നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • IT Jobs in India | 2022ൽ ഐടി മേഖലയിൽ 3.75 ലക്ഷത്തോളം പേർക്ക് ജോലി സാധ്യത; വിശദാംശങ്ങള്‍ അറിയാം

  IT Jobs in India | 2022ൽ ഐടി മേഖലയിൽ 3.75 ലക്ഷത്തോളം പേർക്ക് ജോലി സാധ്യത; വിശദാംശങ്ങള്‍ അറിയാം

  ആകെ തൊഴിലാളികളുടെ എണ്ണം നിലവിലെ 44.7 ലക്ഷത്തില്‍ നിന്ന് 48.5 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

  IT jobs

  IT jobs

  • Share this:
   ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് പ്രോസസ് മാനേജ്മെന്റ് (IT BPM - Information Technology and Business Process Management) മേഖലയിലെ നിയമനങ്ങളിൽ 2021-22 ല്‍ വന്‍ കുതിച്ചുചാട്ടം (Hiring Boom) ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഐടി ബിപിഎം മേഖലയില്‍ 2021-22 ല്‍ 3.75 ലക്ഷം പുതിയ ജീവനക്കാര്‍ (New Employees) എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവഴി ആകെ ജീവനക്കാരുടെ എണ്ണം 48.5 ലക്ഷമായി വര്‍ദ്ധിക്കും.

   സാങ്കേതികവിദ്യയുടെയും ഡിജിറ്റലൈസേഷന്റെയും പ്രാധാന്യവും സാധ്യതകളും എന്നത്തേക്കാളും വര്‍ധിച്ച കോവിഡ് -19 സാഹചര്യത്തിനിടെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ബിസിനസ് പ്രോസസ് മാനേജ്മെന്റിലും വന്‍തോതിൽ തൊഴില്‍ അവസരങ്ങൾ ഉണ്ടാകാന്‍ പോകുന്നത്. ടീംലീസ് സര്‍വീസസ് (TeamLease Services) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആകെ തൊഴിലാളികളുടെ എണ്ണം നിലവിലെ 44.7 ലക്ഷത്തില്‍ നിന്ന് 48.5 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

   ടീംലീസ് സര്‍വീസസിന്റെ സ്‌പെഷ്യലൈസ്ഡ് സ്റ്റാഫ് ഡിവിഷനായ ടീംലീസ് സര്‍വീസസ് ഡിജിറ്റല്‍ എംപ്ലോയ്മെന്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് (TeamLease Digital Employment Outlook Report) അനുസരിച്ച്, ആകെ നിയമനങ്ങളിൽ മാത്രമല്ല പ്രതീക്ഷയ്ക്ക് വകയുള്ളത്. ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറിലും പുരോഗതിയുണ്ടായേക്കാം എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോൺട്രാക്റ്റ് സ്റ്റാഫിംഗ് മേധാവികളും വിഷയ വിദഗ്ധരും ഉള്‍പ്പെടെ നൂറിലധികം തൊഴിലുടമകളെയും നേതാക്കളെയും സര്‍വേ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

   Also Read- Education Loan| വിദ്യാഭ്യാസ ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക അറിയണോ? ഉപയോഗിക്കാം ഇഎംഐ കാൽക്കുലേറ്റർ 

   2022 മാര്‍ച്ചോടെ ഐടി കരാര്‍ ജീവനക്കാരുടെ എണ്ണം 1.48 ലക്ഷം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള കരാര്‍ ജീവനക്കാരുടെ ആവശ്യം 50 ശതമാനം ഉയരുമെന്ന്റിപ്പോര്‍ട്ട് കണക്കാക്കുന്നു, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണ്.

   ഭൂരിഭാഗം കമ്പനികളും സര്‍ട്ടിഫിക്കേഷനോടുകൂടിയോ അല്ലാതെയോ ഡിജിറ്റല്‍ നൈപുണ്യ പരിശീലനം (70-75 ശതമാനം) നൽകുകയും ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് (10-15 ശതമാനം) ഒരു ടാലന്റ് പൈപ്പ്‌ലൈന്‍ സൃഷ്ടിക്കുകയും കരാര്‍ നിയമനം സ്വീകരിക്കുകയും (510 ശതമാനം), മറ്റ് വ്യവസായങ്ങള്‍ അല്ലെങ്കില്‍ മേഖലകളിൽ നിന്നുള്ള ജീവനക്കാർക്ക് (5 ശതമാനം) പരിശീലനം നൽകുകയുംചെയ്യുന്നു.

   ''ഇന്ത്യന്‍ ഐടി-ബിപിഎം മേഖല അഭൂതപൂര്‍വമായ വളര്‍ച്ചയുടെ കൊടുമുടിയിലാണ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് (ഏകദേശം 4.47 ദശലക്ഷം ആളുകള്‍) എന്നതിന് പുറമെ, ഐടി-ബിപിഎം വ്യവസായം ഇന്ത്യയെ 'ഡിജിറ്റല്‍ ശേഷികളുടെ' ഒരു കേന്ദ്രമാക്കി മാറ്റുകയാണ്. ഞങ്ങളുടെ43 ശതമാനം ഉപഭോക്താക്കളും ഡിജിറ്റല്‍ വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങള്‍ ഈ വര്‍ഷം 30 ശതമാനമോ അതില്‍ കൂടുതലോ ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും, ഡിമാൻഡും സപ്ലൈയും തമ്മിലുള്ള വിടവ് ആശങ്ക ഉയർത്തുന്നതാണ്''. ടീംലീസ് ഡിജിറ്റല്‍ സ്റ്റാഫിംഗ് മേധാവി സുനില്‍ സി പറഞ്ഞു.
   Published by:Rajesh V
   First published: