നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • JEE Result | ജെഇഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരില്‍ മലയാളികളില്ല

  JEE Result | ജെഇഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരില്‍ മലയാളികളില്ല

  18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല.

   Result

  Result

  • Share this:
   ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. 18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല. 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain.nta.ac.in, ntaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും.

   ജെഇഇ മെയിന്‍ സെഷന്‍ 4 പരീക്ഷകള്‍ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ 1, 2 തീയതികളിലായിട്ടാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.

   സ്‌കോര്‍ പുനര്‍മൂല്യനിര്‍ണയം/പുന പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ അയയ്ക്കില്ല. പകരം ജെഇഇ (മെയിന്‍) വെബ്സൈറ്റില്‍ നിന്ന് സ്‌കോര്‍/റാങ്ക് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

   ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}