• HOME
  • »
  • NEWS
  • »
  • career
  • »
  • JEE Main Result 2022| ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം; സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

JEE Main Result 2022| ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം; സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

ജൂലൈയില്‍ നടക്കുന്ന പരീക്ഷ കഴിഞ്ഞാല്‍ എന്‍ടിഎ അന്തിമ ഫലം പുറത്തുവിടും

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിൻ 2022 ഫലം (JEE Main Result 2022) പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ആദ്യ ഘട്ടത്തിന്റെ ഫലമാണ് പുറത്തുവന്നത്.

    നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം. റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

    രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് എന്‍ടിഎ പരീക്ഷ സംഘടിപ്പിക്കുന്നത്. ജൂലൈയില്‍ നടക്കുന്ന പരീക്ഷ കഴിഞ്ഞാല്‍ എന്‍ടിഎ അന്തിമ ഫലം പുറത്തുവിടും.

    Also Read- Plus One Admission| പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം

    ജെഇഇ മെയിൻ പാസായ വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനും മികച്ച റാങ്ക് നേടുന്നവർക്ക് ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് എഴുതാനും അർഹതയുണ്ട്. അതിനുമുമ്പ്, JEE മെയിൻ 2022 ന്റെ രണ്ടാമത്തെയും അവസാനത്തെയും സെഷൻ ജൂലൈയിൽ നടക്കും. സെഷൻ 2 ജൂലൈ 21 മുതൽ ജൂലൈ 30 വരെ നടത്താനാണ് ആലോചിക്കുന്നത്.

    ജെഇഇ മെയിൻ ഫലം: എങ്ങനെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

    1. jeemain.nta.nic.in ഓപ്പൺ ചെയ്യുക.
    2. വലതു വശത്ത് താഴെയുള്ള സ്കോർ കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    3. ആവശ്യമായ വിവരങ്ങൽ നൽകി ലോഗിൻ ചെയ്യുക
    4. ഫലം കാണാനാകും. തുടർന്ന് ഡൗൺലോഡ് ചെയ്യുക

    English Summary: The National Testing Agency (NTA) has finally released the result for the Joint Entrance Exam (JEE) Main. The result was declared at midnight. Students can check their score at jeemain.nta.nic.in. The top-scoring students have been given 100 percentile score, however, the rank list is not out yet and will be released after the declaration of JEE Main session 2 exams.
    Published by:Rajesh V
    First published: