• HOME
 • »
 • NEWS
 • »
 • career
 • »
 • Jio Institute| ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്; വിദ്യാർഥികൾ 4 രാജ്യങ്ങളിൽ നിന്നും 19 സംസ്ഥാനങ്ങളിൽ നിന്നും

Jio Institute| ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്; വിദ്യാർഥികൾ 4 രാജ്യങ്ങളിൽ നിന്നും 19 സംസ്ഥാനങ്ങളിൽ നിന്നും

ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആദ്യ ബാച്ചില്‍ വ്യത്യസ്ത ദേശീയതകളും ലിംഗഭേദങ്ങളും ഒന്നിക്കുന്നു. 19 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് പുറത്തുള്ള 4 രാജ്യങ്ങളിൽ നിന്നുമുള്ളവരും ആദ്യ ബാച്ചിലുണ്ട്.

 • Last Updated :
 • Share this:
  മുംബൈ: വിദ്യാർഥികൾ, രക്ഷിതാക്കൾ, ജിയോ ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം, സ്റ്റാഫ്, ഫാക്കൽറ്റി, റിലയൻസ് കുടുംബാംഗങ്ങൾ, വ്യവസായ-അക്കാദമിക രംഗങ്ങളിലെ നേതാക്കൾ എന്നിവർ പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ & മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് എന്നിങ്ങനെ രണ്ട് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളോടെയാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കാദമിക് സെഷനുകൾ ആരംഭിക്കുന്നത്. ക്ലാസുകൾ നാളെ (ജൂലൈ 21) ആരംഭിക്കും.

  ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആദ്യ കൂട്ടായ്മയ്ക്ക് വ്യത്യസ്ത ദേശീയതകളുടെയും ലിംഗഭേദങ്ങളുടെയും മിശ്രിതമുണ്ട്. 19 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് പുറത്തുള്ള 4 രാജ്യങ്ങളിൽ നിന്നുമുള്ള (ദക്ഷിണാഫ്രിക്ക, ഭൂട്ടാൻ, നേപ്പാൾ, ഘാന) വിദ്യാർഥികളാണ് ആദ്യ ബാച്ചിലുള്ളത്. എഞ്ചിനീയറിംഗ്, സയൻസ്, ആർട്സ്, കൊമേഴ്‌സ്, മാസ് മീഡിയ, മാനേജ്‌മെന്റ് സ്റ്റഡീസ്/ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഷയങ്ങളെടുത്ത് പഠിച്ച വിദ്യാർത്ഥികളാണ് ആദ്യ ബാച്ചിൽ ഉൾപ്പെടുന്നത്. പരസ്യം, ഓട്ടോമോട്ടീവ്, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മീഡിയ, എഡ്‌ടെക്, ഫിൻ‌ടെക്, ഹെൽത്ത്‌കെയർ, ഇൻഫർമേഷൻ ടെക്‌നോളജി, ലോജിസ്റ്റിക്‌സ്, മൈക്രോ ഫിനാൻസ്, ഓയിൽ & ഗ്യാസ്, ഫാർമ, ടെലികോം, സർക്കാർ, എൻജിഒ തുടങ്ങിയ വിവിധ മേഖലകളിൽ ശരാശരി 4 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരാണ് ആദ്യ ബാച്ചിൽ.

  ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ രണ്ടും വിവിധ ആഗോള സ്ഥാപനങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നുമുള്ള ഫാക്കൽറ്റികളാണ് കൈകാര്യം ചെയ്യുന്നത്. രണ്ട് പ്രോഗ്രാമുകളിലും, ഫൗണ്ടേഷൻ, കോർ, ഇലക്‌ടീവ് കോഴ്‌സുകൾ എന്നിവയ്‌ക്ക് പുറമേ ജീവിത നൈപുണ്യവും വളർത്തിയെടുക്കാൻ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾക്ക് ഒരു ആഗോള സ്ഥാപനവുമായി സമ്പർക്കം പുലർത്താൻ കഴിയുന്ന വിദേശ പഠന മൊഡ്യൂളിനായി ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിട്ടിട്ടുണ്ട്. ക്യാപ്‌സ്റ്റോൺ പ്രോജക്ടുകളിലൂടെയുള്ള ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള പഠനത്തിലും ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കും.

  ''ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെയും നിങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന നാഴികക്കല്ലാണിത്. ഒരു സ്ഥാപനത്തിന്റെ ഓരോ ബാച്ചും സവിശേഷമാണ്, കാരണം അവ ഈ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും സാംസ്കാരിക ഘടനയ്ക്കും സംഭാവന നൽകുന്നു.
  എന്നാൽ ആദ്യത്തേ ബാച്ച് എപ്പോഴും വളരെ പ്രത്യേകതയുള്ളതാണ്. അവർ സ്ഥാപനത്തിന് സംഭാവന ചെയ്യുക മാത്രമല്ല, അനന്തമായ സാധ്യത കെട്ടിപ്പടുക്കാനും സഹായിക്കുന്നു. എന്റെ ഭർത്താവ് മുകേഷുമായി ഞാൻ പങ്കിട്ട ഒരു സ്വപ്നത്തിൽ നിന്നാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ജനിച്ചത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം പുനർനിർവചിക്കാനായി
  ശ്രീ ധീരുഭായ് അംബാനിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം. മുകേഷ് ഒരു യഥാർത്ഥ രാജ്യസ്നേഹിയാണ്.
  യുവാക്കളെ ശാക്തീകരിക്കുന്ന ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്
  . ലോകമെമ്പാടുമുള്ള ആളുകൾക്കായി സുസ്ഥിരവും മികച്ചതുമായ ഭാവിക്ക് വേണ്ടിയുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന്
  അടുത്ത തലമുറയിലെ ആഗോള നേതാക്കളെ സജ്ജരാക്കുന്നതിന് ഒരു സ്ഥാപനമാണ് ലക്ഷ്യം''- റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
  Published by:Rajesh V
  First published: