നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Student Scholarship | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് ഇസ്രായേല്‍ സര്‍ക്കാര്‍

  Student Scholarship | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് ഇസ്രായേല്‍ സര്‍ക്കാര്‍

  താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസിന്റെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും സഹിതം അവസാന തീയതിയായ ഡിസംബര്‍ 30 നോ അതിന് മുമ്പോ ഓഫ്‌ലൈനായി അപേക്ഷിക്കാം.

  Representative Image

  Representative Image

  • Share this:
   2022-23 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിനായി ഇസ്രായേല്‍ സര്‍ക്കാര്‍ (Israel Government) ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ (Indian Students) നിന്ന് അപേക്ഷ (Application) ക്ഷണിച്ചു. ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയം മൂന്ന് തരം സ്‌കോളര്‍ഷിപ്പുകളാണ് (Scholarships) വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 'ഒരു അക്കാദമിക വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ്' ആണ്. ഇതിന്റെ ഭാഗമായി 50 ശതമാനം വരെ, പരമാവധി 6,000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെയും അതിനു മുകളിലും ഭാഗിക ട്യൂഷന്‍ ഫീസ് വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സും ഒരു അധ്യയന വര്‍ഷത്തേക്കുള്ള പ്രതിമാസ അലവന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള എട്ട് മാസത്തേക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിക്കുക.

   'പാര്‍ഷ്യൽ വണ്‍ ഇയര്‍ അക്കാദമിക് ഇയര്‍' സ്‌കോളര്‍ഷിപ്പില്‍ ഒരു അധ്യയന വര്‍ഷത്തേക്കുള്ള പ്രതിമാസ അലവൻസും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നു. മൂന്നാമത്തെ സ്‌കോളര്‍ഷിപ്പ്, മുഴുവന്‍ ട്യൂഷന്‍ ഫീസും മൂന്നാഴ്ചത്തെ അലവൻസുംഅടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സും താമസ സൗകര്യവും ഉള്‍ക്കൊള്ളുന്ന 'സമ്മര്‍ ലാംഗ്വേജ് കോഴ്‌സ്' ആണ്.

   ഇസ്രായേലിലെ സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസിന്റെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും സഹിതം അവസാന തീയതിയായ ഡിസംബര്‍ 30 നോ അതിന് മുമ്പോ ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഇസ്രായേല്‍ എംബസിയില്‍ സമര്‍പ്പിക്കാം.

   സ്‌കോളര്‍ഷിപ്പ്; യോഗ്യതാ മാനദണ്ഡം

   അപേക്ഷകര്‍ ഇന്ത്യയില്‍ താമസിക്കുന്നവരും അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 35 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം. അവരുടെ കൈവശം ഇംഗ്ലീഷിലോ ഹീബ്രുവിലോ പ്രാവീണ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖ ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് അവര്‍ അപേക്ഷിക്കുന്ന ഇസ്രായേലി സര്‍വകലാശാലകൾ നിഷ്കർഷിക്കുന്ന യോഗ്യതകളും ഉണ്ടായിരിക്കണം. അതാത് സ്ഥാപനങ്ങൾ അംഗീകരിച്ചതിനു ശേഷം മാത്രമേ അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.

   അപേക്ഷയോടൊപ്പം അയയ്‌ക്കേണ്ട രേഖകളുടെ ലിസ്റ്റ്

   കോഴ്സിന് അപേക്ഷിക്കുന്നവർ ബയോഡാറ്റയും അവർ പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിനെയും സർവകലാശാലയെയും സംബന്ധിച്ച് വിവരിക്കുന്ന വിശദമായ കത്തും സമർപ്പിക്കണം. കൂടാതെ പഠന യോഗ്യത, ടെസ്റ്റുകള്‍, സ്‌കോറുകള്‍, ഡിപ്ലോമകള്‍, വിദ്യാര്‍ത്ഥിയുടെ റെക്കോര്‍ഡുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ യഥാര്‍ത്ഥ രേഖകളോഅയയ്ക്കണം.

   അപേക്ഷകനെ പഠിപ്പിച്ച പ്രൊഫസര്‍മാരില്‍ നിന്ന് കുറഞ്ഞത് രണ്ട് ശുപാര്‍ശ കത്തുകള്‍, മൂന്ന് ഫോട്ടോകള്‍, ഹെൽത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്. സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വിജ്ഞാപനം വായിക്കുകയോ ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
   Published by:Naveen
   First published:
   )}