• HOME
 • »
 • NEWS
 • »
 • career
 • »
 • Jio Institute | ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 20

Jio Institute | ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 20

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ വരും വർഷങ്ങളിൽ വമ്പൻ ജോലി സാധ്യതയാണ് പ്രതീക്ഷിക്കുന്നത്

 • Share this:
  മുംബൈ: ഡിജിറ്റൽ ലോകത്തിൻെറ കുതിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിഷയങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻസും (Artificial Intelligence) മാർക്കറ്റിങ് കമ്മ്യൂണിക്കേഷനും (Marketing Communication). ടെലികമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, മെസേജിങ്, ബാങ്കിങ് തുടങ്ങി നിത്യജീവിതത്തിലെ എല്ലാ മേഖലകളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തുമ്പോൾ ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിന് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ പ്രധാനമാണ്.

  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ വരും വർഷങ്ങളിൽ വമ്പൻ ജോലി സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ഡാറ്റ സയൻസിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും 2025 ആവുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപിയിലേക്ക് 450 - 500 ബില്യൺ യുഎസ് ഡോളർ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്ന് നാസ്കോം റിപ്പോർട്ട് ചെയ്യുന്നു. ലോകത്ത് ഏറ്റവും വേഗത്തിൽ മുന്നേറുന്ന മീഡിയ, എൻറർടെയിൻമെൻറ് വ്യവസായങ്ങളും ഇന്ത്യയിലാണുള്ളത്.

  Also Read- TCS ഓഫ് കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിനുള്ള അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടതെങ്ങനെ?

  ഈ മേഖലകളുടെ സാധ്യതകൾ പരിഗണിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ ആൻറ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ (PGP) ആരംഭിച്ചിരിക്കുകയാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട് (Jio Institute). ഒരു വർഷത്തേക്കുള്ള ഫുൾ ടൈം PGP കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർ ബിരുദതലത്തിൽ കംപ്യൂട്ടർ സയൻസ്, ഐടി, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലൊന്ന് പഠിച്ചവരായിരിക്കണം. ഡിജിറ്റൽ മീഡിയ ആൻറ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.

  Also Read- ഇൻഫോസിസിൽ 50,000 പുതിയ തൊഴിലവസരങ്ങൾ; ഈ മാസം മുതൽ ശമ്പളവർധനവും ആകർഷകമായ മാറ്റങ്ങളും

  അപേക്ഷകർക്ക് ബിരുദതലത്തിൽ കുറഞ്ഞത് 50% അല്ലെങ്കിൽ തത്തുല്യ CGPA ഉണ്ടായിരിക്കണം. 2022 ജൂലൈ 1ന് മുമ്പ് ബന്ധപ്പെട്ട മേഖലയിൽ 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണുള്ളത്. ആവശ്യമായ രേഖകളോടെ www.jioinstitute.edu.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമ‍ർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 2022 മെയ് 20 ആണ് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി. 2500 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം.

  ഇതിന് ശേഷം ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് എഴുതണം. ടെസ്റ്റിൽ ലഭിച്ച സ്കോർ പരിഗണിച്ച് അപേക്ഷകരെ നേരിട്ടുള്ള അഭിമുഖത്തിന് വിളിക്കും. അക്കാദമിക് പ്രകടനം സമഗ്രമായി വിലയിരുത്തി ടെസ്റ്റിലെയും അഭിമുഖത്തിലെയും പ്രകടനവും പരിഗണിച്ചായിരിക്കും കോഴ്സിന് തെരഞ്ഞെടുക്കുക. പ്രവൃത്തി പരിചയവും പരിശോധിക്കും. "ഇന്ത്യയിലെ യുവാക്കൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്.

  ഏറ്റവും മികച്ച നിലവാരമുള്ള അധ്യാപകർ, സ്കോളർഷിപ്പുകൾ, അത്യാധുനിക പഠനരീതി എന്നിവയെല്ലാം ഞങ്ങൾ ഉറപ്പ് നൽകുന്നു. പുതിയ കാലത്തോടൊപ്പം ചേർന്ന് നിന്ന് തൊഴിൽമേഖലകളിൽ മികച്ച മുന്നേറ്റം നടത്താൻ യുവാക്കളെ പ്രാപ്തരാക്കുന്ന ദൗത്യത്തിനാണ് ഈ കോഴ്സുകളിലൂടെ തുടക്കമിടുന്നത്," ജിയോ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസിലർ ഡോ ദീപക് ജെയ്ൻ പറഞ്ഞു.
  Published by:Arun krishna
  First published: