• HOME
  • »
  • NEWS
  • »
  • career
  • »
  • JEE Main | പരീക്ഷാഹാളിൽ മയങ്ങിയിട്ടും 99.99 ശതമാനം മാർക്ക്; ജെഇഇ മെയിൻ ടോപ്പറുടെ വിജയരഹസ്യങ്ങൾ അറിയാം

JEE Main | പരീക്ഷാഹാളിൽ മയങ്ങിയിട്ടും 99.99 ശതമാനം മാർക്ക്; ജെഇഇ മെയിൻ ടോപ്പറുടെ വിജയരഹസ്യങ്ങൾ അറിയാം

പഠനത്തിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ചത് പോലെത്തന്നെ മനസ്സിനെ എപ്പോഴും ഊർജ്ജസ്വലമാക്കി നിലനിർത്തിയാണ് താൻ ഈ നേട്ടം കൈവരിച്ചതെന്ന് ഈ 18കാരൻ പറയുന്നു.

  • Last Updated :
  • Share this:
    ജെഇഇ മെയിൻ സെഷൻ വൺ പരീക്ഷയിൽ വെസ്റ്റ് ബംഗാളിലെ ടോപ്പറായ അശുതോഷ് അഗർവാൾ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ നേടിയത് 99.99 ശതമാനം മാർക്കാണ്. ഒന്നാമത്തെ ശ്രമത്തിൽ തന്നെയാണ് അശുതോഷിൻെറ ഈ മിന്നുന്ന നേട്ടം. പഠനത്തിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ചത് പോലെത്തന്നെ മനസ്സിനെ എപ്പോഴും ഊർജ്ജസ്വലമാക്കി നിലനിർത്തിയാണ് താൻ ഈ നേട്ടം കൈവരിച്ചതെന്ന് ഈ 18കാരൻ പറയുന്നു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനായി പരീക്ഷാഹാളിൽ വെച്ച് താൻ ചെറുതായി മയങ്ങിയെന്നും (Power Nap) അശുതോഷ് വ്യക്തമാക്കി.

    പരീക്ഷ തുടങ്ങുന്നതിന് മുമ്പ് 15 മിനിറ്റ് നേരമാണ് മനസ്സിനെ ഏകാഗ്രമാക്കാൻ ചെറുതായി മയങ്ങിയതെന്ന് അശുതോഷ് ന്യൂസ് 18നോട് പറഞ്ഞു. “പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് ഞാൻ പരീക്ഷാഹാളിലെത്തിയിരുന്നു. 15 മിനിറ്റ് നേരം അവിടെയിരുന്ന് ചെറുതായൊന്ന് മയങ്ങി. ഉണർന്നപ്പോൾ നല്ല ഉൻമേഷം തോന്നി. പിന്നീട് ചെറിയൊരു റിവിഷൻ കൂടി നടത്തിയ ശേഷമാണ് മൂന്ന് മണിക്ക് പരീക്ഷ എഴുതിത്തുടങ്ങിയത്,” അശുതോഷ് പറഞ്ഞു.

    പരീക്ഷാദിവസം മാത്രമല്ല, പരീക്ഷക്കായുള്ള തയ്യാറെടുപ്പ് സമയത്തെല്ലാം മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരുന്നു. തയ്യാറെടുപ്പ് നടത്തുന്ന സമയത്ത് ശരീരത്തിൻെറ ക്ലോക്ക് പരീക്ഷാദിവസമെന്ന പോലെതന്നെ ക്രമീകരിച്ചിരുന്നു. വൈകീട്ട് 3 മണി മുതൽ 6 വരെയാണ് അശുതോഷ് മോക്ക് ടെസ്റ്റ് ചെയ്ത് നോക്കിയത്. ഇതേസമയത്ത് തന്നെയാണ് പരീക്ഷയും നടന്നത്.

    പരീക്ഷയ്ക്ക് വേണ്ടി പഠിക്കുമ്പോൾ ഉറക്കത്തിനും പ്രാധാന്യം നൽകിയിരുന്നവെന്ന് അശുതോഷ് പറഞ്ഞു. എല്ലാദിവസവും എട്ട് മണിക്കൂർ നിർബന്ധമായും ഉറങ്ങുമായിരുന്നു. പഠനത്തിനിടയിൽ ഓരോ രണ്ട് മണിക്കൂർ കഴിഞ്ഞതിന് ശേഷം ഇടവേള എടുക്കുകയും ചെയ്തു.

    “പഠനത്തിനിടയിൽ ഞാൻ ആവശ്യത്തിന് ഇടവേള എടുക്കുമായിരുന്നു. ഒറ്റ ഇരിപ്പിന് രണ്ട് മണിക്കൂറിൽ കൂടുതൽ സമയം പഠിക്കാറില്ല. പിന്നീട് 10-15 മിനിറ്റ് നേരം ഇടവേളയെടുക്കും. എട്ട് മണിക്കൂർ ഉറക്കം എനിക്ക് പ്രധാനമായിരുന്നു. ദിവസവും ക്രിക്കറ്റോ ബാഡ്മിൻറണോ പഠിക്കുകയും ചെയ്തിരുന്ന,” അശുതോഷ് പഠനരീതികൾ വ്യക്തമാക്കി.

    പരീക്ഷയ്ക്ക് മുമ്പ് സിലബസിലെ എല്ലാ കാര്യങ്ങളും കവർ ചെയ്യുന്ന തരത്തിൽ 20-30 മോക്ക് ടെസ്റ്റുകളെങ്കിലും എഴുതി നോക്കിയിട്ടുണ്ട്. പരീക്ഷക്കിടയിൽ താൻ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളെപ്പറ്റിയും അശുതോഷ് തുറന്ന് പറഞ്ഞു. “പരീക്ഷക്കിടയിൽ മൗസ് കേടായി. രണ്ട് മൂന്ന് തവണ കേടാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്തു. എന്നാൽ ഒട്ടും സമ്മർദ്ദമില്ലാതെയാണ് ആ അവസ്ഥ നേരിട്ടത്,” അശുതോഷ് പറഞ്ഞു.

    താൻ ആദ്യം കെമിസ്ട്രി ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതിയത്. ഏറ്റവും വേഗത്തിൽ സമയം പാഴാക്കാതെ എഴുതാൻ പറ്റുന്ന ഭാഗം കെമിസ്ട്രിയാണ്. 30-35 മിനിറ്റ് സമയം കൊണ്ട് ആ ഭാഗം പൂർത്തിയാക്കാൻ സാധിച്ചാൽ പിന്നീട് നിങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് ഉറപ്പിക്കാം. ഐഐടി എൻട്രൻസ് പരീക്ഷയാണ് ഇനി അശുതോഷിൻെറ ലക്ഷ്യം. പരീക്ഷാസമയത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയൊന്നും ഉപയോഗിക്കാറുണ്ടായിരുന്നില്ല. നോട്ടുകൾ കൈമാറേണ്ട ആവശ്യം ഉള്ളതിനാൽ ടെലഗ്രാം മാത്രം ഉപയോഗിച്ചിരുന്നുവെന്നും അശുതോഷ് കൂട്ടിച്ചേർത്തു.
    First published: