• HOME
  • »
  • NEWS
  • »
  • career
  • »
  • Career | 'എഞ്ചിനീയറിംഗ് സുരക്ഷിതമായ കരിയറല്ല: ലക്ഷ്യം സിവിൽ സർവീസ്': JEE Main മൂന്നാം റാങ്കുകാരന്‍

Career | 'എഞ്ചിനീയറിംഗ് സുരക്ഷിതമായ കരിയറല്ല: ലക്ഷ്യം സിവിൽ സർവീസ്': JEE Main മൂന്നാം റാങ്കുകാരന്‍

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയിലാണ് അവന്റെ ശ്രദ്ധ മുഴുവനും. എഞ്ചിനീയറിംഗ് സുരക്ഷിതമായ ഒരുകരിയർ ഓപ്ഷനല്ലെന്ന് പാര്‍ത്ഥ് പറയുന്നു.

  • Last Updated :
  • Share this:
    2022ലെ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) മെയിനിൽ 300ല്‍ 300 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് (rank 3) നേടിയ യുവാവാണ് പാര്‍ത്ഥ് ഭരദ്വാജ് (parth bharadwaj). എന്നാല്‍ പാര്‍ത്ഥിന് എഞ്ചിനീയറാകാനല്ല (Engineer) ആഗ്രഹം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ സെഷന്‍ 1-ല്‍ 99.975 ശതമാനം മാര്‍ക്കും രണ്ടാം ശ്രമത്തില്‍ 100 ശതമാനവും പാര്‍ത്ഥ് നേടിയിട്ടുണ്ട്. എന്നാല്‍ പാര്‍ത്ഥന് തന്റേതായ ചില പ്ലാനുകളുണ്ട്. ഒരു ഐഎഎസ് ഓഫീസറാകുകയാണ് (IAS officer) പാർത്ഥിന്റെ ലക്ഷ്യം.

    സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്പോര്‍ട്സിലായിരുന്നു പാര്‍ത്ഥന് കൂടുതല്‍ താല്‍പ്പര്യം. 11-ാം ക്ലാസ് മുതലാണ് താന്‍ എഞ്ചിനിയറിങിനായുള്ള യഥാര്‍ത്ഥ തയ്യാറെടുപ്പുകള്‍ തുടങ്ങിയതെന്ന് പാര്‍ത്ഥ് പറയുന്നു. ''11-ാം ക്ലാസിന് മുമ്പ് ദേശീയ തലത്തില്‍ ക്വിസറും സംസ്ഥാന തല ഫുട്‌ബോള്‍ കളിക്കാരനുമായിരുന്നു. ആ സമയത്ത് ഞാന്‍ പഠനത്തില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല,'' പാര്‍ത്ഥ് പറയുന്നു.

    പാര്‍ത്ഥിന് എഞ്ചിനീയറിംഗില്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയിലാണ് അവന്റെ ശ്രദ്ധ മുഴുവനും. എഞ്ചിനീയറിംഗ് സുരക്ഷിതമായ ഒരുകരിയർ ഓപ്ഷനല്ലെന്ന് പാര്‍ത്ഥ് പറയുന്നു. '' എഞ്ചിനീയറിംഗ് ഒരു സുരക്ഷിതമായ കരിയറായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ തൊഴില്‍ സാധ്യതകളുടെയും അവസരങ്ങളുടെയും കാര്യത്തില്‍ എഞ്ചിനീയറിംഗ് സുരക്ഷിതമല്ല. ഏകദേശം 30-40 ലക്ഷം വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ 12-ാം ക്ലാസ്സ് പഠിച്ചിറങ്ങുകയും 9 ലക്ഷം പേര്‍ ജെഇഇ മെയിന്‍ സ്വന്തമാക്കിയിട്ടുമുണ്ട്. ഈ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍, ഇന്ത്യയിലെ 80 ശതമാനം എഞ്ചിനീയര്‍മാരും ജോലിക്ക് അനുയോജ്യരല്ലെന്ന് ഗവേഷണങ്ങള്‍ പറയുന്നു'' പാര്‍ത്ഥ് ന്യൂസ്18 നോട് പറഞ്ഞു.

    also read : മുന്നൂറിൽ മുന്നൂറ്; എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സ്നേഹ

    സിബിഎസ്ഇ ജയ്പൂരിലെ കേംബ്രിഡ്ജ് കോര്‍ട്ട് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാര്‍ത്ഥ് ഈ വര്‍ഷമാണ് 12-ാം ക്ലാസ് പരീക്ഷ പാസായത്. 94.4 ശതമാനം മാര്‍ക്കോടെയാണ് പാര്‍ത്ഥ് പ്ലസ്ടു പാസായത്. പാര്‍ത്ഥിന്റെ പിതാവ് സര്‍ക്കാര്‍ ഗതാഗത വകുപ്പിലും അമ്മ വീട്ടമ്മയുമാണ്. ജെഇഇ മെയിനിന്റെ രണ്ടാം ശ്രമത്തിന് തയ്യാറെടുക്കാന്‍ മൂന്ന് നാല് ദിവസമേ എടുത്തുള്ളൂവെന്നും പാര്‍ത്ഥ് പറയുന്നു. 11-ാം ക്ലാസ് മുതല്‍ ജെഇഇ അഡ്വാന്‍സ്ഡിന് തയ്യാറെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ജെഇഇ മെയിന്‍ സെഷന്‍ 1ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു, പാർത്ഥ് പറയുന്നു.

    see also: പ്രായപൂർത്തിയായവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവുകൾ അറിയാം

    ''മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പറുകളായിരുന്നു താന്‍ പഠിച്ചിരുന്നത്. മെയിന്‍ പരീക്ഷയ്ക്ക് വരുന്നതൊന്നും പഠിച്ചിരുന്നില്ല. ഉദാഹരണത്തിന് എന്‍സിഇആര്‍ടി ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ ചില പ്രത്യേക അധ്യായങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ JEE മെയിനില്‍ മാത്രമാണ് ചോദിക്കുന്നത്, അഡ്വാന്‍സ്ഡിലില്ല. പരീക്ഷയ്ക്ക് ഏകദേശം രണ്ട് മാസം മുമ്പ് തന്നെ ആ പാഠങ്ങള്‍ ഞാന്‍ പഠിച്ചിരുന്നു'' പാർത്ഥ് പറയുന്നു.

    '' പരീക്ഷയിൽ കണക്ക് വിഭാഗം പൂർത്തിയാക്കാനാണ് കൂടുതൽ സമയം ആവശ്യം. അതിനാൽ കണക്കാണ് ആദ്യം എഴുതാൻ ആരംഭിച്ചതെന്നും'' പാര്‍ത്ഥ് പറയുന്നു.
    Published by:Amal Surendran
    First published: