നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • JNU കാമ്പസ് തുറക്കുന്നു; ഈ വർഷം തിസീസ് സമർപ്പിക്കേണ്ട പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അനുമതി

    JNU കാമ്പസ് തുറക്കുന്നു; ഈ വർഷം തിസീസ് സമർപ്പിക്കേണ്ട പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അനുമതി

    ഓരോ വിദ്യാര്‍ത്ഥിയും 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്

    JNU Campus

    JNU Campus

    • Share this:
      ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസ് ഇന്ന് മുതല്‍ വീണ്ടും തുറക്കും. ഈ വര്‍ഷം അവസാനത്തോടെ തിസീസ് സമര്‍പ്പിക്കേണ്ട പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കാണ് കാമ്പസിലേക്ക് ആദ്യം പ്രവേശനം അനുവദിക്കുക. കാമ്പസിലെത്തുമ്പോള്‍, ഓരോ വിദ്യാര്‍ത്ഥിയും 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

      ''ഡിസംബര്‍ 31നോ അതിനു മുമ്പോ പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കേണ്ട 9ബി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ അവസാന വര്‍ഷ പിഎച്ച്ഡി ഗവേഷകര്‍ക്കും കാമ്പസില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. പിഡബ്ല്യൂഡി (ഭിന്നശേഷി വിഭാഗത്തിലുള്ള) വിദ്യാര്‍ത്ഥികള്‍ക്കും പിഎച്ച്ഡി-യ്ക്കായി കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്,'' യൂണിവേഴ്‌സിറ്റി അറിയിച്ചു.

      കാമ്പസിലെ ഡോ.ബി.ആര്‍. അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി അണിവിമുക്തമാക്കിയിട്ടുണ്ട്. ലൈബ്രറി വീണ്ടും വിദ്യാര്‍ത്ഥികള്‍ക്കായി തുറക്കുന്നതിന് മുമ്പ് റീഡിംഗ് ഹാളുകളിലെ ഇരിപ്പിടങ്ങള്‍ 50 ശതമാനം ശേഷിയായി ക്രമീകരിക്കും. ടീച്ചിംഗ്-ലേണിംഗ് ഓണ്‍ലൈന്‍ രീതിയിൽ തന്നെ തുടരും. അതേസമയം സ്‌കൂള്‍ സെന്റര്‍ ലെവല്‍ ലൈബ്രറികള്‍ അടച്ചിരിക്കും.

      കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് വരാന്‍ അനുവാദമില്ല. ശാരീരികമായ അകലം, മാസ്ക്, ശുചിത്വ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പുതിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

      വിദ്യാര്‍ത്ഥികള്‍ക്കും കാമ്പസ് കമ്മ്യൂണിറ്റിയിലെ ആളുകള്‍ക്കും വൈകാരിക ആഘാതങ്ങള്‍ക്ക് പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാമ്പസിലെ കൗണ്‍സിലിംഗ് വിഭാഗം നല്‍കുമെന്നും മാസ്‌ക് ധരിക്കാത്ത ആരെയും ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും സര്‍വകലാശാല അറിയിച്ചു. അതേസമയം, മറ്റു വിദ്യാര്‍ത്ഥികള്‍ക്കായി ഘട്ടം ഘട്ടമായി കാമ്പസ് വീണ്ടും തുറക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു.

      ഡല്‍ഹിയിലെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ 1 മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം ഡല്‍ഹി സര്‍വകലാശാലയ്ക്ക് (ഡിയു) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല

      ഇതേതുടര്‍ന്ന് ഡിയുവിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വ്യാപക പ്രതിഷേധത്തിലാണ്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ 'ReopenDU' എന്ന ഹാഷ്ടാഗുമായി ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധിക്കുമ്പോള്‍, മറ്റൊരു വിഭാഗം അടച്ചിട്ട ഡിയു കാമ്പസുകളുടെ മുന്‍പില്‍ സമരവും നടത്തുന്നുണ്ട്.

      ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, സെപ്റ്റംബര്‍ 1 മുതല്‍ കോളേജുകള്‍ വീണ്ടും തുറക്കുന്നതിന് ഡിയു രജിസ്ട്രാര്‍ വികാസ് ഗുപ്ത അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. സോഷ്യല്‍ മീഡികളിലെ പ്രതിഷേധങ്ങള്‍ക്ക് പുറമെ തെരുവുകളിലും വിദ്യാര്‍ഥികളുടെ സമരം നടന്നു.

      ഡല്‍ഹി യൂണിവേഴ്‌സിറ്റി നോര്‍ത്ത് കാമ്പസിലെ ആര്‍ട്ട് ഫാക്കല്‍റ്റിക്ക് പുറത്ത്, അടച്ചിട്ട കോളേജ് നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ഓണ്‍ലൈന്‍ ക്ലാസിലൂടെ ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലെന്നും അര്‍ത്ഥശൂന്യമായ ബിരുദം കൊണ്ട് എന്താണ് പ്രയോജനമെന്നും ചോദിച്ചുകൊണ്ട് നിരവധി വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും, പ്രതിഷേധങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.
      Published by:Jayesh Krishnan
      First published:
      )}