ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ബോംബെ, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) അഡ്വാന്‍സ്ഡ് 2022-ന്റെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇന്നാണ് (ഓഗസ്റ്റ് 28) ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുക. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പും ഒറിജിനല്‍ ഫോട്ടോ ഐഡി കാര്‍ഡും കൈവശം കരുതിയിരിക്കണം. ഈ രേഖകള്‍ പക്കലില്ലാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ ഹാജരാകേണ്ട സമയത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. അതിനാല്‍ നല്‍കിയിരിക്കുന്ന സമയത്തിന് മുമ്പേ പരീക്ഷാ ഹാളില്‍ എത്തണമെന്നാണ് നിര്‍ദേശം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റായാണ് (CBT) പരീക്ഷ നടത്തുക. പരീക്ഷാ ദിവസം വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
JEE അഡ്വാന്‍സ്ഡ് 2022 : പ്രധാന നിര്‍ദ്ദേശങ്ങള്‍
പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം. കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്.
പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്റര്‍മാരും ഐഐടി പ്രതിനിധികളും വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധിക്കും. എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാൽ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഐഐടി അധികൃതര്‍ അനുവാദം നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ സാധിക്കുന്നതല്ല. ആള്‍മാറാട്ടം നടത്തുകയോ മറ്റേതെങ്കിലും തരത്തിലുള്ള വഞ്ചനകള്‍ നടത്തുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥിയെ 2022 ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതുന്നതില്‍ നിന്ന് അയോഗ്യരാക്കും. അത്തരം നടപടികള്‍ക്കെതിരെ നിയമനടപടിയും സ്വീകരിക്കും.
പേന, പെന്‍സില്‍, ട്രാന്‍സ്പരന്റ് വാട്ടര്‍ ബോട്ടില്‍, അഡ്മിറ്റ് കാര്‍ഡ്, ഒറിജിനല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിപ്പിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ആക്സസറികള്‍ (വാച്ചുകള്‍, ആഭരണങ്ങള്‍ മുതലായവ) ധരിക്കാന്‍ അനുവാദമില്ല. സ്ലിപ്പറുകളും സാന്‍ഡലുകളും പോലുള്ള പാദരക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാം.
പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം തീരുന്നതു വരെ വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
ജെഇഇ അഡ്വാന്‍സ്ഡ് 2022 ന് രണ്ട് പേപ്പറുകളാണ് ഉള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ രണ്ടിനും ഹാജരാകേണ്ടത് നിര്‍ബന്ധമാണ്. ആദ്യ പേപ്പര്‍ രാവിലെ 9 മുതല്‍ 12 വരെ നടക്കും. രണ്ടാമത്തേത് 2.30 മുതല്‍ 5:30 വരെയായിരിക്കും. ആദ്യത്തെ പേപ്പര്‍ കഴിഞ്ഞ് 2.5 മണിക്കൂറിന് ശേഷമായിരിക്കും രണ്ടാമത്തേത് നടക്കുക. പിഡബ്ല്യുഡി സംവരണ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പേപ്പറിനും ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കും. പരീക്ഷാ തലേന്ന് അവസാന നിമിഷ വായനകൾ ഒഴിവാക്കുക, ആരോഗ്യം സംരക്ഷിക്കുക തുടങ്ങി നിരവധി ടിപ്പുകളാണ് കുട്ടികൾക്കായി വിദഗ്ധർ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: JEE Exam, JEE Main Exam