മസി എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന, പ്രത്യേകിച്ചും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽപ്പെട്ടപെണ്‍കുട്ടികളിൽ നിന്നാണ് രണ്ടാമത്തെ വിന്നി സണ്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനായി (Winnie Sun Scholarship Programme) അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 ആണ്.
   First published: