• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഐ.ടി.ഐ അഡ്മിഷന്‍ ഇനി ഓണ്‍ലൈൻ; പോര്‍ട്ടല്‍ തൊഴില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം

news18
Updated: June 25, 2019, 5:30 PM IST
ഐ.ടി.ഐ അഡ്മിഷന്‍ ഇനി ഓണ്‍ലൈൻ; പോര്‍ട്ടല്‍ തൊഴില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
ITI-admission
news18
Updated: June 25, 2019, 5:30 PM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ഐടിഐകളിലേക്കുള്ള 2019 വര്‍ഷത്തെ അഡ്മിഷന്‍ ഓണ്‍ലൈനിലാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഞ്ചിംഗ് നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രവേശനനടപടികള്‍  പൂര്‍ണമായും പേപ്പര്‍ രഹിതമാക്കി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍  തികച്ചും പരിസ്ഥിതി സൗഹൃദവുമാണ്. ഓണ്‍ലൈന്‍ സംവിധാനത്തിനാണ് ഐ.ടി.ഐകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കേണ്ടത്. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, കൗണ്‍സിലിംഗ് തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുള്ള കൗണ്‍സിലിംഗിന് ഹാജരാകാം.  റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ കൗണ്‍സിലിംഗ് വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന്‍ നടക്കുന്നതിനാല്‍  മുന്‍ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം തെരഞ്ഞെടുക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

പ്രവേശനം നേടുന്നതിനല്ലാതെ  ഒരു ഘട്ടത്തിലും ഐ.ടി.ഐകളുമായി ബന്ധപ്പെടേണ്ടി വരുന്നില്ല. പ്രിന്റുകള്‍ ഒന്നും ആവശ്യമില്ലാത്ത നൂതന സാങ്കേതികവിദ്യ സ്വന്തമായി ആവിഷ്‌കരിച്ചുകൊണ്ടാണ് സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.കേരളത്തില്‍  ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണുള്ളത്.  പ്രായോഗിക പരിശീലനത്തിന് പ്രാധാന്യമുള്ള ഐ.ടി.ഐ ട്രേഡുകള്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ വിവിധ കമ്പനികളിലും സ്വന്തമായും തൊഴില്‍ കണ്ടെത്തുന്നത് ഐ.ടി.ഐകളുടെ സമകാലിക പ്രസക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഐ.ടി.ഐ കളില്‍ പരിശീലനത്തിന് പ്രത്യേകം ഫീസില്ല. എല്ലാ ട്രെയിനികള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമുണ്ട്.  എല്ലാ വനിതാ ഐ.ടി.ഐ കളിലും ട്രെയിനികള്‍ക്ക്  സൗജന്യ ഉച്ചഭക്ഷണവും മറ്റ് ഐ.ടി.ഐ കളിലെ ട്രെയിനികള്‍ക്ക് സൗജന്യപോഷകാഹാരവും നല്കുന്നു. 14 വനിതാ ഐ.ടി.ഐകളുള്‍പ്പെടെ കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 76 ഏകവല്‍സര, ദ്വിവല്‍സര ട്രേഡുകളില്‍ 22000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നു. ഓട്ടോമോട്ടീവ് സെക്ടര്‍, കണ്‍സ്ട്രക്ഷന്‍ സെക്ടര്‍, പ്രൊഡക്ഷന്‍ ആന്റ് മാനുഫാക്ച്വറിംഗ് സെക്ടര്‍, കെമിക്കല്‍ സെക്ടര്‍, ഇലക്ടോണിക്സ് ആന്റ് ഹാര്‍ഡ്വെയര്‍ സെക്ടര്‍, ഫുഡ് പ്രോസസിംഗ് ആന്റ് പ്രിസര്‍വേഷന്‍ സെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്ടര്‍,അപ്പാരല്‍ സെക്ടര്‍, ഇലക്ട്രിക്കല്‍ സെക്ടര്‍, ഹോസ്പിറ്റാലിറ്റി ആന്റ് മാനേജ്മെന്റ് സെക്ടര്‍, അഗ്രികള്‍ച്ചര്‍ സെക്ടര്‍, ബ്യൂട്ടി ആന്റ് വെല്‍നെസ് സെക്ടര്‍, ഹെല്‍ത്ത് കെയര്‍ സെക്ടര്‍, മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ്, ഒപ്റ്റിക്കല്‍ പ്രൊഡക്ഷന്‍ സെക്ടര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്സ് സെക്ടര്‍ എന്നിവയാണ് പ്രധാന മേഖലകള്‍.
First published: June 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...