• HOME
 • »
 • NEWS
 • »
 • career
 • »
 • Infosys |ഇൻഫോസിസിൽ 50,000 പുതിയ തൊഴിലവസരങ്ങൾ; ഈ മാസം മുതൽ ശമ്പളവർധനവും ആകർഷകമായ മാറ്റങ്ങളും

Infosys |ഇൻഫോസിസിൽ 50,000 പുതിയ തൊഴിലവസരങ്ങൾ; ഈ മാസം മുതൽ ശമ്പളവർധനവും ആകർഷകമായ മാറ്റങ്ങളും

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 85,000 പുതിയ ജീവനക്കാരെ നിയമച്ചതായും കമ്പനി അറിയിച്ചു.

 • Share this:
  ജോലിയിലും വേതനത്തിലും ആകർഷകമായ മാറ്റങ്ങൾക്കൊരുങ്ങി മുൻനിര ഐടി കമ്പനിയായ ഇൻഫോസിസ് (Infosys). ഈ മാസം മുതൽ 50,000 പുതിയ ആളുകളെ റിക്രൂട്ട് (Infosys Hiring) ചെയ്യുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് (Salary Hike) ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്ത് സാങ്കേതിക രംഗത്തുള്ള മത്സരങ്ങൾ തുടരുന്നതിനിടെ ആണ് ഇൻഫോസിസിന്റെ നീക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 85,000 പുതിയ ജീവനക്കാരെ നിയമച്ചതായും കമ്പനി അറിയിച്ചു.

  2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് 5,686 കോടി രൂപയുടെ അറ്റാദായം (ചെലവുനീക്കി ബാക്കിയുള്ള ആദായം) ആണ് റിപ്പോർട്ട് ചെയ്തത്. മുൻവർഷത്തെ പാദത്തിലെ 5,076 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 12 ശതമാനം വളർച്ചയാണിത്.

  "കഴിഞ്ഞ വർഷം, ഇന്ത്യയിലും ആഗോളതലത്തിലുമായി ഞങ്ങൾ 85,000 പുതുമുഖങ്ങളെയാണ് നിയമിച്ചത്. കുറഞ്ഞത് 50,000 പേരെയെങ്കിലും ഈ വർഷം നിയമിക്കാനാണ് ഞങ്ങളുടെ പദ്ധതി. എന്താകുമെന്ന് നോക്കാം'', ഇൻഫോസിസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് പത്രസമ്മേളനത്തിൽ പറഞ്ഞു.
  Also Read-കരിയറിൽ യുവാക്കൾ ശമ്പളത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിഗത സംതൃപ്തിയ്ക്കെന്ന് പഠനം

  നാലാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചതിനു പിന്നാലെ വരുന്ന സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകാനും സാധ്യതയുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ ശക്തമായ വരുമാന വളർച്ചയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

  ഇൻഫോസിസ് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ക്ലൈന്റുകളുടെ വിശ്വാസം ആർജിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലീൽ പരേഖ് പറഞ്ഞു.

  Also Read-വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

  2020 ൽ കോവിഡ് 19 മഹാമാരിയുടെ വരവോടെ പല മേഖലകളും കനത്ത നാശനഷ്ടങ്ങൾ നേരിട്ടിരുന്നു. നിരവധി സ്ഥാപനങ്ങളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. എന്നാൽ മഹാമാരിയെത്തി രണ്ട് വർഷങ്ങൾക്കിപ്പുറം ചില തൊഴിൽ മേഖലകളിൽ നിന്നുള്ള നല്ല വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇൻഫോസിസ് ഇപ്പോൾ നടത്തിയിരിക്കുന്ന റിക്രൂട്ട്‍മെന്റ്, ശമ്പള വർധനവ് പ്രഖ്യാപനങ്ങൾ. ഇൻഫോസിസിന് പുറമേ ടിസിഎസ്, വിപ്രോ മുതലായവരും മറ്റ് ടെക്ക് ഭീമന്മാരും ഇന്ത്യയിലുടനീളം പുതിയ ഉദ്യോഗാർത്ഥികൾക്കായുള്ള റിക്രൂട്ട്‍മെന്റുകൾ ആരംഭിച്ചു കഴിഞ്ഞു.

  കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിൽ പല ഐടി കമ്പനികളും ശമ്പള വർദ്ധനവ് മാറ്റിവച്ചിരുന്നു. എന്നാൽ മിക്ക ഐടി കമ്പനികളും കഴിഞ്ഞ കലണ്ടർ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലും ശമ്പള വർദ്ധനവ് നൽകിയിരുന്നു. ഇപ്പോൾ മികച്ച ജോലിക്കാർക്കായുള്ള മത്സരം ശക്തമാകുമ്പോൾ, മിക്ക ഐടി കമ്പനികളും വീണ്ടും ജീവനക്കാർക്ക് ഇൻക്രിമെന്റുകളും പ്രമോഷനുകളും നൽകി പ്രതിഫലം വർദ്ധിപ്പിക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 1981ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി ക്യാമ്പസുകളിലൊന്നാണ്.
  Published by:Naseeba TC
  First published: